ലു​ഫ്താ​ൻ​സ 31,000 ജീ​വ​ന​ക്കാ​രു​ടെ ജോ​ലി സ​മ​യം കു​റ​യ്ക്കു​ന്നു
Sunday, March 29, 2020 1:43 AM IST
ബ​ർ​ലി​ൻ: ലു​ഫ്താ​ൻ​സ എ​യ​ർ​ലൈ​ൻ​സ് 31,000 ജീ​വ​ന​ക്കാ​രു​ടെ ജോ​ലി സ​മ​യം കു​റ​യ്ക്കാ​ൻ തീ​രു​മാ​നി​ച്ചു. ജീ​വ​ന​ക്കാ​ർ​ക്കു​ണ്ടാ​കു​ന്ന ബു​ദ്ധി​മു​ട്ടു​ക​ൾ പ​ര​മാ​വ​ധി കു​റ​യ്ക്കാ​ൻ സ​ർ​ക്കാ​രി​ന്‍റെ സാ​ന്പ​ത്തി​ക സ​ഹാ​യം തേ​ടാ​നും തീ​രു​മാ​നം.

ലു​ഫ്താ​ൻ​സ​യി​ലെ ആ​കെ ജീ​വ​ന​ക്കാ​രി​ൽ 25 ശ​ത​മാ​നം പേ​രെ​യാ​ണ് ഇ​ത്ത​ര​ത്തി​ൽ കു​റ​ഞ്ഞ ജോ​ലി സ​മ​യ​ത്തി​ലേ​ക്കു മാ​റ്റു​ന്ന​ത്. കൊ​റോ​ണ​വൈ​റ​സ് ബാ​ധ കാ​ര​ണം വി​മാ​ന സ​ർ​വീ​സു​ക​ൾ നി​ല​ച്ച​തോ​ടെ ക​ന്പ​നി​യു​ടെ 763 വി​മാ​ന​ങ്ങ​ളി​ൽ 700 എ​ണ്ണ​വും ഇ​പ്പോ​ൾ സ​ർ​വീ​സു​ക​ൾ ന​ട​ത്തു​ന്നി​ല്ല.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ