യു​ക്മ മാ​ഗ്ന​വി​ഷ​ൻ സ്റ്റാ​ർ സിം​ഗ​ർ സീ​സ​ണ്‍-4 ജൂ​ണി​യ​ർ ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു
Friday, November 15, 2019 11:10 PM IST
ല​ണ്ട​ൻ: യു​ക്മ സാം​സ്കാ​രി​ക വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ യു​ക്മ​യും മാ​ഗ്നാ​വി​ഷ​ൻ ടി​വി​യും ചേ​ർ​ന്നു സം​ഘ​ടി​പ്പി​ക്കു​ന്ന യു​ക്മ - മാ​ഗ്ന​വി​ഷ​ൻ സ്റ്റാ​ർ സിം​ഗ​ർ സീ​സ​ണ്‍ 4 ജൂ​ണി​യ​ർ റി​യാ​ലി​റ്റി ഷോ​യു​ടെ ലോ​ഗോ പ്ര​കാ​ശ​നം ന​വം​ബ​ർ ര​ണ്ടി​ന് 10-ാ മ​ത് യു​ക്മ ദേ​ശീ​യ ക​ലാ​മേ​ള ന​ട​ന്ന ശ്രീ​ദേ​വീ ന​ഗ​റി​ൽ ന​ട​ത്ത​പ്പെ​ട്ടു.

ദേ​ശീ​യ ക​ലാ​മേ​ള​യു​ടെ പ്ര​ധാ​ന വേ​ദി​യി​ൽ പ്രൗ​ഢ​ഗം​ഭീ​ര​മാ​യ സ​ദ​സി​നെ സാ​ക്ഷി നി​ർ​ത്തി യു​ക്മ ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് മ​നോ​ജ് കു​മാ​ർ പി​ള്ള ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു. യു​ക്മ നാ​ഷ​ണ​ൽ പി​ആ​ർ​ഒ യും, ​സ്റ്റാ​ർ​സിം​ഗ​ർ സീ​സ​ണ്‍ 2, സീ​സ​ണ്‍ 3 എ​ന്നി​വ​യു​ടെ ചീ​ഫ് പ്രോ​ഗ്രാം കോ​ർ​ഡി​നേ​റ്റ​റു​മാ​യി​രു​ന്ന സ​ജീ​ഷ് ടോം ​ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ച​ട​ങ്ങി​ൽ സ്റ്റാ​ർ സിം​ഗ​ർ സീ​സ​ണ്‍ 4 ജൂ​ണി​യ​റി​ന്‍റെ ചീ​ഫ് പ്രോ​ഗ്രാം കോ​ർ​ഡി​നേ​റ്റ​ർ സെ​ബാ​സ്റ്റ്യ​ൻ മു​തു​പാ​റ​ക്കു​ന്നേ​ൽ, മാ​ഗ്നാ​വി​ഷ​ൻ ടി​വി മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ഡീ​ക്ക​ണ്‍ ജോ​യി​സ് പ​ള്ളി​ക്ക​മ്യാ​ലി​ൽ എ​ന്നി​വ​ർ സ്റ്റാ​ർ സിം​ഗ​ർ സീ​സ​ണി​നെ​ക്കു​റി​ച്ചു സം​സാ​രി​ച്ചു. ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ൽ നി​ന്നും വ്യ​ത്യ​സ്ത​മാ​യി 8 വ​യ​സി​നും 16 വ​യ​സി​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള കൊ​ച്ചു ഗാ​യ​ക​രാ​ണ് സീ​സ​ണ്‍ 4 ൽ ​ആ​വേ​ശ​മു​ണ​ർ​ത്താ​ൻ എ​ത്തു​ന്ന​ത്. മ​ത്സ​രാ​ർ​ത്ഥി​ക​ൾ​ക്കും പ്രേ​ക്ഷ​ക​ർ​ക്കും കൂ​ടു​ത​ൽ ര​സ​ക​ര​വും ആ​സ്വാ​ദ്യ​ക​ര​വു​മാ​യ രീ​തി​യി​ലാ​യി​രി​ക്കും സീ​സ​ണ്‍ 4 വി​ഭാ​വ​നം ചെ​യ്തി​രി​ക്കു​ന്ന​ത്.

യു​ക്മ ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ല​ക്സ് വ​ർ​ഗീ​സ്, ട്ര​ഷ​റ​ർ അ​നീ​ഷ് ജോ​ണ്‍, വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​എ​ബി സെ​ബാ​സ്റ്റ്യ​ൻ, യു​ക്മ സാം​സ്കാ​രി​ക വേ​ദി ര​ക്ഷാ​ധി​കാ​രി സി.​എ.​ജോ​സ​ഫ്, വൈ​സ് ചെ​യ​ർ​മാ​ൻ ജോ​യി ആ​ഗ​സ്തി, നാ​ഷ​ണ​ൽ കോ-​ഓ​ർ​ഡി​നേ​റ്റ​ർ കു​ര്യ​ൻ ജോ​ർ​ജ്ജ്, ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ​മാ​രാ​യ തോ​മ​സ് മാ​റാ​ട്ടു​ക​ളം, ജ​യ്സ​ണ്‍ ജോ​ർ​ജ്ജ് എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

ഡി​സം​ബ​ർ മാ​സ​ത്തോ​ടെ ഓ​ഡി​ഷ​ൻ പൂ​ർ​ത്തി​യാ​ക്കി ആ​ദ്യ​റൗ​ണ്ട് മ​ത്സ​ര​ങ്ങ​ൾ ജ​നു​വ​രി പ​കു​തി​യോ​ടെ ന​ട​ത്തു​വാ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. യു​കെ മ​ല​യാ​ളി​ക​ൾ​ക്കി​ട​യി​ലെ അ​റി​യ​പ്പെ​ടു​ന്ന ഗാ​യ​ക​നാ​യ സെ​ബാ​സ്റ്റ്യ​ൻ മു​തു​പാ​റ​ക്കു​ന്നേ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ, സ്റ്റാ​ർ സിം​ഗ​റി​ന്‍റെ ആ​ദ്യ സീ​സ​ണു​ക​ളി​ലെ അ​മ​ര​ക്കാ​ര​നാ​യി​രു​ന്ന ഹ​രീ​ഷ് പാ​ലാ, സീ​സ​ണ്‍ 3 വി​ജ​യി സാ​ൻ ജോ​ർ​ജ്ജ് തോ​മ​സ്, മാ​ഗ്ന​വി​ഷ​ൻ ടി​വി ടീം ​എ​ന്നി​വ​ർ ചേ​ർ​ന്ന് ആ​വ​ശ്യ​മാ​യ ത​യാ​റെ​ടു​പ്പു​ക​ൾ ഇ​തി​നോ​ട​കം തു​ട​ങ്ങി ക​ഴി​ഞ്ഞു.

പ്ര​ഗ​ത്ഭ​രാ​യ വി​ധി​ക​ർ​ത്താ​ക്ക​ൾ വി​ല​യി​രു​ത്തി​യ​ശേ​ഷ​മാ​യി​രി​ക്കും സ്റ്റാ​ർ സിം​ഗ​ർ സീ​സ​ണ്‍ 4 ജൂ​ണി​യ​ർ ആ​ദ്യ​റൗ​ണ്ടി​ലേ​യ്ക്കു​ള്ള മ​ത്സ​രാ​ർ​ഥി​ക​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്.

ഉ​ദ്ഘാ​ട​നം മു​ത​ൽ ഗ്രാ​ൻ​ഡ് ഫി​നാ​ലേ വ​രെ എ​ട്ടു​മാ​സ​ങ്ങ​ൾ​കൊ​ണ്ട് പൂ​ർ​ത്തി​യാ​ക്കു​ന്ന രീ​തി​യി​ലാ​ണ് പ​രി​പാ​ടി വി​ഭാ​വ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. മ​ത്സ​ര​റൗ​ണ്ടി​ലെ എ​ല്ലാ​ഗാ​ന​ങ്ങ​ളും മാ​ഗ്നാ​വി​ഷ​ൻ ടി​വി സം​പ്രേ​ക്ഷ​ണം ചെ​യ്യു​ന്ന​താ​യി​രി​ക്കും. െമേൃ​ബ​ശെി​ഴ​ലൃ​ബ2019ിീ്ല15.​ഷു​ഴ