മാഞ്ചസ്റ്റർ സെന്‍റ് മേരീസ് മലങ്കര കാത്തലിക് മിഷനിൽ ഭക്ത സംഘടനകളുടെ വാർഷികം
Friday, February 21, 2020 4:15 PM IST
മാഞ്ചസ്റ്റർ: സെന്‍റ് മേരീസ് മലങ്കര കാത്തലിക് മിഷനിൽ ഭക്ത സംഘടനകളായ എംസിഎൽഎൽ, എംസിവൈഎം, മാതൃസമാജം എന്നിവയുടെ വാർഷികവും പൊതുസമ്മേളനവും ഫെബ്രുവരി 23നു (ഞായർ) റോമിലി ഔർ ലേഡി ആൻഡ് സെന്‍റ് ക്രിസ്റ്റഫർ ദേവാലയത്തിൽ നടക്കും.

വിശുദ്ധ കുർബാനക്കും ക്ലാസിനും മലങ്കര കത്തോലിക്കാ സഭയിലെ നവീകരണ പ്രസ്ഥാനമായ സുവിശേഷ സംഘം ഡയറക്ടർ ഫാ. ആന്‍റണി കാക്കനാട്ട് നേതൃത്വം നൽകും. തുടർന്നു നടക്കുന്ന വാർഷികാഘോഷങ്ങൾ ഷ്രൂസ്ബറി രൂപത വികാരി ജനറാൾ മോൺസി. മൈക്കിൾ ഗാനൻ ഉദ്ഘാടനം ചെയ്യും. പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ചാപ്ലയിൻ ഫാ.രഞ്ജിത്ത് മഠത്തിപ്പറമ്പിൽ അറിയിച്ചു.

ദേവാലയത്തിന്‍റെ വിലാസം: OUR LADY & ST.CHRISTOPHER CHURCH, 52 BARRACK HILL, ROMILEY, SK6 3BA.

റിപ്പോർട്ട്: അലക്സ് വർഗീസ്