ഫാ. ​സേ​വ്യ​ർ ഖാ​ൻ വ​ട്ടാ​യി​ൽ ന​യി​ക്കു​ന്ന ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ യൂ​ത്ത് കോ​ണ്‍​ഫ​റ​ൻ​സ് ​ഡ​ബ്ലി​നി​ൽ 27 മു​ത​ൽ
Wednesday, December 11, 2019 10:43 PM IST
ഡ​ബ്ലി​ൻ: ഫാ. ​സേ​വ്യ​ർ ഖാ​ൻ വ​ട്ടാ​യി​ൽ ന​യി​ക്കു​ന്ന ഇ​ന്‍റ​ർ നാ​ഷ​ണ​ൽ യൂ​ത്ത് കോ​ണ്‍​ഫ​റ​സി​നൊ​രു​ക്ക​മാ​യി യൂ​റോ​പ്പി​ലെ​ങ്ങും വ​ൻ പ്രാ​ർ​ഥ​നാ ഒ​രു​ക്ക​ങ്ങ​ൾ ന​ട​ന്നു​വ​രു​ന്നു. അ​യ​ർ​ല​ൻ​ഡി​ലു​ട​നീ​ളം പ്ര​ത്യേ​ക മ​രി​യ​ൻ പ്ര​ദ​ക്ഷി​ണ​വും മു​പ്പ​ത്തി​മൂ​ന്ന് ദി​വ​സ​ത്തെ മ​രി​യ​ൻ സ​മ​ർ​പ്പ​ണ പ്രാ​ർ​ഥ​നാ യ​ജ്ഞ​വും വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ ശു​ശ്രൂ​ഷ​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​തി​നോ​ട​കം പൂ​ർ​ത്തി​യാ​യി.

ക്രി​സ്തീ​യ വി​ശ്വാ​സ​പാ​ര​ന്പ​ര്യം കാ​ത്തു​സൂ​ക്ഷി​ച്ചു​കൊ​ണ്ട് വ​ർ​ത്ത​മാ​ന കാ​ല​ത്തി​ന്‍റെ ന·​തി·​ക​ളെ വി​വേ​ചി​ച്ച​റി​യു​വാ​ൻ, നാ​ളെ​യു​ടെ വാ​ഗ്ദാ​ന​മാ​യ യു​വ​ജ​ന​ത​യെ ക്രി​സ്തു​മാ​ർ​ഗ​ത്തി​ന്‍റെ പ​രി​ശു​ദ്ധാ​ത്മ വ​ഴി​ത്താ​ര​യി​ൽ ന​യി​ക്കാ​ൻ ലോ​ക​ത്തി​ലെ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​മു​ള്ള യു​വ​തീ​യു​വാ​ക്ക​ൾ പ​ങ്കെ​ടു​ക്കു​ന്ന ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ യൂ​ത്ത് കോ​ണ്‍​ഫ​റ​ൻ​സ് അ​യ​ർ​ല​ൻ​ഡി​ലെ ഡ​ബ്ലി​നി​ലാ​ണ് ഡി​സം​ബ​ർ 27 മു​ത​ൽ 30 വ​രെ ന​ട​ക്കു​ക.

അ​ഭി​ഷേ​കാ​ഗ്നി കാ​ത്ത​ലി​ക് മി​നി​സ്ട്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക പ്ര​ശ​സ്ത വ​ച​ന​പ്ര​ഘോ​ഷ​ക​ൻ റ​വ. ഫാ. ​സേ​വ്യ​ർ ഖാ​ൻ വ​ട്ടാ​യി​ൽ നാ​ലു​ദി​വ​സ​ത്തെ ധ്യാ​ന ശു​ശ്രൂ​ഷ​ക​ളോ​ടു​കൂ​ടി​യ യൂ​ത്ത് കോ​ണ്‍​ഫ​റ​ൻ​സ് ന​യി​ക്കും.

അ​പ്പ​സ്തോ​ലി​ക് നൂ​ണ്‍​ഷ്യോ ആ​ർ​ച്ച് ബി​ഷ​പ്പ് ജൂ​ഡ് ത​ദ്ദേ​വൂ​സ് ഒ​ക്കോ​ലോ, ബി​ഷ​പ്പ് അ​ൽ​ഫോ​ൻ​സ് കു​ള്ളി​ന​ൻ, സീ​റോ മ​ല​ബാ​ർ ബി​ഷ​പ്പ് മാ​ർ സ്റ്റീ​ഫ​ൻ ചി​റ​പ്പ​ണ​ത്ത് എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കു​ന്ന കോ​ണ്‍​ഫ​റ​ൻ​സി​ൽ അ​ഭി​ഷേ​കാ​ഗ്നി മി​നി​സ്ട്രി​യു​ടെ പ്ര​മു​ഖ വ​ച​ന പ്ര​ഘോ​ഷ​ക​ൻ ഫാ. ​സോ​ജി ഓ​ലി​ക്ക​ലും ഫാ. ​വ​ട്ടാ​യി​ലി​നൊ​പ്പം ചേ​രും.

യു​വ​ജ​ന​ത​യു​ടെ അ​ഭി​രു​ചി​ക്കി​ണ​ങ്ങി​യ വി​വി​ധ പ്രോ​ഗ്രാ​മു​ക​ളും ശു​ശ്രൂ​ഷ​ക​ളും ഉ​ൾ​പ്പെ​ടു​ന്ന കോ​ണ്‍​ഫ​റ​സി​ന്‍റെ ബു​ക്കിം​ഗ് അ​വ​സാ​ന ഘ​ട്ട​ത്തി​ലേ​ക്ക് ക​ട​ന്നി​രി​ക്കു​ക​യാ​ണ്.
അ​ഭി​ഷേ​കാ​ഗ്നി കാ​ത്ത​ലി​ക് മി​നി​സ്ട്രി​യു​ടെ പ്ര​മു​ഖ ആ​ത്മീ​യ യു​വ​ജ​ന ശു​ശ്രൂ​ഷ​ക​രാ​യ
ഫാ.​ഷൈ​ജു ന​ടു​വ​ത്താ​നി​യി​ൽ, ജോ​സ് കു​ര്യാ​ക്കോ​സ്, ഷി​ബു കു​ര്യ​ൻ, ഐ​നി​ഷ് ഫി​ലി​പ്പ് തു​ട​ങ്ങി​യ പ്ര​മു​ഖ​രും ഭാ​ഗ​മാ​കു​ന്ന യൂ​ത്ത് കോ​ണ്‍​ഫ​റ​സി​ലേ​ക്ക്www.afcmteamireland.org എ​ന്ന വെ​ബ്സൈ​റ്റി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യാം.

ലോ​ക​ത്തി​ലെ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​മു​ള്ള യു​വ​തീ​യു​വാ​ക്ക​ൾ പ​ങ്കെ​ടു​ക്കു​ന്ന ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ യൂ​ത്ത്അ കോ​ണ്‍​ഫ​റ​ൻ​സി​ലേ​ക്ക് അ​ഭി​ഷേ​കാ​ഗ്നി കാ​ത്ത​ലി​ക് മി​നി​സ്ട്രി മു​ഴു​വ​ൻ യു​വ​തീ​യു​വാ​ക്ക​ളെ​യും യേ​ശു​നാ​മ​ത്തി​ൽ ക്ഷ​ണി​ക്കു​ന്നു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്:

സോ​ണി​യ 00353879041272
ആ​ന്േ‍​റാ 00353870698898
സി​ൽ​ജു 00353863408825.