മലയാളി അസോസിയേഷൻ ഓഫ് നോർത്താംപ്ടൺ കുട്ടികൾക്കായി 4DX തീയേറ്റർ അനുഭവമൊരുക്കുന്നു
Saturday, November 2, 2019 3:44 PM IST
ലണ്ടൻ: മലയാളി അസോസിയേഷൻ ഓഫ് നോർത്താംപ്ടൺ കുട്ടികൾക്കായി
4DX തീയേറ്റർ എക്സ്പീരിയൻസ് ഒരുക്കുന്നു. നവംബർ 3 ന് (ഞായർ)
ഉച്ചകഴിഞ്ഞു 2 മുതൽ 6 വരെയാണ് പരിപാടി.

കേരളപിറവി- ഹാലോവീൻ -ദീപാലി ആഘോഷത്തിനിടയിൽ കുട്ടികൾക്ക് സൗണ്ട്
എൻജിനിയറിംഗിന്‍റെ മാസ്മരിക പ്രകടനം കുട്ടികൾക്കായി ഒരുക്കുകയാണ്‌
അസോസിയേഷൻ.

അവധിക്കാലം കൂട്ടുകാരുമൊത്തു അടിച്ചുപൊളിക്കാനും ഏറ്റവും നൂതനമായ സൗണ്ട് എൻജിനിയറിംഗ് സാങ്കേതിക തലങ്ങളിലേക്ക് കുട്ടികൾക്ക് അറിവു പകരുന്നതിനും ശ്രദ്ധ
കേന്ദ്രീകരിക്കുന്നതിനും കുട്ടികളെ പ്രാപ്തരാക്കുക എന്നതാണ് അസോസിയേഷൻ ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.

ഏറ്റവും നൂതനമായ "Dolby Atmos", 4DX സാങ്കേതിക വിദ്യയുടെ
അകമ്പടിയോടുകൂടിയായിരിക്കും ഈ തീയേറ്റർ എക്സ്പീരിയൻസ് . പ്രശസ്ത സൗണ്ട് എൻജിനിയർ ബിനു നോർത്താംപ്ടൺ ആണ് പരിപാടിക്ക് നേതൃത്വം നൽകുന്നത്.

വിലാസം: Headlands United Reformed Church Hall, Northampton, NN3 2NU