രോഗികളായ ബന്ധുക്കളെ പരിചരിക്കാന്‍ സ്വിറ്റ്സര്‍ലന്‍ഡില്‍ 14 ആഴ്ച വരെ അവധി
Friday, December 13, 2019 10:55 PM IST
ബേണ്‍: ഗുരുതരമായ രോഗം ബാധിച്ച ബന്ധുക്കളെ പരിചരിക്കുന്നതിന് ജീവനക്കാര്‍ക്ക് 14 ആഴ്ച വരെ അവധി അനുവദിക്കാന്‍ വ്യവസ്ഥ ചെയ്യുന്ന നിയമം സ്വിറ്റ്സര്‍ലന്‍ഡില്‍ പാസായി.

നിലവില്‍ മൂന്നില്‍ രണ്ട് സ്വിസ് കമ്പനികളാണ് ഇത്തരം അവധി ജീവനക്കാര്‍ക്കു നല്‍കി വരുന്നത്. ഇനി എല്ലാവര്‍ക്കും ഇതു ബാധകമാകും. എന്നാല്‍, എല്ലാ ബന്ധുക്കളുടെയും കാര്യത്തില്‍ ഇത്രയും അവധി ലഭിക്കില്ല. ആവശ്യം അനുസരിച്ച് ഒരുമിച്ച് മൂന്നു ദിവസവും വര്‍ഷത്തില്‍ പത്തു ദിവസവുമായി ഇതു പരിമിതപ്പെടുത്താം.

പുതിയ രീതി നിലവില്‍ വരുന്നതോടെ 30 മില്യൺ ഫ്രാങ്കാണ് അധികചെലവ് പ്രതീക്ഷിക്കുന്നത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ