വ്യാപാര ചര്‍ച്ചയില്‍ യുകെയെക്കാള്‍ ആനുകൂല്യം യൂറോപ്യന്‍ യൂണിയന്: വരദ്കര്‍
Tuesday, January 28, 2020 10:03 PM IST
ഡബ്ളിന്‍: ബ്രെക്സിറ്റിനു ശേഷം യൂറോപ്യന്‍ യൂണിയനും യുകെയും തമ്മില്‍ നടക്കുന്ന വ്യാപാര ചര്‍ച്ചയില്‍ കൂടുതല്‍ ശക്തിയും ആനുകൂല്യവും യൂറോപ്യന്‍ യൂണിയന്‍റെ സംഘത്തിനായിരിക്കുമെന്ന് അയര്‍ലന്‍ഡ് പ്രധാനമന്ത്രി ലിയോ വരദ്കര്‍.

കൂടുതല്‍ വിശാലമായ വിപണിയും കൂടിയ ജനസംഖ്യയുമാണ് യൂറോപ്യന്‍ യൂണിയനു മുന്‍തൂക്കം നല്‍കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. ഒരു ഫുട്ബോള്‍ മത്സരത്തോടാണ് ഇയു - യുകെ വ്യാപാര ചര്‍ച്ചയെ വരദ്കര്‍ താരതമ്യം ചെയ്തത്.

തങ്ങള്‍ ചെറിയൊരു രാജ്യം മാത്രമാണെന്ന സത്യം യുകെ ഇനിയും ഉള്‍ക്കൊണ്ടിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ