ഡിവൈൻ ചിൽഡ്രൻസ് റിട്രീറ്റ് 2020
Saturday, February 29, 2020 10:13 PM IST
ന്യൂഡൽഹി: ഫരീദാബാദ് ഡിവൈൻ റിട്രീറ്റ് സെന്‍ററിന്‍റെ നേതൃത്വത്തിൽ നമ്മുടെ രൂപതയിലെ സൺഡേ സ്കൂൾ കുട്ടികളുടെ ആധ്യാത്മിക വളർച്ചയ്ക്കുവേണ്ടി ഒരുപക്ഷേ ആദ്യമായി ഒരുക്കപ്പെടുന്ന 4 ദിവസത്തെ ഇംഗ്ലീഷിലുള്ള താമസിച്ചുള്ള ധ്യാനം മാർച്ച് 15, 16, 17, 18 (ഞായർ, തിങ്കൾ, ചൊവ്വ, ബുധൻ) തീയതികളിൽ ഫരീദാബാദ് ഡിവൈൻ റിട്രീറ്റ് സെന്‍ററിൽ നടക്കും.

ആറാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള കുട്ടികളെയാണ് പ്രതീക്ഷിക്കുന്നത്. പരീക്ഷകൾ കഴിഞ്ഞ് അവധിയിൽ ആയിരിക്കുന്ന കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തുന്ന ഈ ധ്യാനം പരമാവധി പ്രയോജനപ്പെടുത്തുവാൻ മാതാപിതാക്കൾ പരിശ്രമിക്കേണ്ടതാണ്.

പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ എത്രയും വേഗം ഇടവക വികാരിയുടെ പക്കലോ, സൺഡേസ്കൂൾ അധ്യാപകരുടെ പക്കലോ പേരുകൾ നൽകേണ്ടതാണ്.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്