ജ​ർ​മ​ൻ പ്ര​വാ​സി ക​ഥാ​കാ​ര​ൻ മു​ക്കാ​ട​ന് ച​ങ്ങ​ന്പു​ഴ​യു​ടെ കൊ​ച്ചു​മ​ക​ന്‍റെ ആ​ദ​രം
Thursday, November 14, 2019 11:01 PM IST
കൊ​ല്ലം: ജി​ല്ലാ ഭ​ര​ണ​കൂ​ട​വും ജി​ല്ലാ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫി​സും സം​യു​ക്ത​മാ​യി ന​ട​ത്തി​യ ഭ​ര​ണ വാ​രാ​ഘോ​ഷ​ത്തി​ന്‍റെ സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ ജ​ർ​മ​ൻ പ്ര​വാ​സി ക​ഥാ​കാ​ര​ൻ മു​ക്കാ​ട​ന് തൂ​ലി​കാ​നാ​മ​ത്തി​ൽ അ​റി​യ​പ്പെ​ടു​ന്ന എ​ഡ്വേ​ർ​ഡ് ന​സ്ര​ത്തി​നെ ച​ങ്ങ​ന്പു​ഴ​യു​ടെ കൊ​ച്ചു​മ​ക​ൻ പ്ര​ഫ. ഹ​രി​കു​മാ​ർ ച​ങ്ങ​ന്പു​ഴ പൊ​ന്നാ​ട അ​ണി​യി​ച്ച് ആ​ദ​രി​ച്ചു.

കേ​ര​ള​പ്പി​റ​വി ദി​ന​മാ​യ ന​വം​ബ​ർ ഒ​ന്നു​മ​ത​ൽ ഏ​ഴു​വ​രെ ഭ​ര​ണ​ഭാ​ഷാ വാ​ര​മാ​യി കേ​ര​ള സ​ർ​ക്കാ​ർ ആ​ഘോ​ഷ​മാ​യി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. കൊ​ല്ലം ഫാ​ത്തി​മാ മാ​താ നാ​ഷ​ണ​ൽ കോ​ളേ​ജി​ൽ ന​വം.​ഏ​ഴി​ന് രാ​വി​ലെ 11നു ​ന​ട​ത്തി​യ ആ​ഘോ​ഷ​ത്തി​ന്‍റെ സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ അ​ധ്യാ​പ​ക​നും എ​ഴു​ത്തു​കാ​ര​നു​മാ​യ പ്ര​ഫ. ഹ​രി​കു​മാ​ർ ച​ങ്ങ​ന്പു​ഴ ഉ​ദ്ഘാ​ട​നം ചെ​യ്തു.

കൊ​ല്ലം ഡെ​പ്യൂ​ട്ടി മേ​യ​ർ വി​ജ​യ ഫ്രാ​ൻ​സി​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സ​ർ സി.​അ​ജോ​യ് സ്വാ​ഗ​തം ആ​ശം​സി​ച്ചു. സാ​ക്ഷ​ര​താ മി​ഷ​ന്‍റെ കൊ​ല്ലം കോ ​ഓ​ർ​ഡി​നേ​റ്റ​ർ സി.​കെ. പ്ര​ദീ​പ​ക​മാ​റി​നെ​യും പൊ​ന്നാ​ട​യ​ണി​യി​ച്ച് ആ​ദ​രി​ച്ചു. ഡോ.​വി​ൻ​സ​ന്‍റ് ബി.​നെ​റ്റോ(​പ്രി​ൻ​സി​പ്പ​ൽ), ഡോ. ​സി.​മേ​രി(​മ​ല​യാ​ള വി​ഭാ​ഗം മേ​ധാ​വി), ഡോ.​എം.​ആ​ർ ഷെ​ല്ലി(​വൈ​സ് പ്രി​ൻ​സി​പ്പ​ൽ), ആ​ശ സ്റ്റീ​ഫ​ൻ(​മ​ല​യാ​ള വി​ഭാ​ഗം അ​ദ്ധ്യാ​പി​ക) എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ആ​ദ​ര​ത്തി​ന് മു​ക്കാ​ട​ൻ ന​ന്ദി അ​റി​യി​ച്ചു സം​സാ​രി​ച്ച. ച​ട​ങ്ങി​ൽ മ​ല​യാ​ള വി​ഭാ​ഗം വി​ദ്യാ​ർ​ത്ഥി ഫാ. ​ബെ​ൻ​സ​ണ്‍ ന​ന്ദി പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ