രാജകീയ പദവികൾ ഉപേക്ഷിച്ച് ഹാരി-മെഗൻ ദന്പതികൾ
Friday, January 10, 2020 12:09 AM IST
ല​​​ണ്ട​​​ൻ: രാ​​​ജ​​​കു​​​ടും​​​ബാം​​​ഗ​​​മെ​​​ന്ന നി​​​ല​​​യി​​​ൽ വ​​​ഹി​​​ക്കു​​​ന്ന ഒൗ​​​ദ്യോ​​​ഗി​​​ക പ​​​ദ​​​വി​​​ക​​​ൾ ഉ​​​പേ​​​ക്ഷി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നു ബ്രി​​​ട്ട​​​നി​​​ലെ ഹാ​​​രി രാ​​​ജ​​​കു​​​മാ​​​ര​​​നും ഭാ​​​ര്യ മെ ഗൻ മെ​​​ർ​​​ക്ക​​​ലും. രാ​​​ജ​​​കു​​​ടും​​​ബ​​​ത്തി​​​ൽ അ​​​സ്വാ​​​ര​​​സ്യങ്ങ​​​ളു​​​ണ്ടെ​​​ന്ന ഗോ​​​സി​​​പ്പു​​​ക​​​ൾ പ്ര​​​ച​​​രി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം വാ​​​ർ​​​ത്താ​​​ക്കു​​​റി​​​പ്പി​​​ലൂ​​​ടെ ഹാ​​​രി രാ​​​ജ​​​കു​​​മാ​​​ര​​​ൻ ന​​​ട​​​ത്തി​​​യ പ്ര​​​ഖ്യാ​​​പ​​​നം ബ്രി​​​ട്ട​​​നെ​​​യും രാ​​​ജ​​​കു​​​ടും​​​ബ​​​ത്തെ​​​യും ഞെ​​​ട്ടി​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണ്.

മ​​​ക​​​ൻ ആ​​​ർ​​​ച്ചി​​​യോ​​​ടൊ​​​പ്പം യു​​​എ​​​സി​​​ലും ബ്രി​​​ട്ട​​​നി​​​ലു​​​മാ​​​യി സ്വ​​​കാ​​​ര്യ​​​ജീ​​​വി​​​തം ന​​​യി​​​ക്കു​​​ക​​​യാ​​​ണു ല​​​ക്ഷ്യ​​​മെ​​​ന്നും രാ​​​ജ​​​കീ​​​യ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ​​​ങ്ങ​​​ളി​​​ൽ നി​​​ന്നും ഒ​​​ഴി​​​വാ​​​യി കൂ​​​ടു​​​ത​​​ൽ സാ​​​ന്പ​​​ത്തി​​​ക സ്വാ​​​ത​​​ന്ത്ര്യം അ​​​നു​​​ഭ​​​വി​​​ക്കു​​​ക​​​യാ​​​ണ് ല​​​ക്ഷ്യ​​​മെ​​​ന്നും ദ​​​ന്പ​​​തി​​​ക​​​ൾ പ​​​റ​​​യു​​​ന്നു.

ബ്രി​​​ട്ട​​​നി​​​ലെ എ​​​ലി​​​സ​​​ബ​​​ത്ത് രാ​​​ജ്ഞി​​​യു​​​ടെ ചെ​​​റു​​​മ​​​ക​​​നും ചാ​​​ൾ​​​സ് രാ​​​ജ​​​കു​​​മാ​​​ര​​​ന്‍റ​​​യും അ​​​ന്ത​​​രി​​​ച്ച ഡ​​​യാ​​​ന രാ​​​ജ​​​കു​​​മാ​​​രി​​​യു​​​ടെ​​​യും ര​​​ണ്ടാ​​​മ​​​ത്തെ മ​​​ക​​​നു​​​മാ​​​ണ് ഹാ​​​രി. ഡ്യൂ​​​ക്ക് ആ​​​ൻ​​​ഡ് ഡ​​​ച്ച​​​സ് ഓ​​​ഫ് സ​​​സെ​​​ക്സ് എ​​​ന്ന ഒൗ​​​ദ്യോ​​​ഗി​​​ക പ​​​ദ​​​വി​​​യാ​​​ണു ഹാ​​​രി-​​​മെഗൻ ദ​​​ന്പ​​​തി​​​ക​​​ൾ​​​ക്കു​​​ള്ള​​​ത്. ബ്ര​​​ട്ടീ​​​ഷ് റോ​​​യ​​​ൽ എ​​​യ​​​ർ​​​ഫോ​​​ഴ്സി​​​ലും ജോ​​​ലി​​​ചെ​​​യ്യു​​​ന്ന ഹാ​​​രി നി​​​ര​​​വ​​​ധി സ​​​ന്ന​​​ദ്ധ​​​സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ ര​​​ക്ഷാ​​​ധി​​​കാ​​​രി​​​യാ​​​യും പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്നു​​​ണ്ട്. ര​​​ണ്ടു​​​വ​​​ർ​​​ഷം മു​​​ന്പാ​​​ണ് ഹോ​​​ളി​​​വു​​​ഡ് ന​​​ടി​​​യും മോ​​​ഡ​​​ലു​​​മാ​​​യ മെഗൻ മെ​​​ർ​​​ക്ക​​​ലി​​​നെ ഹാ​​​രി വി​​​വാ​​​ഹം ചെ​​​യ്ത​​​ത്. ഇ​​​തി​​​നു​​​ശേ​​​ഷം സ​​​ഹോ​​​ദ​​​ര​​​ൻ വി​​​ല്യ​​​മു​​​വാ​​​യു​​​ള്ള ഹാ​​​രി​​​യു​​​ടെ ബ​​​ന്ധം മോ​​​ശ​​​മാ​​​യ​​​താ​​​യി പ്ര​​​ചാ​​​ര​​​ണ​​​ങ്ങ​​​ളു​​​ണ്ടാ​​​യി​​​രു​​​ന്നു. രാ​​​ജ​​​കീ​​​യ​​​പ​​​ദ​​​വി ഉ​​​പേ​​​ക്ഷി​​​ക്കാ​​​ൻ ഇ​​​തും കാ​​​ര​​​ണ​​​മാ​​​യതായി​​​ പ​​​റ​​​യ​​​പ്പെ​​​ടു​​​ന്നു. എ​​​ലി​​​സ​​​ബ​​​ത്ത് രാ​​​ജ്ഞി​​​യോ​​​ടോ പി​​​താ​​​വ് ചാ​​​ൾ​​​സ് രാ​​​ജ​​​കു​​​മാ​​​ര​​​നോ​​​ടോ ആ​​​ലോ​​​ചി​​​ക്കാ​​​തെ​​​യാ​​​ണു രാ​​​ജ​​​കീ​​​യ പ​​​ദ​​​വി​​​ക​​​ൾ ഉ​​​പേ​​​ക്ഷി​​​ക്കു​​​ക​​​യാ​​​ണെ​​​ന്ന പ്ര​​​ഖ്യാ​​​പ​​​നം ഹാ​​​രി ന​​​ട​​​ത്തി​​​യ​​​ത്.