ജ​ർ​മ​നി​യി​ൽ ലാ​ന്‍റിം​ഗി​നി​ടെ ട​യ​റി​നു തീ​പി​ടി​ച്ചു; ഒ​ഴി​വാ​യ​ത് വ​ൻ ദു​ര​ന്തം
Monday, February 17, 2020 11:20 PM IST
ബ​ർ​ലി​ൻ: ജ​ർ​മ​നി​യി​ലെ ഡ്യൂ​സെ​ൽ​ഡോ​ർ​ഫ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ ലാ​ൻ​ഡിം​ഗി​നി​ടെ വി​മാ​ന​ത്തി​ന്‍റെ ട​യ​റി​നു തീ​പി​ടി​ച്ച​ത് പ​രി​ഭ്രാ​ന്തി പ​ട​ർ​ത്തി. പൈ​ല​റ്റി​ന്‍റെ മ​ന​സാ​ന്നി​ദ്ധ്യ​വും വൈ​ദ​ഗ്ധ്യം കൊ​ണ്ടു മാ​ത്ര​മാ​ണ് വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യ​ത്. ശ​നി​യാ​ഴ്ച​യാ​ണ് സം​ഭ​വം.

163 യാ​ത്ര​ക്കാ​ര​മാ​യി തു​ർ​ക്കി​യി​ൽ നി​ന്നും എ​ത്തി​യ തു​ർ​ക്കി വി​മാ​ന​ക്ക​ന്പ​നി​യാ​യ പെ​ഗാ​സ​സി​ന്‍റെ വി​മാ​ന​ത്തി​നാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. അ​ഗ്നി​ശ​മ​ന സേ​ന​യു​ടെ പെ​ട്ടെ​ന്നു​ള്ള ഇ​ട​പെ​ട​ലി​ലൂ​ടെ തീ​യ​ണ​ച്ച​തി​നാ​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി.

ബ്രേ​ക്ക് സം​വി​ധാ​ന​ത്തി​ലെ ത​ക​രാ​റാ​ണ് തീ​പി​ടു​ത്ത​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. മു​ഴു​വ​ൻ യാ​ത്ര​ക്കാ​രെ​യും എ​മ​ർ​ജ​ൻ​സി സ്ളൈ​ഡു​ക​ൾ വ​ഴി ഒ​ഴി​പ്പി​ച്ചു. വി​മാ​ന​ത്താ​വ​ളം ഭാ​ഗി​ക​മാ​യി താ​ൽ​ക്കാ​ലി​ക​മാ​യി അ​ട​യ്ക്കു​ക​യും ചെ​യ്തു.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ