സ്വി​റ്റ്സ​ർ​ല​ൻ​ഡു​മാ​യി വ്യാ​പാ​ര ക​രാ​റു​ണ്ടാ​ക്കാ​ൻ ട്രം​പി​നു താ​ൽ​പ​ര്യം
Thursday, January 23, 2020 10:36 PM IST
ദാ​വോ​സ്: സ്വി​റ്റ്സ​ർ​ല​ൻ​ഡു​മാ​യി സ്വ​ത​ന്ത്ര വ്യാ​പാ​ര ക​രാ​ർ രൂ​പീ​ക​രി​ക്കാ​ൻ യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് താ​ൽ​പ​ര്യം പ്രകടിപ്പിച്ചു. എ​ന്നാ​ൽ, കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം നേ​രി​ടു​ന്ന കാ​ര്യ​ത്തി​ൽ അ​ട​ക്കം സ്വി​റ്റ്സ​ർ​ല​ൻ​ഡി​ന്‍റെ നി​ബ​ന്ധ​ന​ക​ൾ സം​ബ​ന്ധി​ച്ച് എ​ന്തെ​ങ്കി​ലും ഉ​റ​പ്പു ന​ൽ​കാ​ൻ അ​ദ്ദേ​ഹം ത​യാ​റാ​യി​ല്ല.

ദാ​വോ​സി​ൽ ന​ട​ക്കു​ന്ന വേ​ൾ​ഡ് ഇ​ക്ക​ണോ​മി​ക് ഫോ​റ​ത്തി​നി​ടെ സ്വി​സ് പ്ര​സി​ഡ​ന്‍റ് സി​മോ​ണെ​റ്റ സോ​മാ​രു​ഗ​യു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ലാ​ണ് ക​രാ​ർ രൂ​പീ​ക​ര​ണ​ത്തി​ലു​ള്ള താ​ൽ​പ​ര്യം ട്രം​പ് അ​റി​യി​ച്ച​ത്. ഇ​തു വേ​ഗ​ത്തി​ൽ ന​ട​പ്പാ​ക്കി ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള വ്യാ​പാ​ര ബ​ന്ധം മെ​ച്ച​പ്പെ​ടു​ത്ത​ണ​മെ​ന്നും ട്രം​പ് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ക​ഴി​ഞ്ഞ വ​ർ​ഷ​വും ട്രം​പ് സ​മാ​ന താ​ൽ​പ​ര്യം മു​ന്നോ​ട്ടു വ​ച്ചി​രു​ന്നുവെ​ങ്കി​ലും ച​ർ​ച്ച​ക​ൾ ഏ​റെ മു​ന്നോ​ട്ടു പോ​യി​രു​ന്നി​ല്ല. കാ​ർ​ഷി​ക മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ങ്ങ​ളാ​ണ് അ​ന്നു ത​ട​സ​മാ​യ​ത്.

ഫോ​റ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ എ​യ​ർ​ഫോ​ഴ്സ് വ​ണ്‍ വി​മാ​ന​ത്തി​ൽ സൂ​റി​ച്ചി​ൽ വി​മാ​നം ഇ​റ​ങ്ങി​യ ട്രം​പി​ന് കാ​ലാ​വ​സ്ഥ വ​ഴി മു​ട​ക്കി. ക​ന​ത്ത മൂ​ട​ൽ മ​ഞ്ഞുകാ​ര​ണം ഹെ​ലി​കോ​പ്റ്റ​റി​ൽ സൂ​റി​ച്ചി​ൽ നി​ന്നും ദാ​വോ​സി​ലേ​ക്കു പ​റ​ക്കാ​ൻ ക​ഴി​യാ​തി​രു​ന്ന​തി​നാ​ൽ റോ​ഡു മാ​ർ​ഗ​മാ​ണ് ട്രം​പ് ദാ​വോ​സി​ൽ എ​ത്തി​യ​ത്. 150 കി​ലോ​മീ​റ്റ​ർ ദൂ​രം യാ​ത്ര ചെ​യ്യാ​ൻ ആ​കാ​ശ​യാ​ത്ര​യി​ലെ അ​ര മ​ണി​ക്കൂ​ർ വേ​ണ്ട​ന്നി​രി​ക്കെ റോ​ഡ് മാ​ർ​ഗം കാ​റി​ൽ ര​ണ്ട​ര മ​ണി​ക്കൂ​ർ യാ​ത്ര ചെ​യ്താ​ണ് ട്രം​പ് ദാ​വോ​സി​ലെ​ത്തി​യ​ത്. സു​ര​ക്ഷാ കാ​ര​ണ​ത്താ​ൽ ഹൈ​വേ പ​ല​യി​ട​ങ്ങ​ളി​ലും ബ്ലോ​ക്ക് ചെ​യ്താ​ണ് ട്രം​പി​നെ സ്വി​സ് അ​ധി​കൃ​ത​ർ ദാ​വോ​സി​ൽ എ​ത്തി​ച്ച​ത്.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ