ആതുരസേവകരായ പ്രവാസി മലയാളികൾക്ക് സ്വിറ്റ്‌സർലൻഡിൽ നിന്നും ഐക്യദാർഢ്യം
Thursday, March 26, 2020 8:01 PM IST
സൂറിച്ച് : ലോകമെമ്പാടും കോവിഡ് 19 മഹാമാരി താണ്ഡവമാടുമ്പോൾ സ്‌തുത്യർഹമായ രീതിയിൽ, ആതുര സേവന രംഗത്ത് രക്ഷാപ്രവർത്തനം നടത്തുന്ന മലയാളി സഹോദരീ സഹോദരന്മാരെ ആദരിച്ചുകൊണ്ട് ഹലോ ഫ്രണ്ട്സ് കൂട്ടായ്‌മ ഐക്യദാർഢ്യം പ്രഖ്യാപിച്ചു.

മാർച്ച് 25 നു നടന്ന ചടങ്ങിൽ മലയാളി സഹോദരങ്ങൾ കുടുംബസമേതം പ്രാർഥനകളോടെ മെഴുകുതിരി നാളങ്ങളുമായി ആതുരസേവകർക്ക് പിന്തുണയും ഐക്യദാർഢ്യവും അറിയിച്ചു. സ്വിറ്റ്‌ സർലഡിലും യൂറോപ്പിലും നഴ്‌സിംഗ് ജോലി ചെയ്യുന്ന കുറച്ച് മലയാളികളെ കൊറോണ രോഗം ബാധിച്ചിട്ടുണ്ടെങ്കിലും മനുഷ്യ ജീവനുകളുടെ രക്ഷക്കായി നിരവധി മലയാളികളാണ് രാപകലില്ലാതെ സ്‌തുത്യർഹമായ സേവനം ചെയ്യുന്നത്.

സ്വിറ്റ്‌ സർലൻഡിലെ സാമൂഹ്യ മാധ്യമ കൂട്ടായ്‌മയായ ഹലോ ഫ്രണ്ട്സ് ഒരു ഹെൽപ് ഡെസ്‌കും ഒരുക്കിയിട്ടുണ്ട്. ഹെൽപ് ഡെസ്‌കിലൂടെ ആവശ്യവസ്തുക്കൾ, മരുന്നുകൾ തുടങ്ങിയവ ഐസൊലേഷനിൽ ആയിട്ടുള്ള ആവശ്യമായവർക്ക് വീടുകളിൽ എത്തിച്ചു കൊടുക്കുന്നതായിരിക്കും. നിരവധി വോളന്‍റിയർമാർ ഇങ്ങനെയൊരു സേവനത്തിന് തയാറായി മുന്നോട്ടു വന്നിട്ടുണ്ടെന്ന് അഡ്‌മിൻ ടോമി തൊണ്ടാംകുഴി.

വിവരങ്ങൾക്ക്: ജോജോ വിച്ചാട്ട് (സൂറിച്ച്) 0767112345, ബാബു വേതാനി 0787898832, അനിൽ 0796093971 , ടോമി വിരുത്തിയേൽ 078 838 3035

ബാസൽ: ടോം കുളങ്ങര 076 335 6557 ജെയ്‌സൺ കരേടൻ 076 429 0220

ബേൺ / ഫ്രയ്ബുർഗ് : അഗസ്റ്റിൻ പാറാണികുളങ്ങര 079 918 3719

വിന്‍റർത്തൂർ : വിൻസെന്‍റ് പറയംനിലം 076 343 3107

ലുട്സേൻ : ജെയിംസ് തെക്കേമുറിയിൽ 078 872 9140

ഓൾട്ടൻ: ജെയിൻ പന്നാരക്കുന്നേൽ 078 860 3831

റിപ്പോർട്ട്: ജേക്കബ് മാളിയേക്കൽ