ഓസ്ട്രിയയിൽ കോവിഡ് രോഗികളുടെ എണ്ണം 11500 ‌കടന്നു
Sunday, April 5, 2020 7:39 AM IST
വിയന്ന: കോവിഡ് രോഗികളുടെ എണ്ണം 11500 ‌കടന്നു. ഇതിൽ അഞ്ച് വയസിൽ താഴെയുള്ള 53 കുട്ടികളും പെടുന്നു. രാജ്യത്ത് നിലവിൽ രോഗികളുടെ എണ്ണം 11500 ആയി വർധിച്ചു. മരണസംഖ്യ 200 അടുത്തു. ശനി രാവിലെ വരെ 168 പേർക്കാണ് ജീവഹാനി നേരിട്ടത്.

ടിറോൾ സംസ്ഥാനത്താണ് നിലവിൽ ഏറ്റവും കൂടുതൽ രോഗികൾ 2633 പേർ. അപ്പർ ഓസ്ട്രിയയിൽ 1868 ഉം ലോവർ ഓസ്ട്രിയയിൽ 1831 ഉം പേർക്കാണ് രോഗബാധ.

സ്റ്റയർമാർക്കിൽ 1226 ഉം സാൾസ്ബുർഗിൽ 715 ഉം കേരന്‍റനിൽ 307 ഉം ബുർഗൻലാന്‍റിൽ 210 ഉം വിയന്നയിൽ 1678 ഉം പേർക്ക് രോഗം സ്ഥിരീകരിച്ചു.

സ്റ്റയർമാർക്കിൽ 38 ഉം വിയന്നയിൽ 34 ഉം ടിറോളിൽ 29 ഉം ലോവർ ഓസ്ട്രിയയിൽ 28 ഉം അപ്പർ ഓസ്ട്രിയയിൽ 17 ഉം സാൾസ്ബുർഗിൽ 12 ഉം വൊറാറൽബർഗിൽ 4 ഉം ബുർഗൻലാൻഡിൽ 3 ഉം കേരന്‍റനിൽ 3 ഉം പേർ മരണമടഞ്ഞു.

വൈറസ് ബാധിതരിൽ 2460 പേരും 45 നും 54 നുമിടയിൽ പ്രായമുള്ളവരും 2378 പേർ 64 വയസിനു മുകളിൽ പ്രായമുള്ളവരും 1976 പേർ 55 നും 64 വയസിനുമിടയിൽ പ്രായമുള്ളവരുമാണ്.

അഞ്ച് വയസിനു താഴെ 53 പേരും 14 വയസിനു താഴെ 260 പേരും രാജ്യത്ത് നിലവിൽ രോഗബാധിതരായി.

റിപ്പോർട്ട്: ഷിജി ചീരംവേലില്‍