ജർമനി കുടിയേറ്റ രാജ്യമായി മാറുന്നു
Monday, November 4, 2019 10:21 PM IST
ബർലിൻ: : അടുത്ത 20 വർഷത്തിനുള്ളിൽ ജർമനിയിലെ പൗരന്മാരിൽ മുന്നിൽ ഒരാൾ വീതം കുടിയേറ്റ വേരുള്ള ജനതയാകുമെന്ന് ഫെഡറൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എംപ്ലോയ്മെന്‍റ് റിസർച്ചിലെ (ഐഎബി) മൈഗ്രേഷൻ റിസർച്ച് ഡിപ്പാർട്ട്മെന്‍റ് തലവൻ ഹെർബർട്ട് ബ്രൂക്കർ വെളിപ്പെടുത്തുന്നു.

ജർമനിയിലെ വലിയ നഗരങ്ങളിൽ, 70% വരെയുള്ള നിവാസികൾ അടുത്ത രണ്ടു ദശകത്തിനുള്ളിൽ കുടിയേറ്റ പശ്ചാത്തലമുള്ളവർ ആയിരിക്കുമെന്നാണ് ഐഎബി റിപ്പോർട്ട്. ഒരു സുസ്ഥിരമായ സന്പദ് വ്യവസ്ഥ നിലനിർത്താൻ ദേശീയതയുടെ ഒരു ശ്രേണി ഒരുക്കാൻ വിദേശികളുടെ ആഗമനം ജർമനി ആഗ്രഹിക്കുന്നു എന്നും റിപ്പോർട്ട് പറയുന്നു.

2040 ആകുന്പോഴേക്കും ജർമനിയിലെ ജനസംഖ്യയുടെ 35% പേർ ഒരു കുടിയേറ്റ പശ്ചാത്തലം ഉള്ളവരായിരിക്കും. നിലവിൽ ഒരു കുടിയേറ്റ പശ്ചാത്തലത്തിലുള്ള ഒരു ജനതയിലാണ് ജർമനിയുടെ നിലനിൽപ്പ്. എന്നാലിത് അടുത്ത 20 വർഷത്തിനുള്ളിൽ, കുറഞ്ഞത് 35% മുതൽ 40% വരെയാകാമെന്നും ഐഎബി പറയുന്നു.

നഗരങ്ങളിൽ ഈ കണക്ക് കൂടുതലായിരിക്കുമെന്ന് ഐഎബിയുടെ കണക്കുകൂട്ടൽ. ഇന്നു വലിയ നഗരങ്ങളിൽ കാണുന്നത് ഭാവിയിൽ രാജ്യത്തിന് മൊത്തത്തിൽ സാധാരണമായിരിക്കും.ഫ്രാങ്ക്ഫർട്ട് പോലുള്ള നഗരത്തിൽ ഇത് 65% മുതൽ 70% വരെ കുടിയേറ്റക്കാർ ആയിരിക്കും.

ഭാവിയിൽ ജർമനിയുടെ സന്പദ് വ്യവസ്ഥയുടെ സുരക്ഷയിൽ നിർണായകുന്നത് വർധിച്ചുവരുന്ന വൈവിധ്യമാർന്ന വിദേശികളാകുമെന്നും ജർമൻ സാന്പത്തിക വിദഗ്ധനായ ബ്രൂക്കർ പറഞ്ഞു. സന്പദ് വ്യവസ്ഥ ചുരുങ്ങാതിരിക്കാൻ 2060 വരെ ജർമനിയിൽ പ്രതിവർഷം 4,00,000 കുടിയേറ്റക്കാർ ആവശ്യമാണെന്ന് ഐഎബി കണക്കുകൾ സൂചിപ്പിക്കുന്നത്.

എന്നിരുന്നാലും, ഉയർന്ന വൈദഗ്ധ്യമുള്ള കുടിയേറ്റക്കാരെ രാജ്യത്തേക്ക് ആകർഷിക്കുന്നത് തുടരുക എന്നതാണ് ജർമനിയുടെ ഇപ്പോഴത്തെ വെല്ലുവിളി. അത് ബൂസ്റ്റ് ചെയ്യാൻ ശ്രമിക്കുന്നുണ്ടെങ്കിലും പലവിധകാരണലാൽ ലക്ഷ്യം കാണുന്നില്ലന്നും. ബ്രൂക്കർ പറഞ്ഞു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ