കൊ​റോ​ണ വാ​ക്സി​ൻ ഗ​വേ​ഷ​ണ​ത്തി​ന് ജ​ർ​മ​നി 750 മി​ല്യ​ൻ യൂ​റോ അ​നു​വ​ദി​ച്ചു
Tuesday, May 12, 2020 11:36 PM IST
ബ​ർ​ലി​ൻ: കൊ​റോ​ണ​വൈ​റ​സി​നെ​തി​രാ​യ പ്ര​തി​രോ​ധ മ​രു​ന്ന വി​ക​സി​പ്പി​ച്ചെ​ടു​ക്കു​ന്ന​തി​നു​ള്ള ഗ​വേ​ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ജ​ർ​മ​ൻ സ​ർ​ക്കാ​ർ 750 മി​ല്യ​ൻ യൂ​റോ അ​നു​വ​ദി​ച്ചു. ഗ​വേ​ഷ​ണ​ത്തി​നു​ള്ള സൗ​ക​ര്യ​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും, മ​രു​ന്നി​ന്‍റെ വാ​ണി​ജ്യ ഉ​ത്പാ​ദ​ന​ത്തി​നു​ള്ള സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​നു​മാ​യാ​ണ് തു​ക.

മ​രു​ന്ന് വി​ക​സി​പ്പി​ച്ചെ​ടു​ത്താ​ൽ ഒ​ട്ടും വൈ​കാ​തെ ത​ന്നെ വ​ലി​യ തോ​തി​ലു​ള്ള ഉ​ത്പാ​ദ​നം ആ​രം​ഭി​ക്കാ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. അ​തി​നാ​ലാ​ണ് ഗ​വേ​ഷ​ണ ഘ​ട്ട​ത്തി​ൽ ത​ന്നെ ഉ​ത്പാ​ദ​ന​ത്തി​നു​ള്ള ഫ​ണ്ട് കൂ​ടി അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്.

ലോ​കം സാ​ധാ​ര​ണ​നി​ല​യി​ലേ​ക്ക് തി​രി​ച്ചു​വ​രു​ന്ന​തി​ന് വാ​ക്സി​ൻ അ​നി​വാ​ര്യ​മാ​ണെ​ന്ന് ജ​ർ​മ​നി​യു​ടെ ഗ​വേ​ഷ​ണ വ​കു​പ്പ് മ​ന്ത്രി അ​ഞ്ജ കാ​ർ​ലി​സെ​ക് അ​ഭി​പ്രാ​യ​പ്പെ​ട്ടു. അ​തേ​സ​മ​യം, അ​ടു​ത്ത വ​ർ​ഷം പ​കു​തി​ക്കു മു​ൻ​പ് വാ​ക്സി​ൻ വി​ക​സി​പ്പി​ച്ചെ​ടു​ക്കാ​ൻ സാ​ധി​ക്കു​മെ​ന്നു താ​ൻ ക​രു​തു​ന്നി​ല്ലെ​ന്നും അ​വ​ർ വ്യ​ക്ത​മാ​ക്കി.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ