യൂറോപ്യൻ യൂണിയൻ ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളി ; ചാൻസലർ മെർക്കൽ
Tuesday, April 7, 2020 10:04 PM IST
ബർലിൻ: കൊറോണ വൈറസ് വ്യാപനം "യൂറോപ്യൻ യൂണിയൻ ചരിത്രത്തിലെ ഏറ്റവും വലിയ പരീക്ഷണം’ എന്നാണ് ജർമൻ ചാൻസലർ ആംഗലാ മെർക്കൽ. ഏപ്രിൽ 19 വരെ നീണ്ടുനിൽക്കുന്ന പൊതുജീവിതത്തിലെ നിയന്ത്രണങ്ങൾക്ക് കട്ട് ഓഫ് തീയതികൾ ഇതുവരെ നിശ്ചയിച്ചിട്ടില്ലെന്ന് മെർക്കൽ പ്രതസമ്മേളനത്തിൽ അറിയിച്ചു. നിലവിലെ സാഹചര്യത്തിൽ വെറുതൊയൊരു തീയതി പറയുന്നത് സർക്കാരിന്‍റെ നിരുത്തരവാദപരമായ പ്രഖ്യാപനമായിരിക്കുമെന്നും മെർക്കൽ കൂട്ടിച്ചേർത്തു.നിലവിലെ നിയമങ്ങളിൽ ഇളവ് വരുത്തുന്നത് അനിവാര്യമല്ലാത്ത ബിസിനസുകൾ അടച്ചുപൂട്ടാനും പൊതുജീവിതത്തെ കർശനമായി പരിമിതപ്പെടുത്താനും കഴിയുന്നതാണെന്നും അവർ പറഞ്ഞു.

രോഗനിർണയം നടത്തി 24 മണിക്കൂറിനുള്ളിൽ രോഗബാധിതനായ വ്യക്തിയുമായി സന്പർക്കം പുലർത്തുന്ന 80 ശതമാനത്തിലധികം ആളുകളെ കണ്ടെത്താൻ ആരോഗ്യവകുപ്പിനു കഴിയുന്നുണ്ടെന്നും ഇതു രോഗബാധ തടയാൻ ഏറെ സഹായിക്കുന്നുണ്ടെന്നും മെർക്കൽ പറഞ്ഞു. മതിയായ സ്റ്റോക്ക് ലഭ്യമാകുന്പോൾ രാജ്യത്ത് ഫെയ്സ് മാസ്കുകൾ നിർബന്ധമാക്കുമെന്നും മെർക്കൽ പറഞ്ഞു.

ഇന്‍റൻസീവ് കെയർ യൂണിറ്റിൽ കഴിയുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ എത്രയും വേഗം രോഗവിമുക്തി നേടി സാധാരണ ജീവിതത്തിലേയ്ക്കു തിരിച്ചു വരെട്ടെയെന്നും മെർക്കൽ ആശംസിച്ചു.

പുറത്തു നിന്ന് ജർമനിയിലേക്ക് ആരു വന്നാലും വരുന്ന ദിവസം മുതൽ അടുത്ത 14 ദിവസത്തേക്ക് അവരെല്ലാംതന്നെ നിർബന്ധമായും ക്വാറന്‍റൈനിൽ ആയിരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ഏപ്രിൽ 10 മുതൽ പ്രാബല്യത്തിൽ വരുന്ന ഈ നടപടി ജർമ്മൻ അല്ലെങ്കിൽ യൂറോപ്യൻ യൂണിയൻ പൗരന്മാരെയും താമസക്കാരെയും ബാധിക്കുമെന്നും മന്ത്രാലയം പറഞ്ഞു. യൂറോപ്യൻ യൂണിയൻ ഇതിനകം തന്നെ യാത്രാ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.

കോവിഡ് മൂലമുള്ള മരണങ്ങൾ വീണ്ടും വർധിക്കുമെന്ന് ബർലിനിലെ റോബർട്ട് കോഹ് ഇൻസ്റ്റിറ്റ്യൂട്ട് മേധാവി പ്രഫ.ഡോ.ലോതർ വൈലർ പറഞ്ഞു.പുതിയ അണുബാധരോഗികളുടെ കുറഞ്ഞു വന്നിരുന്നത് നാല് ദിവസത്തിനുശേഷം, വീണ്ടും ഉയർന്നതായി അദ്ദേഹം അറിയിച്ചു.

കൊറോണയ്ക്കെതിരെ പോരാടാൻ സഹായിക്കുന്നതിനുള്ള ഡാറ്റ അപ്ലിക്കേഷൻ മുഖേന വീണ്ടും ത്വരിതപ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു. വൈറസിനെ കൂടുതൽ പ്രതിരോധിക്കാൻ, രോഗത്തിന്‍റെ ലക്ഷണങ്ങൾ തിരിച്ചറിയാൻ വൈലർ ഒരു അപ്ലിക്കേഷൻ അവതരിപ്പിച്ചു. ഡാറ്റാ സംഭാവന ആപ്പ് (ഐഫോണുകൾക്കും ആൻഡ്രോയിഡിനും ലഭ്യമാണ്). ഇന്ന് ലഭ്യമാണ്, ഇത് ഫിറ്റ്നസ് റിസ്റ്റ്ബാൻഡുകളിലോ സ്മാർട്ട് വാച്ചുകളിലോ ഇൻസ്റ്റാൾ ചെയ്യാൻ കഴിയും. പഴയതും പുതിയതുമായ അണുബാധ കേസുകൾ താരതമ്യം ചെയ്തതിനു ശേഷം നടത്തിയ പത്രസമ്മേളനത്തിലാണ് പ്രഫ. വൈലർ ഇക്കാര്യം വ്യക്തമാക്കിയത്. രോഗം ബാധിച്ചവരുടെ എണ്ണം 1,03,875 കടന്നു.(24 മണിക്കൂറിനുള്ളിൽ 3834 വർധനവ്). ആകെ മരണം 1,800 കവിഞ്ഞു. ത്തിൽ, ആർകെഐ ഇപ്പോൾ ജർമ്മനിയിൽ 1607 മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ