കോ​വി​ഡ് 19 മ​ഹാ​മാ​രി​യി​ൽ കേ​ളി​യു​ടെ ഐ​ക്യ​ദാ​ർ​ഢ്യം
Friday, March 27, 2020 9:11 PM IST
സൂ​റി​ച്ച്: ലോ​ക​ത്തെ ആ​ക​മാ​നം പി​ടി​ച്ചു​കു​ലു​ക്കി കോ​വി​ഡ് 19 എ​ന്ന വൈ​റ​സ് അ​തി​വേ​ഗം മു​ന്നോ​ട്ടു പാ​യു​ന്പോ​ൾ അ​തു​മൂ​ലം ക​ഷ്ട​പ്പെ​ടു​ന്ന​വ​രോ​ടും മ​ര​ണ​മ​ട​ഞ്ഞ​വ​രു​ടെ ബ​ന്ധു​ക്ക​ളോ​ടു​മു​ള്ള ഐ​ക്യ​ദാ​ർ​ഢ്യം കേ​ളി എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി രേ​ഖ​പ്പെ​ടു​ത്തി.

വി​ക​സി​ത, വി​ക​സ്വ​ര, അ​വി​ക​സി​ത രാ​ജ്യ​ങ്ങ​ളി​ൽ എ​ല്ലാം, ഒ​ന്നു​പോ​ലെ വൈ​ദ്യ​സ​ഹാ​യ​ത്തി​നും ജീ​വ​ൻ നി​ല​നി​ർ​ത്തു​ന്ന​തി​നും വേ​ണ്ടി മ​നു​ഷ്യ​ർ നെ​ട്ടോ​ട്ടം ഓ​ടു​ക​യാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ സ്വ​ന്തം ജീ​വ​ൻ പോ​ലും പ​ണ​യ​പ്പെ​ടു​ത്തി രാ​ത്രി പ​ക​ലാ​ക്കി ആ​തു​ര​സേ​വ​ന​രം​ഗ​ത്ത് നി​ര​വ​ധി​യാ​യ ആ​ളു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു. അ​നി​യ​ന്ത്രി​ത​മാ​യ രീ​തി​യി​ൽ ആ​ശു​പ​ത്രി​ക​ളി​ൽ എ​ത്തു​ന്ന രോ​ഗി​ക​ളെ പ​രി​ശോ​ധി​ക്കു​ന്ന ഡോ​ക്ട​ർ​സ്, അ​വ​ർ​ക്കു​വേ​ണ്ട വൈ​ദ്യ​സ​ഹാ​യ​വും പ​രി​ച​ര​ണ​ങ്ങ​ളും ന​ൽ​കു​ന്ന ന​ഴ്സു​മാ​ർ, അ​തു​പോ​ലെ മ​റ്റു ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ, ഇ​വ​രെ​ല്ലാം ത​ള​രാ​തെ രോ​ഗി​ക​ളു​ടെ ആ​വ​ശ്യ​ങ്ങ​ളി​ൽ അ​വ​രോ​ടൊ​പ്പം നി​ൽ​ക്കാ​നും അ​വ​ർ​ക്കു വേ​ണ്ട ശു​ശ്രൂ​ഷ ചെ​യ്യു​വാ​നും അ​വ​രു​ടെ ക​ര​ങ്ങ​ൾ​ക്ക് ശ​ക്തി പ​ക​രാ​നും കേ​ളി എ​ക്സി​ക്യു്ട്ടീ​വ് ക​മ്മി​റ്റി ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചു.

ജാ​തി​ചി​ന്ത​ക​ൾ​ക്കു അ​തീ​ത​മാ​യി, അ​താ​തു രാ​ജ്യ​ത്തെ അ​ധി​കാ​രി​ക​ൾ ന​ൽ​കു​ന്ന നി​ർ​ദ്ദേ​ശ​ങ്ങ​ൾ പാ​ലി​ക്കു​വാ​നും മ​റ്റു​ള്ള​വ​രെ ബോ​ധ​വ​ൽ​ക്ക​രി​ക്കാ​നും നാം ​ഓ​രോ​രു​ത്ത​രും പ്ര​തി​ജ്ഞാ​ബ​ദ്ധ​രാ​ണ്. സ്വ​യം പ്ര​തി​രോ​ധി​ക്കു​ന്ന​തി​നൊ​പ്പം സ​ഹ​ജീ​വി​ക​ളു​ടെ ജീ​വ​ൻ സം​ര​ക്ഷി​ക്കാ​ൻ വേ​ണ്ട ന​ട​പ​ടി​ക​ൾ അ​പ്പാ​ടെ ന​ട​പ്പാ​ക്കാ​നും, സ​ർ​ക്കാ​രു​ക​ളു​ടെ നി​ർ​ദ്ദേ​ശ​ങ്ങ​ൾ​ക്കു വി​ധേ​യ​പ്പെ​ട്ടു ജീ​വി​ക്കു​വാ​നും ന​മു​ക്ക് ഓ​രോ​രു​ത്ത​ർ​ക്കും ക​ട​മ​യു​ണ്ട്. ലോ​കം ഈ ​മ​ഹാ​മാ​രി​യെ ഒ​രു​മ​യോ​ടെ നേ​രി​ടാ​ൻ ന​മു​ക്കും കൈ​കോ​ർ​ക്കാ​മെ​ന്ന് കേ​ളി പ്ര​സി​ഡ​ന്‍റ്
ജോ​സ് വെ​ളി​യ​ത്ത് അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: ജേ​ക്ക​ബ് മാ​ളി​യേ​ക്ക​ൽ