ഫ​രീ​ദാ​ബാ​ദ് രൂ​പ​താ മ​താ​ധ്യാ​പ​ക ക​ണ്‍​വ​ൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു
Sunday, March 1, 2020 9:52 PM IST
ന്യൂ​ഡ​ൽ​ഹി: ഫ​രീ​ദാ​ബാ​ദ് രൂ​പ​താ മ​താ​ധ്യാ​പ​ക ക​ണ്‍​വ​ൻ​ഷ​നും ലോ​ഗോ​സ് ക്വി​സ് സ​മ്മാ​ന വി​ത​ര​ണ​വും ജ​സോ​ളാ ഫാ​ത്തി​മാ മാ​താ ഫൊ​റോ​നാ പ​ള്ളി​യി​ൽ ന​ട​ത്ത​പ്പെ​ട്ടു. രൂ​പ​താ അ​ധ്യ​ക്ഷ​ൻ മാ​ർ കു​രി​യാ​ക്കോ​സ് ഭ​ര​ണി​കു​ള​ങ്ങ​ര ക​ണ്‍​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പു​തി​യ മ​ത​ബോ​ധ​ന വെ​ബ്സൈ​റ്റി​ന്‍റെ ആ​രം​ഭ​വും കു​റി​ച്ചു.

സു​പ്രീം​കോ​ട​തി റി​ട്ട. ജ​സ്റ്റീ​സ് കു​ര്യ​ൻ ജോ​സ​ഫ് ക്ലാ​സ് ന​യി​ച്ചു. അ​ഭി​വ​ന്ദ്യ ജോ​സ് പു​ത്ത​ൻ വീ​ട്ടി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന​യി​ൽ മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹിç​ക​യും വ​ച​ന​സ​ന്ദേ​ശം ന​ൽ​ക​യും ചെ​യ്തു. കാ​റ്റ​ക്കി​സം ഡ​യ​റ​ക്റ്റ​ർ ഫാ. ​സാ​ന്‍റോ എം​സി​ബി​എ​സ് സ​ഹ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.

ലോ​ഗോ​സ് ക്വി​സ്‌​സ് വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ളും അ​ഭി​വ​ന്ദ്യ കുരിയാ​ക്കോ​സ് പി​താ​വും ജോ​സ് പി​താ​വും വി​ത​ര​ണം ചെ​യ്തു. കാ​റ്റ​ക്കി​സം ഡ​യ​റ​ക്റ്റ​ർ ഫാ. ​സാ​ന്േ‍​റാ, സെ​ക്ര​ട്ട​റി റ​ജി തോ​മ​സ്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ജേ​ക്ക​ബ് തോ​മ​സ് എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

റി​പ്പോ​ർ​ട്ട്: റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്