ജ​ർ​മ​നി​യി​ൽ മ​ല​യാ​ളി വി​ദ്യാ​ർ​ഥി​നി മ​രി​ച്ച നി​ല​യി​ൽ
Wednesday, December 11, 2019 11:17 PM IST
ഫ്രാ​ങ്ക്ഫ​ർ​ട്ട്: ജ​ർ​മ​നി​യി​ൽ ഉ​ന്ന​ത​പ​ഠ​ന​ത്തി​നെ​ത്തി​യ മാ​വേ​ലി​ക്ക​ര സ്വ​ദേ​ശി​നി വി​ദ്യാ​ർ​ഥി​നി ഫ്രാ​ങ്ക്ഫ​ർ​ട്ടി​ലെ അ​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി.

മാ​വേ​ലി​ക്ക​ര പു​ന്ന​മൂ​ട് അ​നി​ല​ഭ​വ​ൻ കാ​ഞ്ഞൂ​ർ കി​ഴ​ക്കേ​തി​ൽ അ​ച്ച​ൻ​കു​ഞ്ഞി​ന്‍റെ ഏ​ക​മ​ക​ൾ അ​നി​ല​യാ​ണ് താ​മ​സി​യ്ക്കു​ന്ന മു​റി​യി​ൽ മ​രി​ച്ച നി​ല​യി​ൽ കാ​ണ​പ്പെ​ട്ട​ത്. മ​ര​ണ​കാ​ര​ണം ദു​രൂ​ഹ​മാ​ണ്. മൃ​ത​ദേ​ഹം പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലാ​ണ്. പോ​സ്റ്റ്മോ​ർ​ട്ടം ക​ഴി​ഞ്ഞാ​ലേ മ​ര​ണം കാ​ര​ണം വെ​ളി​വാ​കു​ക​യു​ള്ളു.

ഈ ​മാ​സം ഏ​ഴി​ന് രാ​ത്രി​യി​ലാ​ണ് അ​നി​ല വീ​ട്ടു​കാ​രു​മാ​യി അ​വ​സാ​ന​മാ​യി ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ട​ത്. എ​ന്നാ​ൽ എ​ട്ടി​ന് രാ​ത്രി അ​നി​ല​യു​മാ​യി പി​താ​വ് ഫോ​ണി​ൽ ബ​ന്ധ​പ്പെ​ടാ​ൻ പ​ല​ത​വ​ണ ശ്ര​മി​ച്ചെ​ങ്കി​ലും ന​ട​ന്നി​ല്ല. അ​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ താ​മ​സി​യ്ക്കു​ന്ന​വ​രാ​ണ് ഇ​ക്കാ​ര്യം വീ​ട്ടു​കാ​രെ അ​റി​യി​ച്ച​ത്. അ​നി​ല​യു​ടെ ഫോ​ട്ടോ വാ​ട്സാ​പ്പ് മു​ഖേ​ന പ​ല​രും അ​യ​ച്ചു അ​ന്വേ​ഷ​ണം ന​ട​ത്തി​യി​രു​ന്നു. അ​നി​ല​യു​ടെ മ​ര​ണ​ത്തി​ൽ ഇ​വി​ടെ​യു​ള്ള സു​ഹൃ​ത്തു​ക്ക​ളും നാ​ട്ടി​ലെ ബ​ന്ധു​ക്ക​ളും ആ​കെ അ​ന്പ​ര​പ്പി​ലും ഞെ​ട്ട​ലി​ലു​മാ​ണ്. ജ​ർ​മ​നി​യി​ലെ പോ​ലീ​സ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ കാ​ല​താ​മ​സ​മു​ണ്ടാ​വും.

ഇ​രു​പ​ത്തി​യേ​ഴു​കാ​രി​യാ​യ അ​നി​ല ഫ്രാ​ങ്ക്ഫ​ർ​ട്ട് യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ അ​പ്ളെ​യി​ഡ് സ​യ​ൻ​സി​ൽ മാ​സ്റ്റ​ർ ബി​രു​ദ​വി​ദ്യാ​ർ​ത്ഥി​നി​യാ​ണ്. കൂ​സാ​റ്റി​ൽ ജോ​ലി ചെ​യ്യ​വേ 2017 ലാ​ണ് അ​നി​ല മാ​സ്റ്റ​ർ പ​ഠ​ന​ത്തി​നാ​യി ജ​ർ​മ​നി​യി​ലെ​ത്തു​ന്ന​ത്.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ