കോ​സ്മോ​പോ​ളി​റ്റ​ൻ ക്ല​ബി​ന്‍റെ മൂ​ന്നാം വാ​ർ​ഷി​കം
Friday, January 10, 2020 10:33 PM IST
ല​ണ്ട​ൻ: യു​കെ​യി​ലെ പ്ര​മു​ഖ സോ​ഷ്യ​ൽ ക്ല​ബാ​യ ബ്രി​സ്റ്റോ​ൾ കേ​ന്ദ്ര​മാ​ക്കി പ്ര​വ​ർ​ത്തി​ക്കു​ന്ന കോ​സ്മോ​പോ​ളി​റ്റ​ൻ ക്ല​ബി​ന്‍റെ മൂ​ന്നാം വാ​ർ​ഷി​ക​വും ക്രി​സ്മ​സ് പു​തു​വ​ത്സ​രാ​ഘോ​ഷ​വും ജ​നു​വ​രി 11 ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം മൂ​ന്നി​ന് പ്ര​മു​ഖ സം​ഗീ​ത​ജ്ഞ​യാ​യ ദു​ർ​ഗ രാ​മ​കൃ​ഷ്ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും.

ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ ക്ല​ബ് പ്ര​സി​ഡ​ന്‍റ് ജോ​സ് മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ക്ല​ബ്ബ് സെ​ക്ര​ട്ട​റി ഷാ​ജി കൂ​രാ​പ്പി​ള്ളി​ൽ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തും. ക്ല​ബ്ബ് ട്ര​ഷ​റ​ർ ടോം ​ജോ​ർ​ജ് പോ​യ വ​ർ​ഷ​ത്തെ ക്ല​ബി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​പ​റ്റി സം​സാ​രി​ക്കും. ആ​ഘോ​ഷ​ത്ത​ട​നു​ബ​ന്ധി​ച്ചു വൈ​വി​ധ്യ​മാ​ർ​ന്ന ക​ലാ​പ​രി​പ​ടി​ക​ളാ​ണ് കാ​ഴ്ച​വ​യ്ക്കു​ക. ഓ​ർ​ഗ​നൈ​സിം​ഗ് ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ ദേ​വ​ലാ​ൽ, സി​ന്ധു, ശീ​ത​ൽ എ​ന്നി​വ​രാ​ണ് പ​രി​പാ​ടി​ക​ളു​ടെ മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ക.

ക​ല സാം​സ്കാ​രി​ക, സ​ന്ന​ദ്ധ സേ​വ​ന രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന ഒ​രു പ്ര​മു​ഖ സം​ഘ​ട​ന​യാ​ണ് കോ​സ്മോ​പോ​ളി​റ്റ​ൻ ക്ല​ബ്. ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കോ​സ്മോ​പൊ​ളി​റ്റ​ൻ മൂ​വീ​സ് നി​ർ​മ്മി​ക്കു​ന്ന സോ​ബി ജോ​സ​ഫ് ഛായാ​ഗ്ര​ഹ​ണ​വും ചി​ത്ര​സം​യോ​ജ​ന​വും നി​ർ​വ​ഹി​ച്ചു. ജി. ​രാ​ജേ​ഷ് ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ക്കു​ന്ന ന്ധ​ന്ധ​സെ​റീ​ൻ ന്ധ​ന്ധ​എ​ന്ന മ​ല​യാ​ള ഹൃ​സ്വ​ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം ന​ട​ന്നു വ​രി​ക​യാ​ണ്. ഈ ​ചി​ത്ര​ത്തി​ലെ ഗാ​നം കോ​സ്മോ​പോ​ളി​റ്റ​ൻ മൂ​വി​സി​ന്‍റെ യൂ​ട്യൂ​ബ് ചാ​ന​ൽ ഡി​സം​ബ​ർ ഇ​രു​പ​ത്തി അ​ഞ്ചി​ന് റി​ലീ​സ് ചെ​യ്തി​രു​ന്നു.

റി​പ്പോ​ർ​ട്ട്: രാ​ജീ​വ് പോ​ൾ