ഡൽഹി മെഗാഫെസ്റ്റ് 2020 ഫെബ്രുവരി 2 ന്
Monday, January 13, 2020 7:13 PM IST
ന്യൂഡൽഹി: നെബ്സാരായി ഹോളി ഫാമിലി പള്ളിയുടെ നേതൃത്വത്തിൽ ഒരുക്കുന്ന "ഡൽഹി മെഗാഫെസ്റ്റ് 2020' - സംഗീത വിരുന്ന് ഫെബ്രുവരി രണ്ടിനു (ഞായർ) വൈകുന്നേരം 4 മുതൽ 7 വരെ ഐഎൻഎയിലെ ത്യാഗരാജ സ്റ്റേഡിയത്തിൽ നടക്കും.

പ്രശസ്ത കീബോർഡ് പ്ലെയർ സ്റ്റീഫൻ ദേവസി, പിന്നണി ഗായകരായ എം.ജി. ശ്രീകുമാർ, രഞ്ജിനി ജോസ് , വിനോദ് വെടിഞ്ഞാറന്മൂട് , അഭീഷ് പി, ഡൊമിനിക് ,മീനാക്ഷിക്കുട്ടി തുടങ്ങി നിരവധി താരങ്ങൾ അണിനിരക്കും .

വിവരങ്ങൾക്ക് : 9971363858.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്