ജ​ർ​മ​ൻ പാ​സ്പോ​ർ​ട്ടി​ലേ​ക്കു​ള്ള ഫോ​ട്ടോ​ക​ൾ ഇ​നി ഉ​ദ്യോ​ഗ​സ്ഥ​ർ നേ​രി​ട്ടെ​ടു​ക്കും
Friday, January 10, 2020 12:04 AM IST
ബ​ർ​ലി​ൻ: പാ​സ്പോ​ർ​ട്ട് അ​ട​ക്ക​മു​ള്ള തി​രി​ച്ച​റി​യ​ൽ രേ​ഖ​ക​ളി​ലേ​ക്ക് ആ​വ​ശ്യ​മു​ള്ള ഫോ​ട്ടോ​ക​ൾ ഇ​നി അ​പേ​ക്ഷ​ക​രി​ൽ​നി​ന്നു സ്വീ​ക​രി​ക്കി​ല്ല. പ​ക​രം, അ​ധി​കൃ​ത​ർ നേ​രി​ട്ട് പ​ക​ർ​ത്തു​ന്ന ഫോ​ട്ടോ മാ​ത്ര​മേ ഇ​നി ഇ​ത്ത​രം രേ​ഖ​ക​ളി​ൽ ഉ​പ​യോ​ഗി​ക്കൂ. 2022 മു​ത​ലാ​യി​രി​ക്കും ഈ ​നി​യ​മം പ്രാ​ബ​ല്യ​ത്തി​ൽ വ​രി​ക.

തി​രി​ച്ച​റി​യ​ൽ രേ​ഖ​ക​ളു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​ണ് ഇ​ങ്ങ​നെ​യൊ​രു ന​ട​പ​ടി. ഇ​തി​നാ​യി രാ​ജ്യ​ത്തെ അ​യ്യാ​യി​രം ഐ​ഡി അ​ഥോ​റി​റ്റി​ക​ളി​ലും സെ​ൽ​ഫ് സ​ർ​വീ​സ് ടെ​ർ​മി​ന​ലു​ക​ൾ സ്ഥാ​പി​ക്കും.

മോ​ർ​ഫിം​ഗ് വ​ഴി ചി​ത്ര​ങ്ങ​ളി​ൽ കൃ​ത്രി​മം കാ​ണി​ച്ചു വ്യാ​ജ തി​രി​ച്ച​റി​യ​ൽ രേ​ഖ​ക​ൾ നി​ർ​മി​ക്കു​ന്ന പ്ര​വ​ണ​ത വ​ർ​ധി​ച്ചു വ​രു​ന്ന​താ​ണ് പു​തി​യ സു​ര​ക്ഷാ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ അ​ധി​കൃ​ത​രെ പ്രേ​രി​പ്പി​ക്കു​ന്ന​ത്.

യൂ​റോ​പ്പി​ലെ പ​ല രാ​ജ്യ​ങ്ങ​ളി​ലും അ​ധി​കൃ​ത​ർ ത​ന്നെ​യാ​ണ് തി​രി​ച്ച​റി​യ​ൽ രേ​ഖ​ക​ളി​ലേ​ക്കു​ള്ള ഫോ​ട്ടോ​ക​ൾ നേ​രി​ട്ട് പ​ക​ർ​ത്തു​ന്ന​ത്.

ഇ​ന്ത്യ അ​ട​ക്ക​മു​ള്ള രാ​ജ്യ​ങ്ങ​ൾ നേ​ര​ത്തെ ത​ന്നെ പാ​സ്പോ​ർ​ട്ടും ആ​ധാ​ർ കാ​ർ​ഡും അ​ട​ക്ക​മു​ള്ള രേ​ഖ​ക​ൾ​ക്ക് നേ​രി​ട്ട ഫോ​ട്ടോ പ​ക​ർ​ത്തു​ന്ന സ​ന്പ്ര​ദാ​യം സ്വീ​ക​രി​ച്ചി​രു​ന്നു.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ