കോ​വി​ഡ് 19: സ​മീ​ക്ഷ യു​കെ ക​മ്മ്യൂ​ണി​റ്റി ഹെ​ൽ​പ്ഡെ​സ്ക് രൂ​പീ​ക​രി​ച്ചു
Thursday, April 2, 2020 9:40 PM IST
ല​ണ്ട​ൻ: കോ​വി​ഡ് 19 വൈ​റ​സ് ബാ​ധ​യെ​ക്കു​റി​ച്ചു മ​ല​യാ​ളി സ​മൂ​ഹ​ത്തി​നു​ള്ള സം​ശ​യ​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നും അ​വ​രെ എ​ൻ​എ​ച്ച്എ​സ് നി​ർ​ദ്ദേ​ശി​ക്കു​ന്ന ശ​രി​യാ​യ വി​വ​ര​ങ്ങ​ളി​ലേ​ക്കു ന​യി​ക്കാ​നും വേ​ണ്ടി ആ​രോ​ഗ്യ​രം​ഗ​ത്തു​ള്ള വി​ദ​ഗ്ധ​ർ ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് സ​മീ​ക്ഷ​യു​ടെ മെ​ഡി​ക്ക​ൽ ഹെ​ൽ​പ്ഡെ​സ്ക്..

ലോ​ക്ഡൗ​ണ്‍ മൂ​ലം ക​ഷ്ട​ത​ക​ൾ അ​നു​ഭ​വി​ക്കു​ന്ന ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി സ​മൂ​ഹ​ത്തി​നു വേ​ണ്ട സ​ഹാ​യ​ങ്ങ​ളും ഉ​പ​ദേ​ശ​ങ്ങ​ളും ന​ൽ​കാ​ൻ ഒ​രു പ്ര​ത്യേ​ക ടീ​മി​നെ​യാ​ണ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

ഫൈ​നാ​ൻ​സ്, ലീ​ഗ​ൽ, പാ​ര​ന്‍റ​ൽ ആ​ൻ​ഡ് ചൈ​ൽ​ഡ് കെ​യ​ർ തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലും സ്നേ​ഹ​പൂ​ർ​ണ​മാ​യ ഉ​പ​ദേ​ശ​നി​ർ​ദേ​ശ​ങ്ങ​ളു​മാ​യി സ​മീ​ക്ഷ​യു​ടെ ഹെ​ൽ​പ് ലൈ​ൻ 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

യു​കെ​യു​ടെ എ​ല്ലാ പ്ര​വി​ശ്യ​ക​ളി​ലു​മാ​യി 24 ബ്രാ​ഞ്ചു​ക​ളു​ള്ള വ​ള​രെ വി​പു​ല​മാ​യ നെ​റ്റ്വ​ർ​ക്ക് ആ​ണ് സ​മീ​ക്ഷ​യ്ക്കു​ള്ള​ത് . ഈ ​വി​ഷ​മ​ക​ര​മാ​യ ഘ​ട്ട​ത്തി​ൽ മ​ല​യാ​ളി സ​മൂ​ഹ​ത്തി​നു കൈ​ത്താ​ങ്ങാ​യി സ​മീ​ക്ഷ പ്ര​വ​ർ​ത്ത​ക​ർ ഉ​ണ്ടാ​വു​മെ​ന്നും സ​മീ​ക്ഷ​യു​ടെ ഹെ​ൽ​പ് ലൈ​ൻ മു​ഴു​വ​ൻ സ​മ​യ​വും സ​ഹാ​യ​ത്തി​നു​ണ്ടാ​വു​മെ​ന്നും സ​മീ​ക്ഷ ദേ​ശി​യ സ​മി​തി​ക്കു വേ​ണ്ടി പ്ര​സി​ഡ​ന്‍റ് സ്വ​പ്ന പ്ര​വീ​ണ്‍ സെ​ക്ര​ട്ട​റി ദി​നേ​ശ് വെ​ള്ളാ​പ്പ​ള്ളി​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട് ബി​ജു ഗോ​പി​നാ​ഥ്