ന​ജ​ഫ് ഗ​ഡ് ശ്രീ ​ചോ​റ്റാ​നി​ക്ക​ര ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ വ​ലി​യ പൊ​ങ്കാ​ല മാ​ർ​ച്ച് 15ന്
Saturday, March 7, 2020 10:41 PM IST
ന്യൂ​ഡ​ൽ​ഹി: ന​ജ​ഫ് ഗ​ഡ് ശ്രീ ​ചോ​റ്റാ​നി​ക്ക​ര ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ലെ ഇ​രു​പ​ത്തൊ​ന്നാ​മ​ത് വ​ലി​യ പൊ​ങ്കാ​ല മ​ഹോ​ത്സ​വ​ത്തി​നു 2020 മാ​ർ​ച്ച് 13 വെ​ള്ളി​യാ​ഴ്ച തി​രി തെ​ളി​യും. രാ​വി​ലെ 4.30ന് ​നി​ർ​മ്മാ​ല്യ ദ​ർ​ശ​നം. അ​ഞ്ചി​ന് ക്ഷേ​ത്ര ത​ന്ത്രി അ​ക്കീ​ര​മ​ണ്‍ കാ​ളി​ദാ​സ​ൻ ഭ​ട്ട​തി​രി​പ്പാ​ടി​ന്‍റെ മു​ഖ്യ കാ​ർ​മ്മി​ക​ത്വ​ത്തി​ൽ മ​ഹാ ഗ​ണ​പ​തി ഹോ​മ​ത്തോ​ടെ​യാ​ണ് ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ക്കു​ക. ക്ഷേ​ത്ര മേ​ൽ​ശാ​ന്തി അ​നീ​ഷ് തി​രു​മേ​നി പ​രി​ക​ർ​മ്മി​യാ​കും. 15 തീ​യ​തി ഞാ​യ​റാ​ഴ്ച​യാ​ണ് വ​ലി​യ പൊ​ങ്കാ​ല.

എ​ല്ലാ വ​ർ​ഷ​വും മീ​ന മാ​സ​ത്തി​ലെ ആ​ദ്യ​ത്തെ ഞാ​യ​റാ​ഴ്ച​യാ​വും ന​ജ​ഫ് ഗ​ഡ് ശ്രീ​ചോ​റ്റാ​നി​ക്ക​ര ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ വ​ലി​യ പൊ​ങ്കാ​ല മ​ഹോ​ത്സ​വം അ​ര​ങ്ങേ​റു​ക. ക്ഷേ​ത്ര​ത്തി​ൽ എ​ല്ലാ മാ​സ​വും കാ​ർ​ത്തി​ക ന​ക്ഷ​ത്ര​ത്തി​ൽ കാ​ർ​ത്തി​ക പൊ​ങ്കാ​ല ഉ​ള്ള​തു​കൊ​ണ്ടാ​ണ് വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ലു​ള്ള പൊ​ങ്കാ​ല വ​ലി​യ പൊ​ങ്കാ​ല​യാ​യി അ​റി​യ​പ്പെ​ടു​ന്ന​ത്. പൊ​ങ്കാ​ല സ​മ​ർ​പ്പ​ണ​ത്തി​നു​ള്ള മ​ണ്‍​ക​ലം, അ​രി, ശ​ർ​ക്ക​ര, വി​റ​ക് മു​ത​ലാ​യ​വ ക്ഷേ​ത്ര​ത്തി​ലെ കൗ​ണ്ട​റി​ൽ ല​ഭി​ക്കും.

ഒ​ന്നാം ദി​വ​സം​മാ​യ മാ​ർ​ച്ച് 13 വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം ഗ​ണ​പ​തി​പൂ​ജ, ആ​ചാ​ര്യ​വ​ര​ണം, പ്രാ​സാ​ദ​ശു​ദ്ധി, അ​സ്ത്ര​ക​ല​ശം, രാ​ക്ഷോ​ഘ്ന​ഹോ​മം, വാ​സ്തു​ഹോ​മം, വ​സ്തു​ക​ല​ശം, വാ​സ്തു​ബ​ലി, വാ​സ്തു​പു​ണ്യാ​ഹം, ര​ണ്ടാം ദി​വ​സ​മാ​യ ശ​നി​യാ​ഴ്ച രാ​വി​ലെ ഗ​ണ​പ​തി ഹോ​മം, ച​തു:​ശു​ദ്ധി, ധാ​ര, പ​ഞ്ച​ഗ​വ്യം, പ​ഞ്ച​കം, ന​വ​കം (ദു​ർ​ഗാ ദേ​വി​ക്ക്), ന​വ​കം (ശി​വ​ന്), പ​ഞ്ച​ഗ​വ്യം, ഉ​പ​ദേ​വ​ത​മാ​ർ​ക്ക് ക​ല​ശം, മൂ​ന്നാം ദി​വ​സ​മാ​യ പൊ​ങ്കാ​ല ദി​വ​സം രാ​വി​ലെ നി​ർ​മ്മാ​ല്യ ദ​ർ​ശ​നം, മ​ഹാ​ഗ​ണ​പ​തി​ഹോ​മം, ഉ​ഷ:​പൂ​ജ, പൊ​ങ്കാ​ല അ​ടു​പ്പി​ലേ​ക്ക് അ​ഗ്നി പ​ക​ര​ൽ, തു​ട​ർ​ന്ന് പൊ​ങ്കാ​ല​ക്ക​ല​ങ്ങ​ളി​ൽ തീ​ർ​ത്ഥം ത​ളി​ക്ക​ൽ, ക​ള​ഭാ​ഭി​ഷേ​ക​ത്തോ​ടു​കൂ​ടി ഉ​ച്ച​പൂ​ജ എ​ന്നി​വ​യാ​ണ് പ്ര​ധാ​ന ച​ട​ങ്ങു​ക​ൾ. ഹ​സ്ത്സാ​ൽ ശ്രീ ​ശാ​സ്താ ഭ​ജ​ന സ​മി​തി​യു​ടെ ഭ​ജ​ന​യും അ​ന്ന​ദാ​ന​വും പൊ​ങ്കാ​ല ദി​വ​സം ഉ​ണ്ടാ​വും.

ഡ​ൽ​ഹി​യു​ടെ​യും പ്രാ​ന്ത പ്ര​ദേ​ശ​ങ്ങ​ളാ​യ നോ​യി​ഡ, ഗ്രേ​റ്റ​ർ നോ​യി​ഡ, ഗു​ഡു​ഗാ​വ്, ഫ​രി​ദാ​ബാ​ദ്, ഗാ​സി​യാ​ബാ​ദ്, ഇ​ന്ദി​രാ​പു​രം, ഷാ​ലി​മാ​ർ ഗാ​ർ​ഡ​ൻ എ​ന്നീ സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നെ​ല്ലാം പൊ​ങ്ക​ല​ക​ളും മ​റ്റു പൂ​ജ​ക​ളും ബു​ക്ക് ചെ​യ്യു​വാ​നു​ള്ള കൂ​പ്പ​ണൂ​ക​ളും വ​ഴി​പാ​ടു ര​സീ​തു​ക​ളും മ​റ്റും അ​വി​ട​ങ്ങ​ളി​ലെ ഏ​രി​യ കോ​ർ​ഡി​നേ​റ്റ​ർ​മാ​രി​ൽ ല​ഭ്യ​മാ​ണ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. വ​ലി​യ പൊ​ങ്കാ​ല​യി​ൽ പ​ങ്കെ​ടു​ക്കു​വാ​നാ​യി ജാ​തി മ​ത ഭേ​ദ​മ​ന്യേ നാ​ടി​ൻ​റെ നാ​നാ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും ഉ​ത്ത​രേ​ന്ത്യ​യി​ലെ​ത്തി​യ ഭ​ക്ത​സ​ഹ​ശ്ര​ങ്ങ​ൾ എ​ത്തി​ച്ചേ​രു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

കൂ​ടാ​തെ പ്ര​സി​ദ്ധ​മാ​യ മ​കം തൊ​ഴ​ൽ മാ​ർ​ച്ച് 8 ഞാ​യ​റാ​ഴ്ച ന​ജ​ഫ്ഗ​ഡ് ക്ഷേ​ത്ര​ത്തി​ൽ ന​ട​ക്കും. മ​കം തൊ​ഴ​ൽ പ്ര​മാ​ണി​ച്ച് ക്ഷേ​ത്ര​ന​ട രാ​വി​ലെ 11.30നു ​മാ​ത്ര​മേ അ​ട​ക്കൂ. മാ​ർ​ച്ച് 9 തി​ങ്ക​ളാ​ഴ്ച ന​ട​ക്കു​ന്ന ആ​റ്റു​കാ​ൽ പൊ​ങ്കാ​ല​യി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ സാ​ധി​ക്കാ​ത്ത പ്ര​വാ​സി​ക​ൾ​ക്കാ​യി ക്ഷേ​ത്ര​ത്തി​ൽ പൊ​ങ്കാ​ല സ​മ​ർ​പ്പ​ണ​ത്തി​നും സൗ​ക​ര്യ​മു​ണ്ട്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ക്ഷേ​ത്ര മ​നേ​ജ​ർ ഉ​ണ്ണി​പ്പി​ള്ള (9354984525) ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി. ​കൃ​ഷ്ണ​കു​മാ​ർ (8800552070) എ​ന്നി​വ​രു​മാ​യി ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

റി​പ്പോ​ർ​ട്ട്: പി.​എ​ൻ. ഷാ​ജി