അ​ഭി​ന​യ ബാ​ലാ​ജി​യു​ടെ ഭാ​ര​ത​നാ​ട്യം അ​ര​ങ്ങേ​റി
Monday, November 11, 2019 10:00 PM IST
ന്യൂ​ഡ​ൽ​ഹി: ഭ​ര​ത​നാ​ട്യ​ത്തി​ലെ മി​ക​വി​ന് ദേ​ശീ​യ പു​ര​സ്കാ​ര​ത്തി​ന് അ​ർ​ഹ​യാ​യ ഗു​രു ശ്രീ​മ​തി ഉ​ഷ റാ​വു​വി​ന്‍റെ ശി​ഷ്യ​യും നൃ​ത്യ അ​ഭി​ന​യ എ​ന്ന ഭ​ര​ത​നാ​ട്യ സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​നി​യു​മാ​യ അ​ഭി​ന​യ ബാ​ലാ​ജി ഭാ​ര​ത​നാ​ട്യം അ​വ​ത​രി​പ്പി​ച്ചു. ആ​ർ.​കെ.​പു​രം സെ​ക്ട​ർ 5-ലെ ​ഡ​ൽ​ഹി ത​മി​ഴ് സം​ഗം ഓ​ഡി​റ്റോ​റി​ത്തി​ലാ​യി​രു​ന്നു വേ​ദി.

മൂ​ന്ന​ര വ​യ​സി​ൽ ഗു​രു ഉ​ഷാ റാ​വു​വി​ന്‍റെ കീ​ഴി​ൽ ഭ​ര​ത​നാ​ട്യം അ​ഭ്യ​സി​ച്ചു തു​ട​ങ്ങി​യ അ​ഭി​ന​യ, സ്കൂ​ളി​ന്‍റെ വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളി​ൽ സ്ഥി​രം ഭ​ര​ത​നാ​ട്യം ന​ട​ത്തി​വ​രു​ന്നു. നാ​ടോ​ടി നൃ​ത്ത​ത്തി​ലും ശാ​സ്ത്രീ​യ നൃ​ത്ത​ത്തി​ലും ജി​ല്ലാ ത​ല മ​ത്സ​ര​ങ്ങ​ളി​ലും സ്കൂ​ൾ ലെ​വ​ൽ മ​ത്സ​ര​ങ്ങ​ളി​ലും അ​ഭി​ന​യ ത​ന്‍റെ നൃ​ത്ത​പാ​ട​വം തെ​ളി​യി​ക്കു​ക​യും കൂ​ടാ​തെ നി​ര​വ​ധി പു​ര​സ്കാ​ര​ങ്ങ​ൾ​ക്ക് അ​ർ​ഹ​യു​മാ​യി​ട്ടു​ണ്ട്. ഒ​രു ഖോ ​ഖോ താ​രം കൂ​ടി​യാ​യ അ​ഭി​ന​യ വി​കാ​സ് പു​രി കേ​ര​ളാ സ്കൂ​ളി​ലെ പ​തി​നൊ​ന്നാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​ണ്.

ന​ട്ടു​വാ​ങ്കം ഗു​രു ഉ​ഷ റാ​വു, വോ​ക്ക​ൽ എ​സ്. സ​ത്യ​നാ​രാ​യ​ണ​ൻ, മൃ​ദം​ഗം സ​ദാ​ശി​വം ശ​ങ്ക​ർ, വ​യ​ലി​ൻ ഉ​മാ അ​രു​ണ്‍, ഫ്ലൂ​ട്ട് ചി​റ്റൂ​ർ പ​ത​ഞ്ജ​ലി, ത​ബ​ല സ​മീ​ർ ഖാ​ൻ എ​ന്നി​വ​രാ​യി​രു​ന്നു പി​ന്ന​ണി​യി​ൽ. ജി. ​മീ​രാ ആ​യി​രു​ന്നു അ​വ​താ​രി​ക.

മു​ൻ അ​ഡീ​ഷ​ണ​ൽ സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ ഓ​ഫ് ഇ​ന്ത്യ​യും രാ​ജ്യ സ​ഭ എം​പി​യു​മാ​യ പി. ​വി​ൽ​സ​ണ്‍ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ഓ​ൾ ഇ​ന്ത്യാ ഓ​വ​ർ​സീ​സ് ബാ​ങ്ക് എം​പ്ലോ​യീ​സ് യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റും ഡ​ൽ​ഹി ത​മി​ഴ് സം​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ ആ​ർ. മു​കു​ന്ദ​ൻ, ത​ന്തി ദി​ന​പ്പ​ത്ര​ത്തി​ന്‍റെ സീ​നി​യ​ർ ജേ​ർ​ണ​ലി​സ്റ്റും ഡ​ൽ​ഹി ത​മി​ഴ് സം​ഗം വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യ കെ.​പ​ന്നേ​ശ്വ​ര​ൻ, ഡ​ൽ​ഹി മു​ത്ത​മി​ഴ് പി​റ​വി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ൻ. ക​ണ്ണ​ൻ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

റി​പ്പോ​ർ​ട്ട്: പി. ​എ​ൻ. ഷാ​ജി