ജ​ന​ശ​ത​ങ്ങ​ളെ പു​ള​ക​ച്ചാ​ർ​ത്ത​ണി​യി​ച്ച് ഡി​എം​എ​യു​ടെ ക്രി​സ്മ​സ് പു​തു​വ​ത്സ​ര രാ​വ്
Monday, January 6, 2020 10:25 PM IST
ന്യൂ​ഡ​ൽ​ഹി: മ​ധു​ര​മാ​ർ​ന്ന ക​രോ​ൾ ഗാ​ന​ങ്ങ​ൾ​ക്കൊ​പ്പം വ​ർ​ണ മേ​ഘ​ങ്ങ​ൾ പ​റ​ന്നി​റ​ങ്ങി​യ കു​ളി​രാ​ർ​ന്ന രാ​വി​ൽ ഡി​എം​എ​യി​ലെ ഗാ​യ​ക​സം​ഘം ലോ​ക ര​ക്ഷാ​ർ​ത്ഥം ഭൂ​ജാ​ത​നാ​യ ദൈ​വ​പു​ത്ര​ന്‍റെ തി​രു​നാ​മ​ങ്ങ​ൾ ഏ​റ്റു​പാ​ടി. തി​ങ്ങി നി​റ​ഞ്ഞ ജ​ന​ശ​ത​ങ്ങ​ൾ പു​ള​ക​ച്ചാ​ർ​ത്ത​ണി​ഞ്ഞു. ഡി​എം​എ കേ​ന്ദ്ര​ക്ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​ർ​കെ. പു​ര​ത്തെ ഡി​എം​എ. സാം​സ്കാ​രി​ക സ​മു​ച്ച​യ​മാ​ണ് വീ​ണ്ടു​മൊ​രു ക്രി​സ്മ​സ് പു​തു​വ​ത്സ​ര രാ​വി​ന് സാ​ക്ഷ്യം വ​ഹി​ച്ച​ത്.

കു​മാ​രി മാ​ള​വി​ക അ​ജി​കു​മാ​ർ ആ​ല​പി​ച്ച പ്രാ​ർ​ഥ​നാ ഗീ​താ​ലാ​പ​ന​ത്തോ​ടെ​യാ​ണ് സാം​സ്കാ​രി​ക സ​മ്മേ​ള​നം ആ​രം​ഭി​ച്ച​ത്. ഡി​എം​എ പ്ര​സി​ഡ​ന്‍റ് കെ. ​ര​ഘു​നാ​ഥ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച സ​മ്മേ​ള​ന​ത്തി​ൽ ഫ​രീ​ദാ​ബാ​ദ് രൂ​പ​താ വി​കാ​രി ജ​ന​റ​ൽ മോ​ണ്‍​സി​ഞോ​ർ ജോ​സ് വെ​ട്ടി​ക്ക​ൽ വി​ശി​ഷ്ടാ​തി​ഥി​യാ​യി​രു​ന്നു. ആ​ർ.​കെ. പു​രം എം​എ​ൽ​എ. പ്ര​മീ​ള ടോ​ക്ക​സ്, മാ​തൃ​ഭൂ​മി ഫോ​ട്ടോ​ഗ്രാ​ഫ​ർ പി.​ജി. ഉ​ണ്ണി​കൃ​ഷ്ണ​ൻ, ഡി​എം​എ. വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ മ​ണി​ക​ണ്ഠ​ൻ കെ.​വി., കെ.​ജി. രാ​ഘു​നാ​ഥ​ൻ നാ​യ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി ​ച​ന്ദ്ര​ൻ, അ​ഡീ​ഷ​ണ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും ക്രി​സ്മ​സ് പു​തു​വ​ത്സ​രാ​ഘോ​ഷ ക​മ്മി​റ്റി ക​ണ്‍​വീ​ന​റു​മാ​യ കെ.​ജെ. ടോ​ണി, ട്ര​ഷ​റ​ർ മാ​ത്യു ജോ​സ്, ജോ​യി​ന്‍റ് ട്ര​ഷ​റ​ർ പി.​എ​ൻ. ഷാ​ജി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

മാ​തൃ​ഭൂ​മി​യി​ലെ സീ​നി​യ​ർ ഫോ​ട്ടോ​ഗ്രാ​ഫ​ർ പി.​ജി. ഉ​ണ്ണി​ക്കൃ​ഷ്ണ​നേ​യും ബി​എ​ഫ്എ. വി​മ​ൻ​സ് ബേ​സ് ബോ​ൾ ഏ​ഷ്യ​ൻ ക​പ്പ് ടീ​മി​ലെ മ​ല​യാ​ളി താ​രം കു​മാ​രി സി​ജി അ​നി​യ​നെ​യും ശാ​സ്ത്രീ​യ നൃ​ത്ത​ത്തി​ൽ പു​ര​സ്കാ​ര​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കി​യ കു​മാ​രി ടി.​കെ. ദേ​വി​ക​യെ​യും ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.

ഒ​ൻ​പ​തു ടീ​മു​ക​ൾ പ​ങ്കെ​ടു​ത്ത ക​രോ​ൾ ഗാ​ന മ​ത്സ​ര​ത്തി​ൽ മെ​ഹ്റോ​ളി ഏ​രി​യ ഒ​ന്നും മ​യൂ​ർ വി​ഹാ​ർ ഫേ​സ്-3 ഏ​രി​യ ര​ണ്ടും കാ​ൽ​ക്കാ​ജി ഏ​രി​യ മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കി. സ​ണ്ണി സി ​വ​ർ​ഗീ​സ്, ജെ​സ്വി​ൻ എ​ന്നി​വ​രാ​യി​രു​ന്നു വി​ധി നി​ർ​ണ​യി​ച്ച​ത്. മ​ത്സ​ര​ത്തി​ന് എ. ​മു​ര​ളീ​ധ​ര​ൻ, എ​ൻ.​സി. ഷാ​ജി, മാ​ത്യു ജോ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

തു​ട​ർ​ന്ന് അ​ജി​കു​മാ​ർ മേ​ട​യി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഡി​എം​എ​യു​ടെ വി​വി​ധ ഏ​രി​യ​ക​ളി​ലെ ക​ലാ​കാ​ര·ാ​രെ അ​ണി നി​ര​ത്തി വ​ർ​ണ ശ​ബ​ള​മാ​യ ക​ലാ​പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു. സ്നേ​ഹ​വി​രു​ന്നോ​ടെ​യാ​ണ് പ​രി​പാ​ടി​ക​ൾ സ​മാ​പി​ച്ച​ത്.

റി​പ്പോ​ർ​ട്ട്: പി.​എ​ൻ. ഷാ​ജി