മ​ന്ത്രി കെ.​കെ. ശൈ​ല​ജ ടീ​ച്ച​ർ​ക്ക് അ​യ​ർ​ല​ൻ​ഡി​ൽ ആ​ദ​രം
Friday, November 29, 2019 10:28 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന ആ​രോ​ഗ്യ വ​കു​പ്പ് മ​ന്ത്രി കെ.​കെ. ശൈ​ല​ജ ടീ​ച്ച​റെ അ​ർ​ല​ൻ​ഡി​ലെ പ്ര​മു​ഖ സാ​മൂ​ഹി​ക സം​ഘ​ട​ന​യാ​യ ക്രാ​ന്തി ആ​ദ​രി​ച്ചു. ഡ​ബ്ലി​നി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഐ​എ​ൻ​എം​ഒ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഫി​ൽ നേ​ഹ ക്രാ​ന്തി​യു​ടെ പു​ര​സ്കാ​രം മ​ന്ത്രി​യ്ക്ക് സ​മ്മാ​നി​ച്ചു.

അ​യ​ർ​ല​ൻ​ഡ് ആ​രോ​ഗ്യ വ​കു​പ്പു​മാ​യു​ള്ള ച​ർ​ച്ച​ക​ളി​ൽ കേ​ര​ള​ത്തി​ൽ നി​ന്നും കൂ​ടു​ത​ൽ ന​ഴ്സു​മാ​ർ​ക്ക് ജോ​ലി സാ​ധ്യ​ത ച​ർ​ച്ച ചെ​യ്ത​താ​യി മ​ന്ത്രി കെ.​കെ. ശൈ​ല​ജ ടീ​ച്ച​ർ പ​റ​ഞ്ഞു. ആ​രോ​ഗ്യ ഗ​വേ​ഷ​ണ മേ​ഖ​ല​യി​ൽ കൂ​ടു​ത​ൽ അ​വ​സ​ര​ങ്ങ​ൾ തു​റ​ക്കാ​നു​ള്ള സാ​ധ്യ​ത​ക​ളും ച​ർ​ച്ച​യാ​യി. ഇ​ന്ത്യ​യി​ൽ നി​ന്ന് അ​യ​ർ​ല​ൻ​ഡി​ലെ​ത്തു​ന്ന ജ​ന​റ​ൽ ന​ഴ്സു​മാ​രു​ടെ ജീ​വി​ത പ​ങ്കാ​ളി​ക​ൾ​ക്കും എ​ളു​പ്പ​ത്തി​ൽ ജോ​ലി നേ​ടാ​നു​ള്ള വി​സ സൗ​ക​ര്യ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്താ​ൻ ഐ​റി​ഷ് ഗ​വ​ർ​മെ​ന്‍റി​നോ​ട് അ​ഭ്യ​ർ​ഥി​ച്ചി​ട്ടു​ണ്ട്. അ​യ​ർ​ല​ൻ​ഡി​ലെ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ ആ​യു​ഷ് യോ​ഗ​യു​ടെ ചെ​യ​ർ നേ​ടി​യെ​ടു​ക്കാ​നു​ള്ള ശ്ര​മം ന​ട​ക്കു​ന്നു​ണ്ടെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

ആ​രോ​ഗ്യ മേ​ഖ​ല​യി​ലെ ശൈ​ല​ജ ടീ​ച്ച​റു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ കു​റി​ച്ച് ക്രാ​ന്തി ത​യാ​റാ​ക്കി​യ ഷോ​ർ​ട്ട് ഫി​ലിം സ​മ്മേ​ള​ന​ത്തി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ചു. ഡോ. ​സു​രേ​ഷ് സി. ​പി​ള്ള, ഡോ. ​ഷേ​ർ​ലി ജോ​ർ​ജ്, ഡോ. ​സു​ജ സോ​മ​നാ​ഥ​ൻ, മോ​ട്ടോ വ​ർ​ഗീ​സ്, ബി​നി​ല കു​ര്യ​ൻ, ബി​നി​മോ​ൾ സ​ന്തോ​ഷ്, മി​നി മോ​ബി, മ​നു മാ​ത്യു, വി​ജ​യാ​ന​ന്ദ് ശി​വാ​ന​ന്ദ​ൻ എ​ന്നി​വ​ർ​ക്കു​ള്ള ക്രാ​ന്തി​യു​ടെ മെ​മെ​ന്േ‍​റാ​ക​ൾ മ​ന്ത്രി സ​മ്മാ​നി​ച്ചു.

ക്രാ​ന്തി പ്ര​സി​ഡ​ന്‍റ് എ.​കെ. ഷി​നി​ത്, ലോ​ക കേ​ര​ള സ​ഭാം​ഗ​വും ക്രാ​ന്തി സെ​ക്ര​ട്ട​റി​യു​മാ​യ അ​ഭി​ലാ​ഷ് തോ​മ​സ്, ക്രാ​ന്തി വൈ​സ് പ്ര​സി​ഡ​ന്‍റ് പ്രീ​തി മ​നോ​ജ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.