ലുഫ്ത്താൻസ ക്യാബിൻ ക്രൂ യൂണിയൻ പണിമുടക്ക് പ്രഖ്യാപിച്ചു
Monday, November 4, 2019 10:16 PM IST
ബർലിൻ: ജർമനിയുടെ മുൻനിര വ്യോഗതാഗത കാരിയറായ ലുഫ്ത്താൻസയിലെ ക്യാബിൻ ക്രൂ(യുഎഫ്ഒ ) കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ രണ്ടാമത്തെ പണിമുടക്കിന് ആഹ്വാനം ചെയ്തു.

നോട്ടീസ് നൽകിയിട്ടും ശന്പളവും വ്യവസ്ഥകളും പുതുക്കാൻ കന്പനി തയാറാകുന്നില്ലെന്ന് ആരോപിച്ചാണ് ജീവനക്കാർ പണിമുടക്കുന്നത്. വരും ദിനങ്ങളിൽ 48 മണിക്കൂർ പണിമുടക്കിനാണ് ആഹ്വാനം. ലുഫ്താൻസയും അനുബന്ധ വിമാനക്കന്പനികളായ യൂറോവിംഗ്സ്, സണ്‍എക്സ്പ്രസ് എന്നിവയ്ക്കും പണിമുടക്ക് ബാധകമായിരിക്കുമെന്നും യൂണിയൻ അറിയിച്ചു. എന്നാൽ പണിമുടക്ക് ഒഴിവാക്കുന്നതിനായി 2 ശതമാനം ശന്പള വർധനവ് വാഗ്ദാനം യൂണിയൻ നിരാകരിച്ചു.

അതേസമയം പണിമുടക്കിനെ ലുഫ്താൻസ അപലപിച്ചു.പണിമുടക്കിനെ നേരിടാൻ മറ്റു സംവിധാനങ്ങൾ സജ്ജമാക്കുമെന്നാണ് കന്പനി അറിയിച്ചു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ