ബിബിസി മേധാവി പടിയിറങ്ങുന്നു
Tuesday, January 21, 2020 12:12 AM IST
ല​​​ണ്ട​​​ൻ: ആ​​​റു മാ​​​സ​​​ത്തി​​​ന​​​കം സ്ഥാ​​​ന​​​മൊ​​​ഴി​​​യു​​​മെ​​​ന്ന് ബി​​​ബി​​​സി ഡ​​​യ​​​റ​​​ക്ട​​​ർ ജ​​​ന​​​റ​​​ൽ ടോ​​​ണി ഹാ​​​ൾ പ്ര​​​ഖ്യാ​​​പി​​​ച്ചു. സ്റ്റാ​​​ഫി​​​ന് അ​​​യ​​​ച്ച ഇ​​​മെ​​​യി​​​ലി​​​ലാ​​​ണ് അ​​​ദ്ദേ​​​ഹം ഇ​​​ക്കാ​​​ര്യം അ​​​റി​​​യി​​​ച്ച​​​ത്. ജോ​​​ലി​​യി​​ൽ തു​​ട​​രാ​​നാ​​ണ് ആ​​ഗ്ര​​ഹ​​മെ​​ങ്കി​​ലും സ്ഥാ​​​പ​​​ന​​​ത്തി​​​ന്‍റെ താ​​​ത്പ​​​ര്യ​​​ത്തി​​​നു മു​​​ൻ​​​തൂ​​​ക്കം ന​​​ൽ​​​കു​​​ക​​​യാ​​​ണെ​​​ന്ന് അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

പീ​​​ഡ​​​ന​​​ക്കേ​​​സി​​​ൽ കു​​​റ്റാ​​​രോ​​​പി​​​ത​​​നാ​​​യ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് ജി​​​മ്മി സ​​​വി​​​ൽ പു​​​റ​​​ത്താ​​​ക്ക​​​പ്പെ​​​ട്ട സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് സ്ഥാ​​​പ​​​ന​​​ത്തി​​​ന്‍റെ സ​​​ല്പേ​​​രു നി​​​ല​​​നി​​​ർ​​​ത്തു​​​ക എ​​​ന്ന ദൗ​​​ത്യ​​​ത്തോ​​​ടെ 2013ൽ ​​​ഹാ​​​ൾ ചു​​​മ​​​ത​​​ല​​​യേ​​​റ്റ​​​ത്. എ​​​ന്നാ​​​ൽ, ബി​​​ബി​​​സി​​​ക്കെ​​​തി​​​രേ പു​​​തി​​​യ ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ൾ ഉ​​​ന്ന​​​യി​​​ക്ക​​​പ്പെ​​​ട്ടു. പു​​​രു​​​ഷ​​​ന്മാ​​​ർ​​​ക്കു ന​​​ല്കു​​​ന്ന​​​ത്ര സാ​​​ന്പ​​​ത്തി​​​ക ആ​​​നു​​​കൂ​​​ല്യം സ​​​മാ​​​ന​​​ജോ​​​ലി ചെ​​​യ്യു​​​ന്ന വ​​​നി​​​ത​​​ക​​​ൾ​​​ക്ക് ബി​​​ബി​​​സി നി​​​ഷേ​​​ധി​​​ച്ച​​​താ​​​യി എം​​​പ്ലോയ്മെ​​​ന്‍റ് ട്രി​​​ബ്യൂ​​​ണ​​​ൽ ക​​​ണ്ടെ​​​ത്തി. ബി​​​ബി​​​സി റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ൾ പ​​​ക്ഷ​​​പാ​​​ത​​​പ​​​ര​​​മാ​​​ണെ​​​ന്ന് ഈ​​​യി​​​ടെ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ബോ​​​റീ​​​സ് ജോ​​​ൺ​​​സ​​​ൻ ആ​​​രോ​​​പി​​​ച്ച​​​തും കോ​​​ർ​​​പറേ​​​ഷ​​​ന് ക്ഷീ​​​ണ​​​മാ​​​യി.