ഫ്രാ​ങ്ക്ഫ​ർ​ട്ട് കേ​ര​ള സ​മാ​ജ​ത്തി​ന് പു​തു നേ​തൃ​ത്വം
Monday, January 20, 2020 11:03 PM IST
ഫ്രാ​ങ്ക്ഫ​ർ​ട്ട് : ജ​ർ​മ​നി​യി​ലെ ആ​ദ്യ​കാ​ല സ​മാ​ജ​ങ്ങ​ളി​ലൊ​ന്നാ​യ ഫ്രാ​ങ്ക്ഫ​ർ​ട്ട് കേ​ര​ള സ​മാ​ജ​ത്തി​ന്‍റെ അ​ൻ​പ​താ​മ​ത് പൊ​തു​യോ​ഗം സാ​ൽ​ബൗ നോ​ർ​ത്ത് വെ​സ്റ്റ് സെ​ന്‍റ​റി​ലെ ടൈ​റ്റ​സ് ഫോ​റ​ത്തി​ൽ ജ​നു​വ​രി 18 ശ​നി​യാ​ഴ്ച സ​മാ​ജം പ്ര​സി​ഡ​ന്‍റ് ഡോ. ​അ​ജാ​ക്സ് മു​ഹ​മ്മ​ദി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി. പ്ര​സി​ഡ​ന്‍റി​ന്‍റെ സ്വാ​ഗ​ത​ത്തി​നു ശേ​ഷം സ​മാ​ജം സെ​ക്ര​ട്ട​റി അ​ബി മാ​ങ്കു​ളം 2019 ലെ ​വാ​ർ​ഷി​ക റി​പ്പോ​ർ​ട്ടും, ട്ര​ഷ​റാ​ർ ര​മേ​ശ് ചെ​ല്ലെ​തു​റൈ വാ​ർ​ഷി​ക വ​ര​വു ചെ​ല​വു ക​ണ​ക്കു​ക​ളും അ​വ​ത​രി​പ്പി​ച്ചു ഭേ​ദ​ഗ​തി​ക​ൾ കൂ​ടാ​തെ ഐ​ക്യ​ക​ണ്ഠേ​ന പാ​സാ​ക്കി.

പൊ​തു ച​ർ​ച്ച​യി​ൽ സ​മാ​ജ​ത്തി​ന്‍റെ ക​ഴി​ഞ്ഞ​കാ​ല പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​റെ മി​ക​വി​ലാ​ണെ​ന്നു യോ​ഗം വി​ല​യി​രു​ത്തി. തു​ട​ർ​ന്ന് കാ​ലാ​വ​ധി തീ​ർ​ന്ന 2019 ലെ ​ഭ​ര​ണ​സ​മി​തി​യെ പൊ​തു​യോ​ഗം പി​രി​ച്ചു​വി​ട്ടു.​ഇ​ട​വേ​ള​യി​ലെ കാ​പ്പി​സ​ൽ​ക്കാ​ര​ത്തി​നു ശേ​ഷം പു​തി​യ ഭ​ര​ണ​സ​മി​തി​യെ തെ​ര​ഞ്ഞെ​ടു​ത്തു.

സു​വ​ർ​ണ​ജൂ​ബി​ലി നി​റ​വി​ലെ​ത്തി​യ സ​മാ​ജ​ത്തി​ന്‍റെ പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി കോ​ശി മാ​ത്യു (പ്ര​സി​ഡ​ന്‍റ്), ബോ​ബി ജോ​സ​ഫ് വാ​ട​പ്പ​റ​ന്പി​ൽ (സെ​ക്ര​ട്ട​റി), ഡോ. ​അ​ജാ​ക്സ് മു​ഹ​മ്മ​ദ് (ട്ര​ഷ​റ​ർ), വ​നി​താ മെ​ന്പ​റാ​യി മ​റി​യാ​മ്മ ടോ​ണി​സ​ണ്‍, ക​മ്മ​റ്റി​യം​ഗ​ങ്ങ​ളാ​യി, ര​മേ​ശ് ചെ​ല്ലെ​തു​റൈ, സു​ധീ​ർ രാ​ധാ​കൃ​ഷ്ണ​ൻ, ബി​നോ​യ് മാ​ത്യു എ​ന്നി​വ​രെ​യും ഓ​ഡി​റ്റ​റാ​യി അ​ബി മാ​ങ്കു​ള​ത്തി​നെ​യും ഐ​ക്യ​ക​ണ്ഠേ​ന തെ​ര​ഞ്ഞെ​ടു​ത്തു. മ​നോ​ഹ​ര​ൻ ച​ങ്ങ​നാ​ത്ത്, തോ​മ​സ് ക​ട​വി​ൽ എ​ന്നി​വ​ർ വ​ര​ണാ​ധി​കാ​രി​ക​ളാ​യി. ഡെ​യി​സ​ണ്‍ പോ​ൾ, ജി​ബി​ൻ ജോ​ണ്‍ എ​ന്നി​വ​ർ പ്രോ​ട്ടോ​ക്കോ​ളാ​യി പ്ര​വ​ർ​ത്തി​ച്ചു.

ഈ ​വ​ർ​ഷം ന​ട​ക്കു​ന്ന സു​വ​ർ​ണ ജൂ​ബി​ലി​യാ​ഘോ​ഷ​ങ്ങ​ൾ സു​ഗ​മ​മാ​ക്കാ​ൻ പ​ത്തം​ഗ ക​മ്മ​റ്റി​യെ​യും തെ​ര​ഞ്ഞെ​ടു​ത്തു. പൊ​തു​യോ​ഗ​ത്തി​ന് എ​ത്തി​യ സ​മാ​ജം അം​ഗ​ങ്ങ​ൾ​ക്കും, സു​ഗ​മ​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​ന് നേ​തൃ​ത്വം ന​ൽ​കി​യ​വ​ർ​ക്കും പു​തി​യ പ്ര​സി​ഡ​ന്‍റ് കോ​ശി മാ​ത്യു ന​ന്ദി പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ