ഡിഎംഎയുടെ ക്രിസ്മസ് പുതുവത്സരാഘോഷങ്ങൾ ജനുവരി 5 ന്
Friday, January 3, 2020 8:33 PM IST
ന്യൂ ഡൽഹി: ഡിഎംഎ കേന്ദ്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ക്രിസ്മസ് - പുതുവത്സരാഘോഷങ്ങൾ ജനുവരി 5നു (ഞായർ) ആർകെ പുരത്തെ ഡിഎംഎ സാംസ്കാരിക സമുച്ചയത്തിൽ അരങ്ങേറും.

വൈകുന്നേരം 4 നു ആദ്യം പേരു രജിസ്റ്റർ ചെയ്ത 10 സംഘങ്ങളുടെ കരോൾ ഗാന മത്സരം ഉണ്ടാവും. വിജയികളാകുന്ന ആദ്യ മൂന്നു സ്ഥാനക്കാർക്ക്‌ യഥാക്രമം 5,000, 3,000, 2,000 രൂപ വീതം സമ്മാനമായി നൽകും.

6 നു ഡിഎംഎ പ്രസിഡന്‍റ് കെ. രഘുനാഥിന്‍റെ അധ്യക്ഷതയിൽ ചേരുന്ന സാംസ്കാരിക സമ്മേളനത്തിൽ വിശിഷ്ടാതിഥിയായി പങ്കെടുക്കുന്ന ഫരീദാബാദ് രൂപത വികാരി ജനറൽ മോൺ. ജോസ് വെട്ടിക്കൽ ക്രിസ്മസ് സന്ദേശം നൽകും.

32 വർഷങ്ങളായി ഫോട്ടോഗ്രാഫിയിലൂടെ ജനഹൃദയങ്ങൾ കീഴടക്കിയ മാതൃഭൂമി ഫോട്ടോഗ്രാഫർ പി.ജി. ഉണ്ണിക്കൃഷ്ണനേയും ബിഎഫ്എ വിമൻസ് ബേസ് ബോൾ ഏഷ്യൻ കപ്പ് ടീമിലെ മലയാളി താരം കുമാരി സിജി അനിയനെയും ശാസ്ത്രീയ നൃത്തത്തിൽ പുരസ്കാരങ്ങൾ കരസ്ഥമാക്കിയ ടി.കെ. ദേവികയെയും ചടങ്ങിൽ ആദരിക്കും. തുടർന്നു ഡിഎംഎയിലെ കലാകാരന്മാർ അവതരിപ്പിക്കുന്ന വർണ ശബളമായ കലാപരിപാടികൾ അരങ്ങേറും. പ്രവേശനം സൗജന്യമാണ്.

ചടങ്ങിൽ പ്രമീള ടോക്കസ് എംഎൽഎ, കാബിനറ്റ് അഫയഴ്സ്, പേഴ്സണൽ ആൻഡ് ജനറൽ അഡ്മിനിസ്ട്രേഷൻ സെക്രട്ടറി ഡോ. വി.പി. ജോയ് ഐഎഎസ്, ഡിഡിഎ ലാൻഡ്സ് കമ്മീഷണർ സുബു റഹ് മാൻ, ഡിഎംഎ. വൈസ് പ്രസിഡന്‍റുമാരായ കെ.ജി. രാഘുനാഥൻ നായർ, കെ.വി. മണികണ്ഠൻ, ജനറൽ സെക്രട്ടറി സി. ചന്ദ്രൻ, അഡീഷണൽ ജനറൽ സെക്രട്ടറിയും ക്രിസ്‌മസ്‌ പുതുവത്സരാഘോഷ കമ്മിറ്റി കൺവീനറുമായ കെ.ജെ. ടോണി, ട്രഷറർ മാത്യു ജോസ്, ജോയിന്‍റ് ട്രഷറർ പി.എൻ. ഷാജി, ഇന്‍റർനാഷണൽ ഓഡിറ്റർ സി.ബി. മോഹനൻ, ജോയിന്‍റ് ഇന്‍റേണൽ ഓഡിറ്റർ കെ. രാജേന്ദ്രൻ പിള്ള തുടങ്ങിയവർ പങ്കെടുക്കും.

വിവരങ്ങൾക്ക്: സി. ചന്ദ്രൻ (ജനറൽ സെക്രട്ടറി) 8800398979, കെ.ജെ.ടോണി (കൺവീനർ) 9810791770.

റിപ്പോർട്ട്: പി.എൻ. ഷാജി