ഫ്രാ​ൻ​സി​ൽ ആ​റാം ദി​വ​സ​വും പ്ര​തി​ഷേ​ധം തു​ട​രു​ന്നു
Wednesday, December 11, 2019 10:55 PM IST
പാ​രീ​സ്: സ​ർ​ക്കാ​രി​ന്‍റെ പെ​ൻ​ഷ​ൻ പ​രി​ഷ്ക​ര​ണ നീ​ക്ക​ങ്ങ​ൾ​ക്കെ​തി​രേ ഫ്രാ​ൻ​സി​ൽ തു​ട​ർ​ച്ച​യാ​യ ആ​റാം ദി​വ​സ​വും പ്ര​തി​ഷേ​ധം തു​ട​രു​ന്നു. യൂ​ണി​യ​നു​ക​ൾ സം​ഘ​ടി​പ്പി​ച്ച പ​ടു​കൂ​റ്റ​ൻ പ്ര​ക​ട​ന​ങ്ങ​ൾ പ​ല​യി​ട​ങ്ങ​ളി​ലും ജ​ന​ജീ​വി​തം സ്തം​ഭി​പ്പി​ച്ചു.

പാ​രീ​സി​ൽ പൊ​തു ഗ​താ​ഗ​തം പൂ​ർ​ണ​മാ​യി സ്തം​ഭി​ച്ചു. പ്ര​ക​ട​ന​ക്കാ​ർ പ​ല എ​ണ്ണ ശു​ദ്ധീ​ക​ര​ണ ശാ​ല​ക​ളു​ടെ​യും പ്ര​വ​ർ​ത്ത​നം ത​ട​സ​പ്പെ​ടു​ത്തി.

ബു​ധ​നാ​ഴ്ച​യാ​ണ് പെ​ൻ​ഷ​ൻ പ​രി​ഷ്ക​ര​ണ നി​ർ​ദേ​ശ​ങ്ങ​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ക്കു​ന്ന​ത്. ഇ​തോ​ടെ പ്ര​തി​ഷേ​ധ​ങ്ങ​ൾ കൂ​ടു​ത​ൽ ശ​ക്ത​മാ​കു​മെ​ന്നാ​ണ് ആ​ശ​ങ്ക.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ