എ​ഫാ​ത്താ കോ​ണ്‍​ഫ​റ​ൻ​സി​ന് വ്യാ​ഴാ​ഴ്ച തു​ട​ക്ക​മാ​കും
Wednesday, December 11, 2019 10:54 PM IST
ബ​ർ​മിം​ഗ്ഹാം: പ​രി​ശു​ദ്ധാ​ത്മ അ​ഭി​ഷേ​ക​ത്തി​ന്‍റെ അ​ഗ്നി​ജ്വാ​ല​ക​ൾ ഇ​രു​ളി​ൽ പ​ര​ക്കു​ന്ന പ്ര​കാ​ശ​മാ​യി യൂ​റോ​പ്പി​ന്‍റെ മ​ണ്ണി​ൽ ക​ത്തി​പ്പ​ട​രാ​ൻ ഇ​നി മ​ണി​ക്കൂ​റു​ക​ൾ മാ​ത്രം. കാ​ല​ഘ​ട്ട​ത്തി​ന്‍റെ ദൈ​വി​കോ​പ​ക​ര​ണം റ​വ. ഫാ. ​സേ​വ്യ​ർ ഖാ​ൻ വ​ട്ടാ​യി​ലി​നൊ​പ്പം അ​ഭി​ഷേ​കാ​ഗ്നി കാ​ത്ത​ലി​ക് മി​നി​സ്ട്രി​യു​ടെ ലോ​ക​പ്ര​ശ​സ്ത വ​ച​ന പ്ര​ഘോ​ഷ​ക​രാ​യ ഫാ. ​സോ​ജി ഓ​ലി​ക്ക​ൽ, ഫാ. ​ഷൈ​ജു ന​ടു​വ​ത്താ​നി​യി​ൽ എ​ന്നി​വ​ർ ന​യി​ക്കു​ന്ന മ​ല​യാ​ളം റെ​സി​ഡ​ൻ​ഷ്യ​ൽ റി​ട്രീ​റ്റ് ന്ധ​എ​ഫാ​ത്ത കോ​ണ്‍​ഫ​റ​ൻ​സ് ന്ധ ​യു​കെ യി​ലെ ഡെ​ർ​ബി​ഷെ​യ​റി​ൽ ഡി​സം​ബ​ർ 12 മു​ത​ൽ 15 വ​രെ ന​ട​ക്കും. വ്യാ​ഴാ​ഴ്ച ഉ​ച്ച​യ്ക്ക് 2 ന് ​ആ​രം​ഭി​ച്ച് ഞാ​യ​ർ ഉ​ച്ച​യ്ക്ക് 2 ന് ​അ​വ​സാ​നി​ക്കും.

കു​ട്ടി​ക​ൾ​ക്ക് പ്ര​ത്യേ​ക ക്ലാ​സു​ക​ൾ ഉ​ണ്ടാ​യി​രി​ക്കും. ലോ​ക​ത്തി​ലെ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​മു​ള്ള മ​ല​യാ​ളി​ക​ൾ ക​ണ്‍​വ​ൻ​ഷ​നി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ എ​ത്തി​ച്ചേ​രും. ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബി​ഷ​പ്പ് മാ​ർ.​ജോ​സ​ഫ് സ്രാ​ന്പി​ക്ക​ൽ ധ്യാ​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത് തി​രു​ക്ക​ർ​മ്മ​ങ്ങ​ൾ​ക്ക് ക​ർ​മ്മി​ക​ത്വം വ​ഹി​ക്കും.

ന​വ​സു​വി​ശേ​ഷ​വ​ത്ക്ക​ര​ണ​രം​ഗ​ത്ത് പ​രി​ശു​ദ്ധാ​ത്മ കൃ​പ​യി​ൽ, യേ​ശു​നാ​മ​ത്തി​ൽ അ​ത്ഭു​ത​ങ്ങ​ളും അ​ട​യാ​ള​ങ്ങ​ളും പ്ര​ക​ട​മാ​യ വി​ടു​ത​ലു​ക​ളും രോ​ഗ​ശാ​ന്തി​യും വ​ഴി​യാ​യി, അ​നേ​ക​ർ​ക്ക്
ക്രി​സ്തു​മാ​ർ​ഗ​ത്തി​ലേ​ക്കു​ള്ള മ​നഃ​പ​രി​വ​ർ​ത്ത​ന​ത്തി​ന്‍റെ നേ​ർ ഉ​പ​ക​ര​ണ​മാ​യി​ക്കൊ​ണ്ട് ലോ​ക​മെ​ന്പാ​ടും ശു​ശ്രൂ​ഷ​ക​ൾ ന​യി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന സെ​ഹി​യോ​ൻ , അ​ഭി​ഷേ​കാ​ഗ്നി ശു​ശ്രൂ​ഷ​ക​ളു​ടെ സ്ഥാ​പ​ക​ൻ റ​വ. ഫാ. ​സേ​വ്യ​ർ ഖാ​ൻ വ​ട്ടാ​യി​ൽ, സെ​ഹി​യോ​ൻ യു​കെ ഡ​യ​റ​ക്ട​ർ റ​വ. ഫാ.​സോ​ജി ഓ​ലി​ക്ക​ൽ, ഫാ. ​ഷൈ​ജു ന​ടു​വ​ത്താ​നി എ​ന്നി​വ​ർ ന​യി​ക്കു​ന്ന മ​ല​യാ​ളം റെ​സി​ഡ​ൻ​ഷ്യ​ൽ റി​ട്രീ​റ്റ് ന്ധ ​എ​ഫാ​ത്ത കോ​ണ്‍​ഫ​റ​ൻ​സ് അ​നേ​ക​രു​ടെ ഹൃ​ദ​യ​വാ​തി​ലു​ക​ൾ ഈ​ശോ​യ്ക്കാ​യി തു​റ​ക്ക​പ്പെ​ടു​ന്ന അ​ഭി​ഷേ​ക ശു​ശ്രൂ​ഷ​യാ​യി മാ​റും.
അ​ഭി​ഷേ​കാ​ഗ്നി കാ​ത്ത​ലി​ക് മി​നി​സ്ട്രി​യു​ടെ ഇ​ന്‍റ​ർ നാ​ഷ​ണ​ൽ കോ ​ഓ​ർ​ഡി​നേ​റ്റ​ർ ബ്ര​ദ​ർ ഷി​ബു കു​ര്യ​ൻ , യു​കെ കോ ​ഓ​ർ​ഡി​നേ​റ്റ​ർ ബ്ര​ദ​ർ സാ​ജു വ​ർ​ഗീ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.

അ​ഡ്ര​സ്:

THE HAYES ,
SWANWICK
DERBYSHIRE
DE55 1AU

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്

അ​നീ​ഷ് തോ​മ​സ് - 07760254700
ബാ​ബു ജോ​സ​ഫ് - 07702061948

റി​പ്പോ​ർ​ട്ട്: ബാ​ബു ജോ​സ​ഫ്