സ​മീ​ക്ഷ റി​പ്പ​ബ്ലി​ക്ക് ദി​നാ​ഘോ​ഷ​വും മ​ല​യാ​ളം പ​ഠ​ന​കേ​ന്ദ്രം ഉ​ദ്ഘാ​ട​ന​വും സൗ​ത്താം​പ്ട​ണി​ൽ
Thursday, January 23, 2020 9:44 PM IST
സൗ​ത്താം​പ്ട​ണ്‍: യു​കെ​യി​ലെ ഇ​ട​തു​പ​ക്ഷ പു​രോ​ഗ​മ​ന ക​ലാ​സാം​സ്കാ​രി​ക സം​ഘ​ട​ന​യാ​യ സ​മീ​ക്ഷ യു​കെ​യു​ടെ സൗ​താം​പ്ട​ണ്‍ - പോ​ർ​ട്ട്സ്മൗ​ത് ബ്രാ​ഞ്ച് റി​പ്പ​ബ്ലി​ക്ക് ദി​നം വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ആ​ഘോ​ഷി​ക്കു​ന്നു.

ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന​യു​ടെ സെ​ക്കു​ല​ർ മൂ​ല്യ​ങ്ങ​ൾ ഫാ​സി​സ്റ്റു ഭ​ര​ണ​കൂ​ട​ത്താ​ൽ ആ​ക്ര​മി​ക്ക​പ്പെ​ടു​ന്ന ഈ ​കാ​ല​ഘ​ട്ട​ത്തി​ൽ ഇ​ന്ത്യ മു​ട്ടു​മ​ട​ക്കി​ല്ല ന​മ്മ​ൾ നി​ശ​ബ്ദ​രാ​കി​ല്ല എ​ന്ന മു​ദ്രാ​വാ​ക്യം ഉ​യ​ർ​ത്തി​ക്കൊ​ണ്ടു റി​പ്പ​ബ്ലി​ക്ക് ദി​നം സൗ​ത്താം​പ്ട​ണി​ൽ ഭ​ര​ണ​ഘ​ട​നാ സം​ര​ക്ഷ​ണ ദി​നം ആ​യി ആ​ച​രി​ക്ക​ക​യാ​ണ് .
ജ​നു​വ​രി 26 ഞാ​യ​റാ​ഴ്ച രാ​വി​ലെ 11 മു​ത​ൽ 4 വ​രെ സൗ​ത്താം​പ്ട​ണി​ലെ​യും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​യെ​യും മു​ഴു​വ​ൻ മ​ല​യാ​ളി സ​മൂ​ഹ​ത്തെ​യും ഉ​ൾ​പ്പെ​ടു​ത്തി ഒ​രു കു​ടും​ബ​സം​ഗ​മ​മാ​യി ന​ട​ത്താ​നാ​ണ് സം​ഘാ​ട​ക​ർ ഉ​ദ്യേ​ശി​ക്കു​ന്ന​ത്. സ​മീ​ക്ഷ യു​കെ​യു​ടെ ബ്രാ​ഞ്ചി​ലെ മെ​ന്പ​ർ​ഷി​പ് ക്യാ​ന്പ​യി​ൻ പ​രി​പാ​ടി​ക​ളും ഇ​തോ​ടൊ​പ്പം ആ​രം​ഭി​ക്കും.

മ​ഹ​ത്താ​യ മ​ല​യാ​ള പൈ​തൃ​കം വ​ള​ർ​ന്നു വ​രു​ന്ന ത​ല​മു​റ​യ്ക്ക് പ​രി​ച​യ​പ്പെ​ടു​ത്തി കൊ​ടു​ക്കാ​വാ​നും മാ​തൃ​ഭാ​ഷ പ​ഠ​നം മാ​ധു​ര്യ​മു​ള്ള​താ​ക്കു​വാ​നും വേ​ണ്ടി ഒ​രു മ​ല​യാ​ളം ഭാ​ഷാ​പ​ഠ​ന​കേ​ന്ദ്ര​ത്തി​നു അ​ന്നേ ദി​വ​സം സൗ​ത്താം​പ്ട​ണി​ൽ തു​ട​ക്കം കു​റി​യ്ക്കു​ക​യാ​ണ് . എ​വി​ടെ​യെ​ല്ലാം മ​ല​യാ​ളി അ​വി​ടെ​യെ​ല്ലാം മ​ല​യാ​ളം എ​ന്ന മ​ഹ​ത്താ​യ ല​ക്ഷ്യ​ത്തോ​ടെ കേ​ര​ള സ​ർ​ക്കാ​ർ രൂ​പീ​ക​രി​ച്ച സം​രം​ഭ​മാ​ണ് മ​ല​യാ​ളം മി​ഷ​ൻ. ശ​രി​യാ​യ സി​ല​ബ​സ് പ്ര​കാ​രം മാ​തൃ​ഭാ​ഷ പ​ഠി​പ്പി​ക്കാ​നും അ​തു​വ​ഴി ന​മ്മു​ടെ ത​ന​താ​യ സം​സ്കാ​രം പു​തി​യ ത​ല​മു​റ​ക​ളി​ലേ​യ്ക്ക് പ​ക​ർ​ന്നു ന​ൽ​കാ​നും ഈ ​മ​ഹ​ത്താ​യ പ​ദ്ധ​തി​യി​ലൂ​ടെ സാ​ധി​ക്കു​മെ​ന്ന​ത് യു​കെ​യി​ൽ ത​ന്നെ പ​ല​യി​ട​ങ്ങ​ളി​ലും തെ​ളി​ഞ്ഞു കൊ​ണ്ടി​രി​ക്കു​ക​യാ​ണ് .

പ​രി​പാ​ടി​ക​ളു​ടെ വി​ജ​യ​ക​ര​മാ​യ ന​ട​ത്തി​പ്പി​ന് നേ​തൃ​ത്വം കൊ​ടു​ക്കു​ന്ന​ത് സ​മീ​ക്ഷ യു​കെ ദേ​ശി​യ വൈ​സ് പ്ര​സി​ഡ​ന്‍റ് പ്ര​സാ​ദ്, സ​മീ​ക്ഷ ബ്രാ​ഞ്ച് ഭാ​ര​വാ​ഹി​ക​ളാ​യ ര​ഞ്ജി​ഷ്, മി​ഥു​ൻ, അ​ബി തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള വി​പു​ല​മാ​യ സം​ഘാ​ട​ക സ​മി​തി​യാ​ണ്.

ഈ ​സൗ​ഹാ​ർ​ദ്ദ സ​ദ​സി​ലേ​ക്ക് യു​കെ​യി​ലെ മു​ഴു​വ​ൻ മ​ല​യാ​ളി​ക​ളെ​യും കു​ടും​ബ​സ​മേ​തം സം​ഘ​ട​ക​സ​മി​തി​ക്കു വേ​ണ്ടി ഭാ​ര​വാ​ഹി​ക​ൾ ക്ഷ​ണി​ക്കു​ന്നു

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്
ജോ​സ് : 07307086202
റെ​യ്നോ​ൾ​ഡ് : 07838653324