ജര്‍മന്‍ പോലീസ് റിക്രൂട്ട്മെന്‍റിനുള്ള ഭാഷാ പരിജ്ഞാന നിബന്ധനയില്‍ ഇളവ്
Friday, January 24, 2020 10:18 PM IST
ബെര്‍ലിന്‍: ജര്‍മന്‍ പോലീസില്‍ റിക്രൂട്ട്മെന്‍റ് നടത്തുന്നതിനുള്ള ഭാഷാ പരിജ്ഞാന മാനദണ്ഡത്തില്‍ സര്‍ക്കാര്‍ ഇളവ് പ്രഖ്യാപിച്ചു. പോലീസ് സേന നേരിടുന്ന ആള്‍ ക്ഷാമം പരിഹരിക്കുന്നതിനുള്ള മാര്‍ഗങ്ങളുടെ ഭാഗമാണ് തീരുമാനം.

ഈ വര്‍ഷം മാത്രം 853 ഓഫീസര്‍മാരാണ് സര്‍വീസില്‍നിന്നു വിരമിക്കുന്നത്. ഇതുള്‍പ്പെടെ 2150 ഒഴിവുകളിലേക്ക് നിയമനമുണ്ടാകും. ഇതിലേക്കാണ് ഭാഷാ പരിജ്ഞാന മാനദണ്ഡങ്ങളില്‍ ഇളവ് വരുത്തിയിരിക്കുന്നത്.

പ്രത്യേക വിഷയത്തില്‍ 180 വാക്കുകളുടെ ഡിക്റ്റേഷനാണ് യോഗ്യതാ പരീക്ഷയിലെ ജര്‍മന്‍ ഭാഷാ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇതില്‍ വരുത്തുന്ന പിഴവുകള്‍ക്കുള്ള പെനല്‍റ്റിയിലാണ് കുറവ് വരുത്തിയിരിക്കുന്നത്.

ശാരീരികക്ഷമതാ പരീക്ഷയില്‍ ലോംഗ് ജംപിനും പുഷ് അപ്പിനും പകരം പെന്‍ഡുലം റണ്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ