ഡ്ര​സ്ഡ​ൻ മ്യൂ​സി​യം ക​വ​ർ​ച്ച: വി​വ​രം ന​ൽ​കു​ന്ന​വ​ർ​ക്ക് അ​ര മി​ല്യ​ൻ യൂ​റോ ഇ​നാം
Friday, November 29, 2019 10:27 PM IST
ഡ്രെ​സ്ഡ​ൻ: ഡ്രെ​സ്ഡ​നി​ലെ സ്റ്റേ​റ്റ് മ്യൂ​സി​യ​ത്തി​ൽ നി​ന്ന് അ​മൂ​ല്യ ര​ത്ന​ങ്ങ​ൾ അ​ട​ക്കം ച​രി​ത്ര പ്രാ​ധാ​ന്യ​മു​ള്ള ആ​ഭ​ര​ണ​ങ്ങ​ൾ മോ​ഷ​ണം പോ​യ​തു സം​ബ​ന്ധി​ച്ച അ​ന്വേ​ഷ​ണം വ​ഴി​മു​ട്ടി. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ, സം​ഭ​വ​ത്തി​നു പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച​വ​രെ പി​ടി​കൂ​ടു​ന്ന​തി​നോ, മോ​ഷ​ണ മു​ത​ൽ വീ​ണ്ടെ​ടു​ക്കു​ന്ന​തി​നോ സ​ഹാ​യ​ക​മാ​യ എ​ന്തെ​ങ്കി​ലും വി​വ​രം ന​ൽ​കാ​ൻ സാ​ധി​ക്കു​ന്ന​വ​ർ​ക്ക് അ​ര മി​ല്യ​ൻ യൂ​റോ ഇ​നാം പ്ര​ഖ്യാ​പി​ച്ചു.

തി​ങ്ക​ളാ​ഴ്ച ന​ട​ന്ന മോ​ഷ​ണം സം​ബ​ന്ധി​ച്ച് കി​ഴ​ക്ക​ൻ ജ​ർ​മ​നി​യി​ലാ​ക​മാ​നം പോ​ലീ​സ് അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. പ്ര​ശ​സ്ത​മാ​യ 49 കാ​ര​റ്റ് ഡ്രെ​സ്ഡ​ൻ വൈ​റ്റ് ര​ത്നം അ​ട​ക്ക​മാ​ണ് മോ​ഷ​ണം പോ​യി​രി​ക്കു​ന്ന​ത്.

മോ​ഷ്ടാ​ക്ക​ൾ തു​ട​ക്ക​ത്തി​ൽ ര​ക്ഷ​പെ​ട്ട ശേ​ഷം ക​ത്തി​ച്ച നി​ല​യി​ൽ ഉ​പേ​ക്ഷി​ച്ച കാ​ർ മാ​ത്ര​മാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് ഇ​തു​വ​രെ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ണ്ടെ​ത്താ​ൻ സാ​ധി​ച്ചി​ട്ടു​ള്ള​ത്.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ