ക്നാ​നാ​യ ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ് പ്ര​വാ​സി ഹെ​ൽ​പ്പ് ഡെ​സ്ക്കി​ന് തു​ട​ക്ക​മാ​യി
Tuesday, May 12, 2020 10:18 PM IST
കോ​ട്ട​യം: ഇ​ന്ത്യ​യ്ക്ക​ക​ത്തും വി​ദേ​ശ​ത്തു​മു​ള്ള കോ​ട്ട​യം അ​തി​രൂ​പ​താം​ഗ​ങ്ങ​ളാ​യ പ്ര​വാ​സി​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ സേ​വ​ന​ങ്ങ​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി ല​ഭ്യ​മാ​ക്കു​ന്ന​തി​ന് വ​ഴി​യൊ​രു​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ കോ​ട്ട​യം അ​തി​രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ മാ​ത്യു മൂ​ല​ക്കാ​ട്ട് മെ​ത്രാ​പ്പോ​ലീ​ത്താ​യു​ടെ നി​ർ​ദ്ദേ​ശാ​നു​സ​ര​ണം ക്നാ​നാ​യ ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക്നാ​നാ​യ പ്ര​വാ​സി ഹെ​ൽ​പ്പ് ഡെ​സ്ക്കി​ന് തു​ട​ക്ക​മാ​യി.

അ​തി​രൂ​പ​താ​ദ്ധ്യ​ക്ഷ​ൻ മാ​ർ മാ​ത്യു മൂ​ല​ക്കാ​ട്ട് ഹെ​ൽ​പ്പ് ഡെ​സ്ക്കി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ്വ​ഹി​ച്ചു. അ​തി​രൂ​പ​താ വി​കാ​രി ജ​ന​റാ​ൾ ഫാ. ​മൈ​ക്കി​ൾ വെ​ട്ടി​ക്കാ​ട്ട്, കെ.​സി.​സി. പ്ര​സി​ഡ​ന്‍റ് ത​ന്പി എ​രു​മേ​ലി​ക്ക​ര, സെ​ക്ര​ട്ട​റി ബി​നോ​യി ഇ​ട​യാ​ടി​യി​ൽ, കെ​സി​സി എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ഇ​രു​പ​ത്തി​നാ​ലു മ​ണി​ക്കൂ​റും സേ​വ​നം ല​ഭ്യ​മാ​ക്കു​ന്ന ക്നാ​നാ​യ പ്ര​വാ​സി ഹെ​ൽ​പ്പ് ഡെ​സ്ക്കി​ലേ​ക്ക് [email protected] എ​ന്ന ഇ-​മെ​യി​ൽ വി​ലാ​സ​ത്തി​ലും 9048568000 എ​ന്ന ഫോ​ണ്‍ ന​ന്പ​രി​ലും ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്. കൂ​ടാ​തെ കോ​ട്ട​യം അ​തി​രൂ​പ​താ വെ​ബ്സൈ​റ്റാ​യwww.kottayamad.org ൽ ​പ്ര​വാ​സി​ക​ൾ​ക്കാ​യി ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ സം​വി​ധാ​ന​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്. പ്ര​വാ​സി​ക​ളു​ടെ ആ​വ​ശ്യ​ങ്ങ​ൾ ക​ണ്ടെ​ത്തി സ​ർ​ക്കാ​ർ, സ​ന്ന​ദ്ധ​സം​ഘ​ട​ന​ക​ൾ, ജ​ന​പ്ര​തി​നി​ധി​ക​ൾ, ഉ​ദ്യോ​ഗ​സ്ഥ​ർ, ക്നാ​നാ​യ സ​മു​ദാ​യ പ്ര​മു​ഖ​ർ, സേ​വ​ന സ​ന്ന​ദ്ധ​ർ എ​ന്നി​വ​രു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം കാ​ണു​വാ​നാ​ണ് ഹെ​ൽ​പ്പ് ഡെ​സ്ക്ക് ല​ക്ഷ്യ​മി​ടു​ന്ന​ത്. കോ​ട്ട​യം അ​തി​രൂ​പ​താ മീ​ഡി​യ ക​മ്മീ​ഷ​ൻ ഓ​ഫീ​സി​നോ​ട് ചേ​ർ​ന്നാ​ണ് ഹെ​ൽ​പ്പ് ഡെ​സ്ക്ക് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.