വി.ടി. ബൽറാം എംഎൽഎ ഗാന്ധി അവാർഡ് ഏറ്റുവാങ്ങി
Tuesday, November 5, 2019 12:37 AM IST
ഡബ്ലിൻ: ഒഐസിസി അയർലൻഡ് മികച്ച പാർലമെന്‍റേറിയന് ഏർപ്പെടുത്തിയ ഗാന്ധി അവാർഡ് കൃത്താല എംഎംൽഎ വി.ടി. ബെൽറാം ഏറ്റുവാങ്ങി. ഡബ്ലിനിൽ നടന്ന ചടങ്ങിൽ ഐഒസി ചെയർമാൻ ഗുർഷരൺ സിംഗ് അവാർഡ് സമ്മാനിച്ചു.

ഐഒസി ഒഐസിസി അയർലൻഡ് ഡബ്ലിനിൽ സംഘടിപ്പിച്ച ഒരു വർഷം നീണ്ടുനിൽക്കുന്ന ഗാന്ധിജയന്തി ആഘോഷങ്ങളിൽ മുഖ്യാതിഥിയായി പങ്കെടുക്കാനെത്തിയതായിരുന്നു വി.ടി. ബെൽറാം.

ഐഒസി ഒഐസിസി പ്രസിഡന്‍റ് എം.എം. ലിങ്ക് വിൻസ്റ്റാർ അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി സാൻജോ മുളവരിക്കൽ ഈശ്വര പ്രാർഥന നടത്തി. പി.എം. ജോർജുകുട്ടി, പ്രശാന്ത് മാത്യു, ഡീനോ ജേക്കബ്, റോയി കുഞ്ചലക്കാട്ട്, റോണി കുരിശിങ്കൽപറന്പിൽ, ജിംസൺ ജയിംസ്, ഫവാസ് മാടശേരി, രാജു കുന്നക്കാട്ട്, രാജേഷ് ഉണ്ണിത്താൻ, മനോജ് മഴുവേലി, സണ്ണി രഹേഠണി, ബിനു ബ്ലാക്ക് റോക്ക്, റോയി പേരയിൽ തുടങ്ങിയവർ പ്രസംഗിച്ചു. കലാപരിപാടികൾക്ക് മംഗള രാജേഷ്, അനുഗ്രഹ ജോയി, ആഞ്ജലീന ജിബി, എറിസ് മാർട്ടിൻ, ശ്രുതി മുളവരിക്കൽ എന്നിവർ നേതൃത്വം നൽകി.