യുക്മ സ്റ്റാർസിംഗർ സീസൺ 4 ജൂണിയർ; ആദ്യ റൗണ്ട് മത്സരങ്ങൾ ജനുവരി 18 നു ബെർമിംഗ്ഹാമിൽ
Thursday, January 16, 2020 6:39 PM IST
ലണ്ടൻ: യുക്മ മാഗ്‌നവിഷൻ ടിവി യുടെ സഹകരണത്തോടെ ആരംഭിക്കുന്ന മ്യൂസിക്കൽ റിയാലിറ്റി ഷോ "യുക്മ - മാഗ്‌നവിഷൻ ടി വി സ്റ്റാർസിംഗർ സീസൺ 4 ജൂണിയറിന്‍റെ ആദ്യ റൗണ്ട് മത്സരങ്ങൾക്ക് ജനുവരി 18 നു (ശനി) ബെർമിംഗ്ഹാമിൽ തുടക്കം കുറിക്കുന്നു.

വൂൾഹറാംപ്റ്റണിലെ യുകെകെസി എ ആസ്ഥാനമന്ദിരം ഓഡിറ്റോറിയത്തിൽ, പ്രത്യേകം ക്ഷണിക്കപ്പെട്ട സദസിനു മുന്നിലാണ് ആദ്യ റൗണ്ട് മത്സരങ്ങളുടെ വീഡിയോ ചിത്രീകരണം നടക്കുന്നത്. ഡിസംബറിൽ ലണ്ടനിൽ നടന്ന ഓഡിഷനിൽ വിജയിച്ച 24 മത്സരാർത്ഥികളാണ് ആദ്യറൗണ്ട് മത്സരങ്ങൾക്ക് യോഗ്യത നേടിയിരിക്കുന്നത്.

യുകെ യിലെ മലയാളി അസോസിയേഷനുകളുടെ ദേശീയ സംഘടനയായ യുക്മ അവതരിപ്പിക്കുന്ന സ്റ്റാർസിംഗറിന്റെ ആദ്യ മൂന്ന് സീസണുകളിൽനിന്നും വ്യത്യസ്തമായി, 8 നും 16 വയസിനും മധ്യേ പ്രായമുള്ള പുതുതലമുറക്ക് വേണ്ടിയാണ് സീസൺ 4 വിഭാവനം ചെയ്തിരിക്കുന്നതെന്ന് ചീഫ് പ്രോഗ്രാം കോഓർഡിനേറ്റർ സെബാസ്റ്റ്യൻ മുത്തുപാറകുന്നേൽ പറഞ്ഞു.

ജൂലൈ ആദ്യ വാരംകൊണ്ട് പൂർത്തിയാകുന്ന രീതിയിലാണ് മത്സരം വിഭാവനം ചെയ്തിരിക്കുന്നത്. ഈ സംഗീത മത്സര പരമ്പരയിലെ എല്ലാ ഗാനങ്ങളും മാഗ്‌നവിഷൻ ടി വി സംപ്രേക്ഷണം ചെയ്യുമെന്ന് മാഗ്‌നവിഷൻ ഡയറക്റ്റർ ജോയ്‌സ് പള്ളിക്കമ്യാലിൽ അറിയിച്ചു. യുക്മയുടെ കലാ - സാംസ്ക്കാരിക വിഭാഗമായ യുക്മ സാംസ്ക്കാരികവേദിയുടെ മേൽനോട്ടത്തിലായിരിക്കും സീസൺ 4 ജൂണിയർ അണിയിച്ചൊരുക്കുന്നത്.

ലിവർപൂളിൽ താമസിക്കുന്ന ജേക്കബ് - റാണി ദമ്പതികളുടെ ആറാം ക്ലാസുകാരി ജോഹന്ന ജേക്കബ്, റിപ്പബ്ലിക്ക് ഓഫ് അയർലൻഡിൽ നിന്നെത്തുന്ന ഷിജിമോൻ - അമ്പിളി ദമ്പതികളുടെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി ഈഫാ വർഗീസ്, റെഡിച്ചിൽനിന്നും ബിഞ്ചു - ജാൻസി ദമ്പതികളുടെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി ഏഞ്ചൽ ബിഞ്ചു ജേക്കബ്, ലിങ്കണിൽനിന്നുള്ള ബൈജു - മിനി ദമ്പതികളുടെ ആറാം ക്ലാസുകാരൻ നെൽസൺ ബൈജു, സ്കോട്ട്ലൻഡിൽനിന്നും എത്തുന്ന ജിസ്മോൻ - ദീപ ദമ്പതികളുടെ അഞ്ചാം ക്ലാസുകാരി ഫെബിയ ജിസ്മോൻ, ബർമിംഗ്ഹാമിലെ ജിജോ - ലിറ്റി ദമ്പതികളുടെ എട്ടാം ക്ലാസ് വിദ്യാർത്ഥിനി സൈറ മരിയ ജിജോ, കേംബ്രിഡ്ജിൽ നിന്നുള്ള ബിജു - ഐബി ദമ്പതികളുടെ പത്താം ക്ലാസ് വിദ്യാർത്ഥിനി ഫിയോന ബിജു, മാഞ്ചസ്റ്ററിൽനിന്നെത്തുന്ന ജോബി - സോബി ദമ്പതികളുടെ ആറാം ക്ലാസുകാരൻ ഷെയിൻ തോമസ് , വാറിംഗ്ടണിൽ നിന്നുള്ള ഗീവർഗീസ് - ബിനി ദമ്പതികളുടെ ആറാംക്ലാസ് വിദ്യാർത്ഥിനിയായ പുത്രി ഒലീവിയ വർഗീസ്, വാൽസാൽ നിവാസികളായ സെബാസ്റ്റ്യൻ - ജെസി ദമ്പതികളുടെ പുത്രി പതിനൊന്നാം ക്ലാസ് വിദ്യാർഥിനി അലീന സെബാസ്റ്റ്യൻ, റിപ്പബ്ലിക്ക് ഓഫ് അയർലൻഡിൽ നിന്നുമെത്തുന്ന ജെയ്‌മോൻ - റാണി ദമ്പതികളുടെ മകൻ പതിനൊന്നാം ക്ലാസ് വിദ്യാർത്ഥി അമൽ ജെയ്‌മോൻ, ലെസ്റ്ററിൽ താമസിക്കുന്ന ടോജോ - ജിൻസി ദമ്പതികളുടെ മകൾ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി ലെക്സി എബ്രഹാം, ബ്രൈറ്റണിൽനിന്നും വരുന്ന പ്രകാശ് - റോസമ്മ ദമ്പതികളുടെ അഞ്ചാം ക്ലാസ് വിദ്യാർത്ഥി മാത്യു പ്രകാശ്, പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിനി മെറീന പ്രകാശ്, ബെർമിംഗ്ഹാമിൽനിന്നുള്ള ജിമ്മി - അനു ദമ്പതികളുടെ എട്ടാം ക്ലാസുകാരി അന്ന ജിമ്മി, നോട്ടിംഗ്ഹാമിൽ നിന്നെത്തുന്ന ഡിക്സ് - ട്രീസ ദമ്പതികളുടെ ആറാംക്ലാസ് വിദ്യാർത്ഥിനി ഡെന ഡിക്സ് എന്നിവരും ലിവർപൂളിൽനിന്നുള്ള ഫ്രാൻസീസ് - സിനി ദമ്പതികളുടെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി ഇസബെൽ ഫ്രാൻസിസ്, ബർമിംഗ്ഹാമിൽ താമസിക്കുന്ന ഹരികുമാർ - നിഷ ദമ്പതികളുടെ ആറാം ക്ലാസ് വിദ്യാർത്ഥിനി ജിയ ഹരികുമാർ, ക്രൊയ്ഡോണിൽ താമസിക്കുന്ന രാജേഷ് - സൗമ്യ ദമ്പതികളുടെ ആറാംക്ലാസ് വിദ്യാർത്ഥിനി ലക്ഷ്മി രാജേഷ്, കൊവൻട്രി നിവാസികളായ പോൾസൺ - ബിന്ദു ദമ്പതികളുടെ എട്ടാംക്ലാസ് വിദ്യാർത്ഥിനി മെൽന പോൾസൺ, പതിനൊന്നാം ക്ളാസ് വിദ്യാർത്ഥി മെൽവിൻ പോൾസൺ, സൗത്ത് ലണ്ടനിൽനിന്നുള്ള പ്രവീൺ - രശ്മി ദമ്പതികളുടെ ഒൻപതാംക്ലാസ് വിദ്യാർത്ഥിനി ദൃഷ്ടി പ്രവീൺ, ലിവർപൂളിൽ താമസിക്കുന്ന ജോസഫ് - സോണിയ ദമ്പതികളുടെ ആറാം ക്ലാസ് വിദ്യാർഥിനി അൻസിൻ ജോസഫ്, കേംബ്രിഡ്ജിൽനിന്നുള്ള സ്റ്റാൻലി - സൂസൻ ദമ്പതികളുടെ ഒൻപതാംക്ലാസ് വിദ്യാർഥിനി ടെസ സൂസൻ ജോൺ എന്നിവരാണ് ആദ്യ റൗണ്ടിൽ ഏറ്റുമുട്ടുന്നത്.

യുക്മ ദേശീയ പ്രസിഡന്റ് മനോജ്‌കുമാർ പിള്ള, ജനറൽ സെക്രട്ടറി അലക്സ് വർഗീസ്, ട്രഷറർ അനീഷ് ജോൺ, "യുക്മ ആദരസന്ധ്യ 2020" ഇവന്റ് ഓർഗനൈസറും "യുക്മ കേരളാപൂരം വള്ളംകളി" ജനറൽ കൺവീനറുമായ അഡ്വ. എബി സെബാസ്റ്റ്യൻ, യുക്മ സാംസ്ക്കാരികവേദി വൈസ് ചെയർമാൻ ജോയ് ആഗസ്തി, രക്ഷാധികാരി സി.എ. ജോസഫ്, ജനറൽ കൺവീനർമാരായ ജയ്‌സൺ ജോർജ്ജ്, തോമസ് മാറാട്ടുകളം എന്നിവർ സ്റ്റാർസിംഗർ സീസൺ 4 ജൂണിയറിന് ആശംസകൾ നേർന്നു.

സ്റ്റാർസിംഗറിന്‍റെ സഹ കോർഡിനേറ്റർമാരായ ഹരീഷ് പാലാ, സാൻ ജോർജ് തോമസ്, മാഗ്നാവിഷൻ ടീം തുടങ്ങിയവരുടെ മേൽനോട്ടത്തിൽ മത്സരങ്ങളുടെ തയാറെടുപ്പുകൾ അവസാന ഘട്ടത്തിലാണ്.

ആദ്യ റൗണ്ട് മത്സരങ്ങളുടെ ചിത്രീകരണം നടക്കുന്ന സ്ഥലത്തിന്റെ മേൽവിലാസം:- UKKCA Hall, 83 Woodcross Lane, Bilston, Wolverhampton - WV14 9BW.

റിപ്പോർട്ട്: സജീഷ് ടോം