ലേ​​​​ബ​​​​ർ പാ​​​​ർ​​​​ട്ടി എം​​​​പി കീത്ത് വാസിനെ സസ്പെൻഡ് ചെയ്തു
Friday, November 1, 2019 11:31 PM IST
ല​​​​ണ്ട​​​​ൻ: കൊ​​​​ക്കെ​​​​യ്ൻ വി​​​​വാ​​​​ദ​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ലേ​​​​ബ​​​​ർ പാ​​​​ർ​​​​ട്ടി എം​​​​പി​​​​യും ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​നു​​​​മാ​​​​യ കീ​​​​ത്ത് വാ​​​​സി​​​​നെ പാ​​​​ർ​​​​ല​​​​മെ​​​​ന്‍റി​​​​ൽ​​​​നി​​​​ന്ന് ആ​​​​റു മാ​​​​സ​​​​ത്തേ​​​​ക്കു സ​​​​സ്പെ​​​​ൻ​​​​ഡ് ചെ​​​​യ്തു. പു​​​​രു​​​​ഷ വേ​​​​ശ്യ​​​​യി​​​​ൽ​​​​നി​​​​ന്നു കീ​​​​ത്ത് വാ​​​​സ് കൊ​​​​ക്കെ​​​​യ്ൻ വാ​​​​ങ്ങി​​​​യ​​​​താ​​​​യി 2016 ൽ ​​​​മാ​​​​ധ്യ​​​​മ റി​​​​പ്പോ​​​​ർ​​​​ട്ട് ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്നു.

ആ​​​​രോ​​​​പ​​​​ണം ഉ​​​​യ​​​​ർ​​​​ന്ന​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് പൊ​​​​തു​​​​വാ​​​​യി മാ​​​​പ്പു പ​​​​റ​​​​ഞ്ഞ വാ​​​​സ് ആ​​​​ഭ്യ​​​​ന്ത​​​​ര​​​​കാ​​​​ര്യ ക​​​​മ്മി​​​​റ്റി​​​​യി​​​​ൽ​​​​നി​​​​ന്നു രാ​​​​ജി വ​​​​ച്ചു. 1987 മു​​​​ത​​​​ൽ ലി​​​​സി​​​​സ്റ്റ​​​​ർ ഈ​​​​സ്റ്റി​​​​ൽ​​​​നി​​​​ന്നു​​​​ള്ള എം​​​​പി​​​​യാ​​​​ണ് 62 കാ​​​​ര​​​​നാ​​​​യ വാ​​​​സ്. ഡി​​​​സം​​​​ബ​​​​റി​​​​ലെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ ലി​​​​സെ​​​​സ്റ്റ​​​​റി​​ൽ​​നി​​​​ന്നു​​​​ള്ള ലേ​​​​ബ​​​​ർ പാ​​​​ർ​​​​ട്ടി​​​​യു​​​​ടെ സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​യു​​​​മാ​​​​യി​​​​രു​​​​ന്നു. സ​​​​സ്പെ​​​​ൻ​​​​ഷ​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് അ​​​​ദ്ദേ​​​​ഹം മ​​​​ത്സ​​​​രി​​​​ക്കു​​​​മോ​​​​യെ​​​​ന്ന് പാ​​​​ർ​​​​ട്ടി വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യി​​​​ട്ടി​​​​ല്ല.