പ​രു​മ​ല തി​രു​മേ​നി​യു​ടെ 117-ാം ഓ​ർ​മ്മ​പ്പെ​രു​ന്നാ​ളും ക​ണ്‍​വ​ൻ​ഷ​നും ന​വം​ബ​ർ ര​ണ്ടി​ന്
Wednesday, October 30, 2019 10:24 PM IST
നൃൂ​ഡ​ൽ​ഹി /ലു​ധി​യാ​ന: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ പ്ര​ഥ​മ പ്ര​ഖൃാ​പി​ത പ​രി​ശു​ദ്ധ​നും പ്രാ​ർ​ഥ​നാ​ജീ​വി​തം കൊ​ണ്ടും മ​നു​ഷ്യ​സ്നേ​ഹം കൊ​ണ്ടും ക്രി​സ്താ​നു​രൂ​പി​യാ​യി തീ​ർ​ന്ന വ​റ്റാ​ത്ത ആ​ത്മീ​യ ശ്രോ​ത​സു​മാ​യ പ​രു​മ​ല തി​രു​മേ​നി​യു​ടെ തി​രു​ശേ​ഷി​പ്പ് സ്ഥാ​പി​ത​മാ​യി​രി​ക്കു​ന്ന ലു​ധി​യാ​നാ മാ​ർ ഗ്രീ​ഗോ​റി​യോ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ൽ, ഇ​ട​വ​ക​യു​ടെ കാ​വ​ൽ​പി​താ​വും, ദേ​ശ​ത്തി​ന്‍റെ സൂ​രൃ​തേ​ജ​സു​മാ​യി പ​രി. പ​രു​മ​ല തി​രു​മേ​നി​യു​ടെ 117-ാംമ​ത് ഓ​ർ​മ്മ​പ്പെ​രു​ന്നാ​ൾ ഒ​ക്ടോ​ബ​ർ 27 മു​ത​ൽ ന​വം​ബ​ർ 3 വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ പൂ​ർ​വാ​ധി​കം ഭം​ഗി​യോ​ടും, ഭ​ക്തി​യാ​ദ​ര​വു​ക​ളോ​ടും കൂ​ടി ന​ട​ത്ത​പ്പെ​ടും.

മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ ഡ​ൽ​ഹി ഭ​ദ്രാ​സ​ന​ത്തി​ലെ ആ​ഗ്ര സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക വി​കാ​രി റ​വ. ഫാ. ​സു​മോ​ദ് ജോ​ണ്‍ ഈ ​വ​ർ​ഷ​ത്തെ പെ​രു​ന്നാ​ളി​നും ക​ണ്‍​വ​ഷ​നും, വിശുദ്ധ ​കുർബാ​ന​യ്ക്കും മു​ഖ്യ കാ​ർ​മ്മി​ക​ത്വം വ​ഹി​ക്കു​ന്ന​താ​യി​രി​ക്കും.

27 മു​ത​ൽ 3 വ​രെ പെ​രു​ന്നാ​ൾ അ​നു​ഗ്ര​ഹ​പ്ര​ദ​മാ​യി ആ​ഘോ​ഷി​ക്കു​ന്ന​തി​ന് വേ​ണ്ടി വി​കാ​രി റ​വ. ഫാ. ​റോ​ബി​ൻ​സ് ദാ​നി​യേ​ൽ, സെ​ക്ര​ട്ട​റി ഡോ. ​പ്ര​ദീ​പ് രാ​ജ, ട്ര​സ്റ്റി കെ. ​പി അ​ല​ക്സാ​ണ്ട​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ ക​മ്മി​റ്റി​ക​ൾ പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്നു.

27 ഞാ​യ​റാ​ഴ്ച വി. ​കു​ർ​ബാ​ന​യ്ക്ക് ശേ​ഷം റ​വ. ഫാ. ​റോ​ബി​ൻ​സ് ദാ​നി​യേ​ൽ പെ​രു​ന്നാ​ൾ കൊ​ടി​യേ​റ്റ് നി​ർ​വ​ഹി​ച്ചു, എ​ല്ലാ ദി​വ​സ​വും വൈ​കു​ന്നേ​രം 6.30 ന് ​സ​ന്ധ്യാ പ്രാ​ർ​ഥ​ന​യും, ഗാ​ന​ശു​ശ്രൂ​ഷ​യും ഉ​ണ്ടാ​യി​രി​ക്കും. അ​തി​നു​ശേ​ഷം ആ​ഗ്ര സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക വി​കാ​രി റ​വ. ഫാ. ​സു​മോ​ദ് ജോ​ണ്‍ ന​യി​ക്കു​ന്ന ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​നും, മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന​യും ഉ​ണ്ടാ​യി​രി​ക്കും.

ന​വം​ബ​ർ ര​ണ്ട ശ​നി​യാ​ഴ്ച വൈ​കി​ട്ട് സ​ന്ധ്യാ പ്രാ​ർ​ഥ​ന​യെ തു​ട​ർ​ന്ന് ന​ഗ​രം ചു​റ്റി​യു​ള​ള ഭ​ക്തി നി​ർ​ഭ​ര​മാ​യ റാ​സ​യും തു​ട​ർ​ന്ന് ആ​ശീ​ർ​വാ​ദം ന​ൽ​കു​ക​യും, തു​ട​ർ​ന്ന് നേ​ർ​ച്ച ഭ​ക്ഷ​ണ​വും ഉ​ണ്ടാ​യി​രി​ക്കും. ന​വം​ബ​ർ 3 ഞാ​യ​റാ​ഴ്ച രാ​വി​ലെ 7.45ന് ​പ​ദ​യാ​ത്ര​ക​ൾ​ക്ക് സ്വീ​ക​ര​ണം. എ​ട്ടി​ന് പ്ര​ഭാ​ത​ന​മ​സ്കാ​രം തു​ട​ർ​ന്ന് വി​ശൂ​ദ്ധ കു​ർ​ബാ​ന​യും. പെ​രു​ന്നാ​ൾ കൊ​ടി​യി​റ​ക്ക്, സ്നേ​ഹ​വി​രു​ന്ന് ഉ​ണ്ടാ​യി​രി​ക്കും.

റി​പ്പോ​ർ​ട്ട്: ഷി​ബി പോ​ൾ