ലെസ്റ്റർ മദർ ഓഫ് ഗോഡ് ദേവാലയത്തിലെ വിശുദ്ധവാര കർമങ്ങൾ ഓൺലൈനിൽ
Monday, April 6, 2020 6:02 PM IST
ലണ്ടൻ: കൊറോണ വൈറസ് എന്ന മഹാമാരി ഏവരുടെയും ജീവനേയും ജീവിതങ്ങളെയും
ആശങ്കാകുലരാക്കുന്ന ഈ വേളയിൽ പ്രാർഥനയുടെയും പരിത്യാഗത്തിന്‍റെയും
നാളുകളായ നോമ്പുകാലം സാങ്കേതികവിദ്യ അതിന്‍റെ പൂർണതയിൽ ഉപയോഗിച്ചുകൊണ്ട്
യുകെയിലെ ലെസ്റ്റർ മദർ ഓഫ് ഗോഡ് ദേവാലയം മാതൃകയാകുന്നു.

ഇടവകാംഗങ്ങൾക്ക് വിശുദ്ധ കുർബാനയും വിശുദ്ധവാര കർമങ്ങളും മുടക്കം കൂടാതെ ഫേസ്ബുക്ക് ലൈവ് എന്ന സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി രാവിലെയും വൈകുന്നേരവും
അർപ്പിക്കപ്പെടുന്നു. നോട്ടിംഗ്ഹാം രൂപത അംഗങ്ങളായ തദ്ദേശീയരായ വിശ്വാസികൾക്ക് വൈകുന്നേരം ഇംഗ്ലീഷ് ഭാഷയിൽ വിശുദ്ധ കുർബാനയും പ്രാർഥനകളും ഫേസ്ബുക് പേജിൽ സംപ്രേഷണം ചെയ്യുന്നു. രൂപതയിലെ മറ്റു ഇടവകകളും ലെസ്റ്റർ ദേവാലായത്തെ മാതൃകയാക്കിയിരിക്കുകയാണ്.

ദേവാലയങ്ങൾ അടഞ്ഞു കിടക്കുന്ന ഈ വേളയിൽ സർക്കാരിന്‍റെ എല്ലാ നിയമങ്ങളും
പാലിച്ചുകൊണ്ട്‌ ഇടവകയിലെ പ്രിസ്ബിറ്ററി കുർബാനയ്ക്കായി ഒരുക്കിയിരിക്കുന്നു. ക്രിസ്തീയ വിശ്വാസം അതിന്‍റെ ആഴത്തിൽ അനുഭവഭേദ്യമാകേണ്ട വിശുദ്ധവാര നാളുകളിൽ അവ എല്ലാ അർത്ഥത്തിലും ജനങ്ങളിൽ എത്തിക്കുക എന്ന ഉദ്ദേശത്തോടെ തുടങ്ങിയിരിക്കുന്ന ഈ സംരംഭത്തിനു ലോകത്തിന്‍റെ വിവിധ രാജ്യങ്ങളിൽനിന്ന് വൻ പിന്തുണയാണ്
ലഭ്യമായിക്കൊണ്ടിരിക്കുന്നത്.

ഇംഗ്ലണ്ടിനെ പരിശുദ്ധ അമ്മയുടെ സംരക്ഷണത്തിനായി സമർപ്പിച്ച ഡൗറി ഓഫ് മേരി പ്രാർഥനകളിലും വിശുദ്ധ ബലിയിലും തദ്ദേശീയരായ അനേകം വിശ്വാസികൾ പങ്കെടുക്കുകയുണ്ടായി. വിശുദ്ധവാര കർമങ്ങളിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ചുവടെ
കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കുക

Email:[email protected]
www.stalphonsaleicester.org.uk

വിശുദ്ധവാര തിരുക്കർമങ്ങളുടെ സമയക്രമം ചുവടെ:

Malayalm - www.facebook.com/gchelackal
English - www.motherofgodleicester.co.uk

വിശുദ്ധവാര കർമങ്ങളുടെ സമയക്രമം

5/04/2020 Palm Sunday: 10.30 a.m. Palm Sunday Mass English

04.00 p.m. Palm
Sunday Mass Malayalam

6/04/2020 Monday: 09.00 a.m. Holy Mass Malayalam

05.30 p.m. Holy
Mass English

7/04/2020 Tuesday: 09.00 a.m. Holy Mass Malayalam

05.30 p.m. Holy
Mass English

8/04/2020 Wednesday: 09.00 a.m. Holy Mass Malayalam

05.30 p.m. Holy
Mass English

09/04/2020 Maundy Thursday:

09.00 a.m. Maundy
Thursday service Malayalam & one Hour Adoration

06.30 p.m. Mass
of the Lord’s Supper English

10/04/2020 Good Friday: 09.00 a.m. Good Friday Service
Malayalam and Stations of the Cross.

03.00 p.m.
Celebration of the Passion of the Lord English

11/04/2020 Holy Saturday: 09.00 a.m. Holy Mass Malayalam 06.30p.m.

The Easter Vigil English 09.00p.m. Easter Eve Holy Mass Malayalam

12/04/2020 Easter Sunday: 10.30 a.m. Holy Mass English