ലണ്ടനിൽ കൊറോണ ബാധിച്ച് മലയാളി യുവാവ് മരിച്ചു
Monday, April 6, 2020 6:30 PM IST
ലണ്ടൻ: കൊറോണ ബാധിച്ച് മലയാളി യുവാവ് മരിച്ചു. റെഡ് ഹില്ലിൽ താമസിച്ചുവരുന്ന കണ്ണൂർ ഇരിട്ടി മുളംകുഴിയിൽ സിന്‍റോ ജോർജ് (36) ആണ് കോവിഡ് ബാധയേറ്റു ചികിത്സയിലായിരിക്കെ ഹൃദയാഘാതം മൂലം മരിച്ചത്. ഇതോടെ രോഗബാധയേറ്റു ചികിത്സയിലായിരിക്കെ മരിക്കുന്ന രണ്ടാമത്തെ മലയാളിയാണ് സിന്‍റോ.

ന്ഴ്സിംഗിൽ ബിരുദാനന്തര ബിരുദവും ബ്രിട്ടനിൽ നിന്ന് സ്പെഷ്ൽ കോഴ്സും പാസായിട്ടും തന്‍റെ സ്വപ്ന ജോലിയിൽ ഇതുവരെയായിട്ടും പ്രവേശിക്കുവാൻ കഴിഞ്ഞിട്ടില്ല എന്നുള്ള വലിയ ദുഃഖവും പേറിയാണ് സിന്‍റോ യാത്രയാവുക.

ചാലക്കുടി പതപ്പള്ളിൽ നിമ്മിയാണ് ഭാര്യ. ഇവർക്ക് മൂന്നു മക്കളുണ്ട്.

റിപ്പോർട്ട്: അപ്പച്ചൻ കണ്ണഞ്ചിറ