ഗ്രേറ്റ്‌ ബ്രിട്ടൻ രൂപത മരിയൻ ഫസ്റ്റ്‌ സാറ്റർഡേ റിട്രീറ്റും വിമലഹൃദയ സമർപ്പണവും ജപമാലയും ഫെബ്രുവരി ഒന്നിന്
Wednesday, January 29, 2020 6:50 PM IST
ലണ്ടൻ: ഗ്രേറ്റ്‌ ബ്രിട്ടൻ രൂപതയുടെ കീഴിലുള്ള മരിയൻ മിനിസ്ട്രിയുടെ നേത്രുത്വത്തിൽ "മരിയൻ ഫസ്റ്റ്‌ സാറ്റർഡേ റിട്രീറ്റും, വിമലഹൃദയ സമർപ്പണവും, വിമലഹൃദയ ജപമാലയും ഫെബ്രുവരി ഒന്നിനു (ശനി) നടക്കും. മരിയൻ മിനിസ്ട്രി സ്പിരിച്വൽ ഡയറക്ടർ ഫാ. ടോമി ഇടാട്ട്‌, ഫാ. ബിനോയി നിലയാറ്റിങ്കൽ, ഡീക്കൻ ജോയിസ്, മരിയൻ മിനിസ്ട്രി ടീമും ശുശ്രൂഷകൾക്ക്‌ നേതൃത്വം നൽകും.

രാവിലെ 9 ന് ആരംഭിക്കുന്ന ശുശ്രുഷകൾ ഉച്ചകഴിഞ്ഞു മൂന്നിനു അവസാനിക്കും.

പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥം തേടുവാനും, തിരുവചന വിരുന്നിൽ പങ്കു ചേർന്ന് കൃപാവരങ്ങൾ പ്രാപിക്കുവാനും അനുഗ്രഹദായകമായ മരിയൻ ശുശ്രൂഷകളിലേക്ക് ഏവരെയും സ്വാഗതം ചെയ്തു.

വിവരങ്ങൾക്ക്‌: കെ.ജെ ജോൺ 07908868448, ജിജി രാജൻ 07865 080689.

St. Theresa of the Child Jesus Catholic Church,
Weldon Way, Merstham, Redhill, Surrey, RH1 3RA

റിപ്പോർട്ട്: അപ്പച്ചൻ കണ്ണഞ്ചിറ