ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ദേ​ശീ​യ ബൈ​ബി​ൾ ക​ലോ​ത്സ​വം ശ​നി​യാ​ഴ്ച; മ​ത്സ​രാ​ർ​ഥി​ക​ളെ വ​ര​വേ​ൽ​ക്കാ​ൻ ലി​വ​ർ​പൂ​ൾ ഒ​രു​ങ്ങി
Friday, November 15, 2019 8:25 PM IST
ലി​വ​ർ​പൂ​ൾ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന മൂ​ന്നാ​മ​ത് ദേ​ശീ​യ ബൈ​ബി​ൾ ക​ലോ​ത്സ​വ​ത്തി​ന് തി​രി തെ​ളി​യാ​ൻ മ​ണി​ക്കൂ​റു​ക​ൾ മാ​ത്രം ബാ​ക്കി നി​ൽ​ക്കെ മ​ത്സ​ര​ങ്ങ​ൾ​ക്കാ​യു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന ലി​വ​ർ​പൂ​ളി​ലെ സീ​റോ മ​ലാ​ബാ​ർ സ​മൂ​ഹ​ത്തി​നു വേ​ണ്ടി വി​കാ​രി ജ​ന​റ​ൽ കൂ​ടി​യാ​യ റ​വ. ഫാ. ​ജി​നോ അ​രീ​ക്കാ​ട്ട്, ചീ​ഫ് കോ​ഡി​നേ​റ്റേ​ഴ്സാ​യ സി​ജി വൈ​ദ്യാ​ന​ത്ത്, റോ​മി​ൽ​സ് മാ​ത്യു എ​ന്നി​വ​ർ അ​റി​യി​ച്ചു.

ശ​നി​യാ​ഴ്ച രാ​വി​ലെ ഒ​ൻ​പ​തി​ന് രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് സ്രാ​ന്പി​ക്ക​ൽ തി​രി​തെ​ളി​യ്ക്കു​ന്ന​തോ​ടെ ക​ലോ​ത്സ​വ​ത്തി​ന് തു​ട​ക്ക​മാ​കും. വി​കാ​രി ജ​ന​റ​ൽ​മാ​രാ​യ റ​വ. ഡോ. ​ആ​ന്‍റ​ണി ചു​ണ്ടെ​ലി​ക്കാ​ട്ട്, റ​വ. ഫാ. ​ജി​നോ, അ​രീ​ക്കാ​ട്ട്, റ​വ. ഫാ. ​സ​ജി മ​ല​യി​ൽ പു​ത്ത​ൻ​പു​ര, റ​വ. ഫാ. ​ജോ​ർ​ജ് ചേ​ല​ക്ക​ൽ, രൂ​പ​ത​യി​ലെ മ​റ്റു വൈ​ദി​ക​ർ എ​ന്നി​വ​രും ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ സം​ബ​ന്ധി​ക്കും. 9.30 മു​ത​ൽ മ​ത്സ​ര​ങ്ങ​ൾ ആ​രം​ഭി​ക്ക​ക്കും.

11 സ്റ്റേ​ജു​ക​ളാ​യി​ട്ടാ​ണ് മ​ത്സ​ര​ങ്ങ​ൾ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. അ​ഞ്ചു വി​ഭാ​ഗ​ങ്ങ​ളി​ലാ​യി പ​തി​നാ​റു വ്യ​ക്തി​ഗ​ത ഇ​ന​ങ്ങ​ളും എ​ട്ടു ഗ്രൂ​പ്പ് ഇ​ന​ങ്ങ​ളു​മാ​യി ആ​യി​ര​ത്തി മു​ന്നൂ​റോ​ളം മ​ത്സ​രാ​ർ​ഥി​ക​ളാ​ണ് ക​ലോ​ത്സ​വ​ത്തി​ൽ മാ​റ്റു​ര​യ്ക്കു​ന്ന​ത്. ക​ലോ​ത്സ​വ ന​ഗ​റി​ൽ പ​ത്ത​ര മു​ത​ൽ ര​ണ്ടു മ​ണി​ക്കൂ​ർ ഇ​ട​വി​ട്ട് വി​ശു​ദ്ധ കു​ർ​ബാ​ന​യും, ആ​രാ​ധ​ന​യും ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.

മ​ത്സ​രം സം​ബ​ന്ധി​ച്ചു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ വി​വി​ധ റീ​ജി​യ​ണ​ൽ കോ​ഡി​നേ​റ്റ​ർ മാ​ർ​ക്ക് ന​ൽ​കി​യി​ട്ടു​ണ്ട.് മ​ത്സ​ര​ങ്ങ​ളു​ടെ കു​റ്റ​മ​റ്റ ന​ട​ത്തി​പ്പി​നാ​യി വി​പു​ല​മാ​യ വോ​ള​ന്‍റീ​യ​ർ ക​മ്മ​റ്റി​യാ​ണ് രൂ​പീ​ക​രി​ച്ചി​ട്ടു​ള്ള​ത്. രാ​വി​ലെ 8.30 മു​ത​ൽ ക​ലോ​ത്സ​വ ന​ഗ​റി​ലെ പ്ര​ത്യേ​കം ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന ഭ​ക്ഷ​ണ​ശാ​ല​ക​ളി​ൽ നി​ന്നും പ്ര​ഭാ​ത​ഭ​ക്ഷ​ണം ല​ഭ്യ​മാ​കും. ഭ​ക്ഷ​ണം ആ​വ​ശ്യ​മു​ള്ള​വ​ർ സം​ഘാ​ട​ക സ​മി​തി​യു​മാ​യി ്മു​ൻ​കൂ​ട്ടി ബു​ക്ക് ചെ​യ്യാ​വു​ന്ന​താ​ണ്.

എ​ട്ട​ര മ​ണി​യോ​ടെ ചെ​സ്റ്റ് ന​ന്പ​റു​ക​ൾ ര​ജി​സ്ട്രേ​ഷ​ൻ ഡെ​സ്കി​ൽ നി​ന്നും ല​ഭ്യ​മാ​യി തു​ട​ങ്ങും. വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യു​ന്ന​തി​നും പ്ര​ത്യേ​ക ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട് .കോ​ച്ചു​ക​ൾ പാ​ർ​ക്ക് ചെ​യ്യു​വാ​നാ​യി പ്ര​ത്യേ​കം സൗ​ക​ര്യ​ങ്ങ​ളാ​ണ് ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. കോ​ച്ചു​ക​ളി​ൽ എ​ത്തു​ന്ന​വ​ർ ക​ലോ​ത്സ​വ ന​ഗ​റി​ൽ ആ​ളു​ക​ളെ ഇ​റ​ക്കി​യ ശേ​ഷം കോ​ച്ചു​ക​ൾ പാ​ർ​ക്ക് ചെ​യ്യു​വാ​നാ​യി ല​ഭി​ച്ചി​രി​ക്കു​ന്ന പാ​ർ​ക്കിം​ഗ് സ്ഥ​ല​ങ്ങ​ളി​ലേ​ക്കു പോ​യി പാ​ർ​ക്ക് ചെ​യ്യേ​ണ്ട​താ​ണെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കാ​യി ക​ലോ​ത്സ​വം ചീ​ഫ് കോ​ഡി​നേ​റ്റേ​ഴ്സ് ആ​യ സി​ജി വൈ​ദ്യാ​ന​ത്ത് 7734303945 , റോ​മി​ൽ​സ് മാ​ത്യു 07919988064എ​ന്നി​വ​രു​മാ​യി ബ​ന്ധ​പ്പെ​ടു​ക . ബ്രേ​ക്ക് ഫാ​സ്റ്റ് മു​ൻ​കൂ​ട്ടി ബു​ക്ക് ചെ​യ്യു​ന്ന​തി​നാ​യി അ​നി​ൽ ജോ​സ​ഫ് 07848874489 , വ​ർ​ഗീ​സ് ആ​ലു​ക്ക 07586458492 എ​ന്നി​വ​രു​മാ​യി ബ​ന്ധ​പ്പെ​ടു​ക.

ക​ലോ​ത്സ​വ ന​ഗ​റി​ന്‍റെ അ​ഡ്ര​സ്:

De La Salle Academy, Carr Ln E, L11 4SGLiverpool

കോ​ച്ചു​ക​ൾ പാ​ർ​ക്ക് ചെ​യ്യാ​നു​ള്ള അ​ഡ്ര​സ്: .ELECTRIC AVENUE , L110EL

റി​പ്പോ​ർ​ട്ട്: ഷൈ​മോ​ൻ തോ​ട്ടു​ങ്ക​ൽ