ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത വി​മ​ൻ​സ് ഫോ​റം ദേ​ശീ​യ സ​മ്മേ​ള​നം ബ​ർ​മിം​ഗ്ഹാ​മി​ൽ
Saturday, December 7, 2019 10:35 PM IST
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​താ വി​മ​ൻ​സ് ഫോ​റ​ത്തി​ന്‍റെ പ്ര​ഥ​മ ദേ​ശീ​യ സ​മ്മേ​ള​നം ന്ധ​തോ​ത്താ പു​ൽ​ക്രാ ന്ധ ​ബി​ർ​മിം​ഗ്ഹാ​മി​ലെ ബ​ഥേ​ൽ ക​ണ്‍​വെ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ ന​ട​ത്ത​പ്പെ​ട്ടു. രൂ​പ​ത​യു​ടെ എ​ട്ടു റീ​ജ​ണു​ക​ളി​ൽ നി​ന്നാ​യി ആ​യി​ര​ക​ണ​ക്കി​ന് വ​നി​താ ഫോ​റം അം​ഗ​ങ്ങ​ൾ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

യൂ​റോ​പ്പി​ലെ ഏ​റ്റ​വും വ​ലി​യ ക​ത്തോ​ലി​ക്കാ ആ​ത്മീ​യ വ​നി​താ കൂ​ട്ടാ​യ്മ​യാ​യ ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​താ വ​നി​താ ഫോ​റം ഇ​ക്കാ​ല​യ​ള​വി​ൽ രൂ​പ​ത​യു​ടെ വ​ള​ർ​ച്ച​യി​ൽ നി​ർ​ണാ​യ​ക സ്വാ​ധീ​നം ചെ​ലു​ത്തി​യെ​ന്ന് ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് സ്രാ​ന്പി​ക്ക​ൽ പ​റ​ഞ്ഞു.

സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു പ്ര​ശ​സ്ത മ​നഃ​ശാ​സ്ത്ര വി​ദ​ഗ്ദ്ധ​യും പ്ര​ഭാ​ഷ​ക​യു​മാ​യ സി. ​ഡോ. ജോ​വാ​ൻ ചു​ങ്ക​പ്പു​ര ക്ലാ​സ് ന​യി​ച്ചു. വി​കാ​രി ജ​ന​റാ​ൾ​മാ​രാ​യ റ​വ. ഡോ. ​ആ​ന്‍റ​ണി ചു​ണ്ടെ​ലി​ക്കാ​ട്ട്, റ​വ. ഫാ. ​ജി​നോ അ​രീ​ക്കാ​ട്ട് എം​സി​ബി​എ​സ്, റ​വ. ഫാ. ​ജോ​ർ​ജ് ചേ​ല​ക്ക​ൽ, വി​മ​ൻ​സ് ഫോ​റം ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ റ​വ. ഫാ. ​ജോ​സ് അ​ഞ്ചാ​നി​ക്ക​ൽ, വി​മ​ൻ​സ് ഫോ​റം ഡ​യ​റ​ക്ട​ർ സി, ​കു​സു​മം ജോ​സ് എ​സ്.​എ​ച്ച്. പ്ര​സി​ഡ​ന്‍റ് ജോ​ളി മാ​ത്യു, സി. ​ഷാ​രോ​ണ്‍ സി​എം​സി സെ​ക്ര​ട്ട​റി ഷൈ​നി മാ​ത്യു, ട്ര​ഷ​റ​ർ ഡോ . ​മി​നി നെ​ൽ​സ​ണ്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

രൂ​പ​ത​യു​ടെ വി​വി​ധ റീ​ജ​ണു​ക​ളി​ലെ ഇ​ട​വ​ക​ക​ളി​ൽ നി​ന്നും, മി​ഷ​നു​ക​ളി​ൽ നി​ന്നും എ​ത്തി​യ വൈ​ദി​ക​ർ, സ​മ​ർ​പ്പി​ത​ർ, വി​മ​ൻ​സ് ഫോ​റം ഭാ​ര​വാ​ഹി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. രൂ​പ​ത​യു​ടെ എ​ട്ടു റീ​ജ​ണു​ക​ളി​ൽ നി​ന്നു​ള്ള വി​മ​ൻ​സ് ഫോ​റം അം​ഗ​ങ്ങ​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ൾ സ​മ്മേ​ള​ന​ത്തെ അ​വി​സ്മ​ര​ണീ​യ​മാ​ക്കി.