പ്ര​​​ഫ. നീ​​​ര​​​ജ ഗോ​​​പാ​​​ൽ റോ​​​മി​​​ലെ പൊ​​​ന്തി​​​ഫി​​​ക്ക​​​ൽ അ​​​ക്കാ​​​ഡ​​​മി അം​​​ഗം
Sunday, April 19, 2020 10:34 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: റോ​​​മി​​​ലെ പൊ​​​ന്തി​​​ഫി​​​ക്ക​​​ൽ അ​​​ക്കാ​​​ഡ​​​മി ഓ​​​ഫ് സോ​​​ഷ്യ​​​ൽ സ​​​യ​​​ൻ​​​സ് അം​​​ഗ​​​മാ​​​യി ഡ​​​ൽ​​​ഹി ജ​​​വ​​​ഹ​​​ർ​​​ലാ​​​ൽ നെ​​​ഹ്റു സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ലെ നി​​​യ​​​മ, ഭ​​​ര​​​ണ​​​നി​​​ർ​​​വ​​​ഹ​​​ണ വി​​​ഭാ​​​ഗം പ്ര​​​ഫ​​​സ​​​ർ നീ​​​ര​​​ജ ഗോ​​​പാ​​​ൽ ജ​​​യ​​​ലി​​​നെ ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ നി​​​യ​​​മി​​​ച്ചു. ഇ​​​ന്ത്യ​​​ക്കാ​​​രി​​​യാ​​​യ ഒ​​​രാ​​​ൾ​​​ക്ക് ല​​​ഭി​​​ക്കു​​​ന്ന അ​​​പൂ​​​ർ​​​വ ബ​​​ഹു​​​മ​​​തി​​​യാ​​​ണ് ഈ ​​​നി​​​യ​​​മ​​​നം.

പ്ര​​​മു​​​ഖ എ​​​ഴു​​​ത്തു​​​കാ​​​രി​​​യും പ്ര​​​ഭാ​​​ഷ​​​ക​​​യു​​​മാ​​​യ പ്ര​​​ഫ. നീ​​​ര​​​ജ ലോ​​​ക​​​ത്തി​​​ലെ അ​​​റി​​​യ​​​പ്പെ​​​ടു​​​ന്ന പൊ​​​ളി​​​റ്റി​​​ക്ക​​​ൽ സ​​​യ​​​ൻ​​​സ് വി​​​ദ​​​ഗ്ധ​​​യാ​​​ണ്. ല​​​ണ്ട​​​നി​​​ലെ കിം​​​ഗ്സ് കോ​​​ള​​​ജി​​​ലും പാ​​​രീ​​​സി​​​ലെ ഇ​​​എ​​​ച്ച്എസ്എ​​​സ്, അ​​​മേ​​​രി​​​ക്ക​​​യി​​​ലെ പ്രി​​​ൻ​​​സ്ട​​​ണ്‍ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി, ഓ​​​സ്ട്രേ​​​ലി​​​യ​​​യി​​​ലെ മെ​​​ൽ​​​ബ​​​ണ്‍ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലും വി​​​സി​​​റ്റിം​​​ഗ് പ്ര​​​ഫ​​​സ​​​റാ​​​ണ്. ഓ​​​ക്സ്ഫ​​​ഡി​​​ലെ ഓ​​​ൾ സോ​​​ൾ​​​സ് കോ​​​ള​​​ജി​​​ൽ രാ​​​ധാ​​​കൃ​​​ഷ്ണ​​​ൻ സ്മാ​​​ര​​​ക പ്ര​​​ഭാ​​​ഷ​​​ണ​​​വും ന​​​ട​​​ത്തി​​​യി​​​ട്ടു​​​ണ്ട്.

അ​​​മേ​​​രി​​​ക്ക​​​ൻ പൊ​​​ളി​​​റ്റി​​​ക്ക​​​ൽ സ​​​യ​​​ൻ​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ്, ഡ​​​ൽ​​​ഹി ജെ​​എ​​ൻ​​യു​​വി​​​ലെ ഫോ​​​ർ​​​ഡ് ഫൗ​​​ണ്ടേ​​​ഷ​​​ൻ സ്ഥാ​​​പി​​​ച്ച ഡ​​​യ​​​ലോ​​​ഗ് ഓ​​​ണ്‍ പ്ളൂ​​​റ​​​ലി​​​സം ആ​​​ൻ​​​ഡ് ഡെ​​​മൊ​​​ക്ര​​​സി ഇ​​​ൻ സൗ​​​ത്ത് ഏ​​​ഷ്യ​​​യു​​​ടെ ഡ​​​യ​​​റ​​​ക്ട​​​ർ, ജെഎ​​​ൻ​​​യു ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് അ​​​ഡ്വാ​​​ൻ​​​സ്ഡ് സ്റ്റ​​​ഡി ഡ​​​യ​​​റ​​​ക്ട​​​ർ, ഡ​​​ൽ​​​ഹി​​​യി​​​ലെ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ഇ​​​ക്ക​​​ണോ​​​മി​​​ക് ഗ്രോ​​​ത്ത് ബോ​​​ർ​​​ഡം​​​ഗം തു​​​ട​​​ങ്ങി​​​യ നി​​​ര​​​വ​​​ധി പ​​​ദ​​​വി​​​ക​​​ളി​​​ലും നീ​​​ര​​​ജ തി​​​ള​​​ങ്ങി​​​യി​​​രു​​​ന്നു.