കൊ​റോ​ണ മ​ര​ണം യൂ​റോ​പ്പി​ലും
Monday, February 17, 2020 11:18 PM IST
പാ​രി​സ്: യൂ​റോ​പ്പി​ൽ കൊ​റോ​ണ വൈ​റ​സ് ബാ​ധി​ച്ച് ആ​ദ്യ മ​ര​ണം റി​പ്പോ​ർ​ട്ട് ചെ​യ്തു. 80 കാ​ര​നാ​യ ചൈ​നീ​സ് വി​നോ​ദ​യാ​ത്ര​ക്കാ​രി​യാ​ണ് ഫ്രാ​ൻ​സി​ൽ മ​രി​ച്ച​ത്. ഏ​ഷ്യ​ക്ക് പു​റ​ത്തെ ആ​ദ്യ കൊ​റോ​ണ വൈ​റ​സ് മ​ര​ണ​മാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്.

ജ​നു​വ​രി 16നാ​ണ് ഇ​വ​ർ ഫ്രാ​ൻ​സി​ലെ​ത്തി​യ​ത്. ജ​നു​വ​രി 25 മു​ത​ൽ ആ​ശു​പ​ത്രി​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. ് ചൈ​ന​ക്ക് പു​റ​ത്ത് മൂ​ന്ന് മ​ര​ണ​ങ്ങ​ൾ മാ​ത്ര​മാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട​ത്. ഹോ​ങ്കോ​ങ്, ഫി​ലി​പ്പീ​ൻ​സ്, ജ​പ്പാ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി​രു​ന്നു.

ജ​ർ​മ​നി​യി​ൽ ഇ​തി​ന​കം 16 പേ​ർ​ക്കാ​ണ് വൈ​റ​സ് ബാ​ധ​യു​ണ്ടാ​യ​ത്. ഇ​വ​രി​ൽ ഒ​രാ​ൾ സു​ഖം പ്രാ​പി​ച്ച് ആ​ശു​പ​ത്രി വി​ട്ടി​രു​ന്നു. ചൈ​ന​യി​ലെ വു​ഹാ​നി​ൽ നി​ന്നു ര​ണ്ടാ​ഴ്ച മു​ൻ​പു പ്ര​ത്യേ​ക വി​മാ​ന​ത്തി​ൽ ജ​ർ​മ​നി​യി​ലെ ഫ്രാ​ങ്ക്ഫ​ർ​ട്ടി​ലെ​ത്തി​യ 124 പേ​ർ നീ​ണ്ട നി​രീ​ക്ഷ​ണ​ത്തി​നൊ​ടു​വി​ൽ സ്വ​ന്തം വീ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങാ​ൻ ജ​ർ​മ​ൻ സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​കി. ഇ​വ​രെ ഫ്രാ​ങ്ക്ഫ​ർ​ട്ടി​ന​ടു​ത്തു​ള്ള യു​എ​സ് സൈ​നി​ക​രു​ടെ പ​ട്ടാ​ള ക്യാ​ന്പി​ലാ​ണു പ്ര​ത്യേ​ക​മാ​യി താ​മ​സി​പ്പി​ച്ചി​രു​ന്ന​തെ​ന്നു ജ​ർ​മ​ൻ ആ​രോ​ഗ്യ മ​ന്ത്രി യെ​ൻ​സ് സ്ഫാ​ൻ മാ​ധ്യ​മ​ങ്ങ​ളെ അ​റി​യി​ച്ചു.

മ​റ്റൊ​രു സം​ഘ​ത്തി​ലെ 22 പേ​ർ ബ​ർ​ലി​നി​ലെ ഒ​രു ക്ലി​നി​ക്കി​ൽ പ്ര​ത്യേ​ക നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​ലാ​ണ്. ഇ​വ​രെ ഈ ​ആ​ഴ്ച അ​വ​സാ​നം പു​റ​ത്ത് വി​ടു​മെ​ന്ന് മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു. വൈ​റ​സി​ന്‍റെ പേ​രി​ൽ പൊ​തു​ജ​നം ആ​ശ​ങ്ക​പ്പെ​ടേ​ണ്ട​തി​ല്ലെ​ന്നും മ​ന്ത്രി ഉ​റ​പ്പ് ന​ൽ​കി.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ