ജര്‍മനിയിലെ സോളിഡാരിറ്റി ടാക്സ് പിൻവലിക്കുന്നു
Friday, December 6, 2019 12:07 AM IST
ബര്‍ലിന്‍: ജര്‍മനിയിലെ മുഴുവന്‍ നികുതിദാതാക്കളെയും ക്രമേണ സോളിഡാറ്റി ടാക്സില്‍ നിന്ന് പൂര്‍ണമായി ഒഴിവാക്കും. ജര്‍മന്‍ പുനരേകീകരണത്തിനു ശേഷം പഴയ പൂര്‍വ ജര്‍മന്‍ സ്റ്റേറ്റുകളുടെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഏര്‍പ്പെടുത്തിയ നികുതിയാണിത്.

2021 ആകുന്നതോടെ 90 ശതമാനം നികുതി ദാതാക്കളും ഇതിന്‍റെ പരിധിയില്‍ നിന്നു പുറത്തു വരും. ആറര ശതമാനത്തോളം മാത്രം ജര്‍മനിക്കാര്‍ മൂന്നര ശതമാനം എന്ന കുറഞ്ഞ നിരക്കില്‍ തുടര്‍ന്നും നികുതി അടയ്ക്കണം. രാജ്യത്തെ ഏറ്റവും സമ്പന്നമായ വിഭാഗം മാത്രമായിരിക്കും മുഴുവന്‍ നിരക്കും അടയ്ക്കേണ്ടി വരുക.

പാര്‍ലമെന്‍റില്‍ ഭരണ പക്ഷം ഒറ്റക്കെട്ടായി ഇതു സംബന്ധിച്ച നിര്‍ദേശത്തെ അനുകൂലിച്ച് വോട്ട് ചെയ്തപ്പോള്‍ പ്രതിപക്ഷം ഒന്നടങ്കം എതിര്‍ക്കുകയായിരുന്നു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ